- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ തന്ത്രങ്ങൾ മെനഞ്ഞ യുവാവിന് കാബിനറ്റ് പദവി; മഹാസഖ്യത്തെ വെന്നിക്കൊടി പായിക്കാൻ സഹായിച്ച പ്രശാന്ത് കിഷോറിനു തക്ക പ്രതിഫലം നൽകി നിതീഷ് സർക്കാർ
പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിനു നിതീഷ് കുമാർ സർക്കാരിന്റെ സമ്മാനം കാബിനറ്റ് പദവി. മഹാസഖ്യത്തെ വെന്നിക്കൊടി പായിക്കാൻ സഹായിച്ച യുവാവിനു മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന പദവിക്കൊപ്പമാണു കാബിനറ്റ് പദവിയും നൽകിയത്. 37 കാരനായ പ്രശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി നര
പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിനു നിതീഷ് കുമാർ സർക്കാരിന്റെ സമ്മാനം കാബിനറ്റ് പദവി. മഹാസഖ്യത്തെ വെന്നിക്കൊടി പായിക്കാൻ സഹായിച്ച യുവാവിനു മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന പദവിക്കൊപ്പമാണു കാബിനറ്റ് പദവിയും നൽകിയത്.
37 കാരനായ പ്രശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി നരേന്ദ്ര മോദിയുടെ വിജയ തന്ത്രങ്ങൾ മെനഞ്ഞയാളാണ്. 2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും മോദിയെ വിജയത്തിലെത്തിച്ചത് പ്രശാന്ത് കിഷോർ ആയിരുന്നു.
മോദി വിജയമാവർത്തിച്ചപ്പോൾ ബുദ്ധി കേന്ദ്രമായ പ്രശാന്ത് കിഷോറിനെ വൻ പ്രതിഫലം നൽകി ബിഹാർ തെരഞ്ഞെടുപ്പിൽ ലാലു-നിതീഷ് സഖ്യം ഒപ്പം ചേർക്കുകയായിരുന്നുവെന്നാണു റിപ്പോർട്ടുകൾ. അമിത് ഷായുമായുള്ള പ്രശ്‌നങ്ങൾ കാരണം ബിജെപി കേന്ദ്രത്തോടു വിടപറഞ്ഞാണു നിതീഷിനൊപ്പം ചേർന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബിഹാറിലെ ബുക്‌സാർ സ്വദേശിയായ പ്രശാന്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒരുകൂട്ടം ഉദ്യോഗാർത്ഥികളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. മഹാസഖ്യത്തെ ഹൈടെക്കാക്കിയതും നിതീഷ് കുമാറിന്റെ പ്രചരണത്തിന് രൂപ രേഖ തയ്യാറാക്കിയതും ഐക്യരാഷ്ട്ര സഭയിലെ മുൻ ഉദ്യോഗസ്ഥനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
നിതീഷ്‌കുമാറിന്റെ അഭ്യർത്ഥന പ്രകാരമാണു പ്രശാന്ത് ബീഹാർ ദൗത്യം ഏറ്റെടുക്കുന്നത്. പ്രശാന്ത് കിഷോറും സുഹൃത്തുക്കളും രൂപം നൽകിയ ഐപാക്ക് എന്ന സംഘടന നിതീഷിന്റെ വികസന പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചു. താഴെക്കിടയിലെ അടിയൊഴുക്കുകൾ, ജനസമ്മതിയുള്ള നേതാക്കൾ, ബിജെപി തന്ത്രങ്ങൾ എന്നിവയുടെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ അടുക്കലേക്ക് കൃത്യമായി എത്തി. സാത്ത് നിശ്ചയ് എന്ന പേരിൽ മഹാസഖ്യം പുറത്തിറക്കിയ ദർശന രേഖയുടെയും പിന്നിൽ ഐപാക്കായിരുന്നു. ഇത് ജെഡിയു നേതാക്കളും തുറന്ന് പറയുന്നുണ്ട്.
ചായ് പർ ചർച്ചയും അച്ഛാദിൻ ആനെ വാലാ ഹെ മുദ്രാവാക്യവും എല്ലാം മോദിക്ക് സമ്മാനിച്ച പ്രശാന്ത് കിഷോർ 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടാക്കിയ മൈലേജ് ചില്ലറയല്ല.



