- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറുക്കനെ പോലെ ബുദ്ധിയുള്ള മഹാനെ ഈ എളിയവൻ തിരിച്ചറിയുന്നു.. മൊത്ത കച്ചവടം കുറേ ആയില്ലേ ഏമാന്മാരെ, ഇനി വിരമിക്കൂ..! ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുന്നവർക്കെതിരെ കലക്ടർ ബ്രോയുട ഫേസ്‌ബുക്ക് പോസ്റ്റ്
കോഴിക്കോട്: സോഷ്യൽ മീഡിയയുടെ കലക്ടർ ബ്രോ ആണ് പ്രശാന്ത നായർ. യുവാക്കളുമായി നേരിട്ട സംവദിക്കുന്ന കലക്ടർ പൊതുജന പിന്തുണയിലും മുമ്പനാണ്. എന്നാൽ, രണ്ട് ദിവസമായി കലക്ടർ ബ്രോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആരെയോ ലക്ഷ്യം വച്ചായിരുന്നു. തന്റെ ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് അധികം വ്യക്തതയില്ലാതെ അദ്ദേഹം ഫേസ്‌ബുക്കിൽ കുറ
കോഴിക്കോട്: സോഷ്യൽ മീഡിയയുടെ കലക്ടർ ബ്രോ ആണ് പ്രശാന്ത നായർ. യുവാക്കളുമായി നേരിട്ട സംവദിക്കുന്ന കലക്ടർ പൊതുജന പിന്തുണയിലും മുമ്പനാണ്. എന്നാൽ, രണ്ട് ദിവസമായി കലക്ടർ ബ്രോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആരെയോ ലക്ഷ്യം വച്ചായിരുന്നു. തന്റെ ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് അധികം വ്യക്തതയില്ലാതെ അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ആദ്യത്തെ ഫേസ്‌ബുക്ക് പോസ്റ്റിന് വിശദീകരണവുമായി രണ്ടാമത് ഒരു പോസ്റ്റു കൂടി ഇട്ടതോടെയാണ് ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുന്ന ചില ഉദ്യോഗസ്ഥർക്കെതിരെയാണ് പോസ്‌റ്റെന്ന് വ്യക്തമായത്.
കളക്ടർ ചെയ്യുന്ന ജനോപകാര പ്രവർത്തനങ്ങളൊക്കെ സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ എന്നാണ് വിരമിച്ച ഒരു ഉദ്യോഗസ്ഥൻ വിവരാവകാശ പ്രകാരം ചോദ്യം ഉന്നയിച്ചിരുന്നു. സ്വാഭാവികമായും അതിന് മറുപടി നൽകിയിട്ടുണ്ടായിരുന്നു. ഇത് കൂടാതെയാണ് കളക്ടർ ബ്രോ ഫേസ്‌ബുക്കിലൂടെയും മറുപടി നൽകിയത്.
പൂട്ടാൻ ഉത്തരവിട്ട ക്വാറികൾ പൂട്ടുക തന്നെ ചെയ്യും. പറ്റാത്ത ഒന്നിലും എൻഒസി കിട്ടില്ല. ഡാറ്റാ ബാങ്ക് നോക്കാതെയുള്ള വയൽ നികത്തൽ മഹാമഹം വീണ്ടും തുടങ്ങാൻ നിർവാഹമില്ല. ഭൂമി ഒരു കച്ചവട സാമഗ്രി മാത്രമല്ലെന്നും കോഴിക്കോട്ടെ 'കലക്ടർ ബ്രോ' തന്റെ ഫേസ്‌ബുക്ക് പേജിൽ പറയുന്നു.
'സട കൊഴിഞ്ഞ സിങ്കത്തിന് വിവരാവകാശ പ്രകാരം അറിയേണ്ടത്' എന്ന പേരിലാണ് പ്രശാന്ത് ഇന്നലെ പോസ്റ്റിട്ടത്. നിയമലംഘനം നടത്താൻ സമ്മതിക്കില്ലെന്നും കാക്കിയിട്ട ഒരു മുൻ ഉദ്യോഗസ്ഥനാണ് കച്ചവട താൽപര്യത്തിന് പിന്നിലെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതിന്റെ തുടർച്ചയായാണ് 'കഥ അറിയാതെ ആട്ടം കാണുന്നവർക്ക്' എന്ന തലക്കെട്ടോടെ പുതിയ പോസ്റ്റിട്ടിരിക്കുന്നത്. 'ഭൂമി ഒരു കച്ചവട സാമഗ്രി മാത്രമല്ല. അതിപ്പൊ ഏത് ഏമാനെ മുന്നിൽ നിർത്തി ആര് കളിച്ചാലും ശരി. പിന്നിൽ ചിരി തൂകി ഒളിഞ്ഞിരിക്കുന്ന കുറുക്കനെ പോലെ ബുദ്ധിയുള്ള മഹാനെ ഈ എളിയവൻ തിരിച്ചറിയുന്നു. മൊത്ത കച്ചവടം കുറേ ആയില്ലെ. ഏമാന്മാരെ, ഇനി വിരമിക്കൂ' എന്ന് പറഞ്ഞാണ് പുതിയ പോസ്റ്റ് അവസാനിക്കുന്നത്.
കഥ അറിയാതെ ആട്ടം കാണുന്നവർക്ക്:കാര്യങ്ങൾ മനസ്സിലാവേണ്ടവർക്ക് മനസ്സിലായി എന്ന് ഇന്ന് ഉച്ച കഴിഞ്ഞപ്പൊ തൊട്ട് മനസ്സിലായ...
Posted by Prasanth Nair on Wednesday, December 23, 2015
സോഷ്യൽ മീഡിയയിൽ സജീവമായ പ്രശാന്ത് നായർ അതുകൊണ്ട് മാത്രമല്ല ഏവർക്കും പ്രിയങ്കരനായത്. ഓപ്പറേഷൻ സുലൈമാനി, കംപാഷനേറ്റ് കോഴിക്കോട്, ഏയ് ഓട്ടോ, സവാരി ഗിരിഗിരി തുടങ്ങി പ്രശാന്ത് നായർ തുടക്കമിട്ട പദ്ധതികൾ ഏറെയാണ്. പണമില്ലാത്തതിന്റെ പേരിൽ കോഴിക്കോട് നഗരത്തിൽ ആരും വിശന്നിരിക്കരുത് എന്നതായിരുന്നു 'ഓപ്പറേഷൻ സുലൈമാനിയുടെ' ലക്ഷ്യം. ഇങ്ങനെയുള്ള പൊതുജനങ്ങളെ സഹകരിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന്റെ ഉത്തരവുണ്ടോ എന്നാണ് വിവാരവകാശ അപേക്ഷ ചോദിച്ചത്. ഇത് കൂടാതെ മറ്റ് പല ചോദ്യങ്ങളും ഉയർന്നിരുന്നു.
സട കൊഴിഞ്ഞ സിങ്കത്തിന് വിവരാവകാശ പ്രകാരം അറിയേണ്ടത്: സർക്കാറിന്റെ ഏത് ഉത്തരവ് പ്രകാരമാണ് കലക്ടർ ജനങ്ങളുമായി സംവേദിക്കുന...
Posted by Prasanth Nair on Tuesday, December 22, 2015