- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മദ്യവില്പന ശാലയിൽ നിന്ന് വൈൻ ബോട്ടിൽ മോഷ്ടിച്ച കേസിൽ സോഷ്യൽമീഡിയിൽ പൊലീസ് പങ്ക് വച്ച ചിത്രം മലയാളി ഡോക്ടറുടേത്; വിക്ടോറിയ പൊലീസിനെതിരെ മാനനഷ്ടക്കേസ് നൽകി മലയാളി
മദ്യവില്പന ശാലയിൽ നിന്ന് വൈൻ ബോട്ടിൽ മോഷ്ടിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് പൊലീസ സോഷ്യൽമീഡിയയിൽ ങ്ക് വച്ച ചിത്രം മലയാളി ഡോക്ടറുടേത്. ഇതിനെതിരെ മാനനഷ്ടകേസ് പൊലീസിനെതിരെ നല്കിയിരിക്കുകയാണ് ഡോക്ടർ പ്രസന്നൻ.
സോഷ്യൽ മീഡിയയിൽ ചിത്രം പ്രസിദ്ധീകരിച്ചതിലൂടെ മാനഹാനി നേരിട്ടുവെന്നും കാരണമില്ലാതെ തടവിലാക്കിയെന്നുമാണ് പരാതി.ലട്രോബ് റീജിയണൽ ആശുപത്രിയിൽ റീഹാബിലിറ്റേഷൻ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോക്ടറാണ് പ്രസന്നൻ.
2020 മെയ് മാസത്തിൽ മെൽബണിന്റെ തെക്കുകിഴക്കുള്ള പാക്കൻഹാം പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിനെതിരെയാണ് അദ്ദേഹം കേസ് നൽകിയിരിക്കുന്നത്.ഒരു മദ്യവിൽപനശാലയിൽ നിന്ന് വൈൻ ബോട്ടിൽ മോഷ്ടിച്ചു എന്ന കേസിൽ CCTV ദൃശ്യങ്ങൾ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന വ്യക്തിയാണെന്നും, തിരിച്ചറിയുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചുകൊണ്ട് ഡോ. പ്രസന്നന്റെ ചിത്രമാണ് പൊലീസ് പ്രസിദ്ധീകരിച്ചത്.
ചിത്രത്തിൽ കാണുന്ന വ്യക്തി താനാണെന്ന് അറിയിച്ചുകൊണ്ട് പൊലീസിനെ നേരിൽ ബന്ധപ്പെട്ടെങ്കിലും, ഉടൻ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കാൻ പൊലീസ് തയ്യാറായില്ലെന്നും തന്നെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഏകദേശം 48 മണിക്കൂറിനു ശേഷമാണ് ഫോട്ടോ നീക്കം ചെയ്തത്. അതിന് മുമ്പു തന്നെ കുറഞ്ഞത് 77 തവണ ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരുന്നു എന്ന് പരാതിയിൽ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ഒരാഴ്ച കഴിഞ്ഞു മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാൻ ഡോക്ടർ പ്രസന്നന് അവസരം ലഭിച്ചത്.കുടുംബത്തിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ഡോ. പ്രസന്നനെ, പൊലീസ് വാനിന്റെ പിന്നിലുള്ള അടച്ചിട്ട ഭാഗത്ത് നിലത്തിരുത്തി എന്നും ഇദ്ദേഹം ആരോപിക്കുന്നുഅഞ്ചു മിനിട്ടോളം വാനിനുള്ളിൽ അടച്ചിട്ടതായാണ് പരാതി. അതിനു ശേഷം 19 മിനിട്ടോളം പൊലീസ് ഡോക്ടറെ ചോദ്യം ചെയ്തു എന്നും പരാതിയിൽ പറയുന്നു.
ചോദ്യം ചെയ്യലിനു ശേഷം പൊലീസ് സ്റ്റേഷനിൽ നിന്ന് ഡോക്ടറെ വിട്ടയച്ചു. എന്നാൽ നിയമവിരുദ്ധമായ അറസ്റ്റായിരുന്നു വിക്ടോറിയൻ ക്രിമിനൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ് പൊലീസ് ഓഫീസർമാർ പെരുമാറിയതെന്നും പരാതിയിൽ ഡോ. പ്രസന്നൻ ചൂണ്ടിക്കാട്ടുന്നു.