മാധവിക്കുട്ടിയുടെ ബാല്യവും, കൗമാരവും ഉൾക്കൊള്ളിച്ച ആദ്യ ഗാനത്തിന് പിന്നാലെ യൗവനത്തിൽ മാധവിക്കുട്ടിയുടെ ജീവിതത്തിലുള്ള സംഘർഷങ്ങളും പ്രണയവും കോർത്തിണക്കി കൊണ്ട് ആമിയിലെ രണ്ടാമത്തെ ഗാനവും എത്തി.പ്രണയമയി രാധാ, വിരഹിണിയതു രാധാ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

എം. ജയചന്ദ്രൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷലും, വിജയ് യേശുദാസുമാണ്.രാധയുടെ വിരഹപ്രണയമാണ് ഗാനത്തിലുടനീളം കാണാനാവുന്നത്. കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം വളരെ മനോഹരമായി ഗാനത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നു.

ഗാനരംഗത്തിൽ മഞ്ജു വാര്യരും, ടൊവിനോ തോമസുമാണ് വേഷമിടുന്നത്.
ഭർത്താവ് മാധവദാസുമൊത്തുള്ള ജീവിതവും അമ്മയെന്ന സത്യത്തിലേക്കുള്ള അവരുടെ യാത്രയുമൊക്കെയാണ് ഗാനത്തിനൊപ്പം ദൃശ്യവത്കരിച്ചിരിക്കുന്നത്. പ്രണയമായ് രാധാ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്.