പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമിടയിൽ താൻ 'നുഴഞ്ഞുകയറി'യ ചിത്രവുമായി കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

'അതുക്കും മേലെ. അഥവാ ഈ ചിത്രത്തിലെ എന്റെ നുഴഞ്ഞ് കയറ്റം എങ്ങനെ?'- എന്ന കുറിപ്പോടെയാണ് മോദിയെ കുമ്മനം ഷാൾ അണിയിക്കുന്ന, താൻകൂടി ഉൾപ്പെട്ട ചിത്രം പ്രശാന്ത് നായർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ മെട്രോ യാത്രയിൽ കുമ്മനം രാജശേഖരൻ നുഴഞ്ഞുകയറിയതായുള്ള ആരോപണങ്ങൾക്കിടയിലാണ് തന്റെ 'നുഴഞ്ഞുകയറ്റം' വെളിപ്പെടുത്തുന്ന ചിത്രം കളക്ടർ ബ്രോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.