കോട്ടയം: വൈകിട്ട് ഏഴരയ്ക്ക് കയറണമെന്ന് ഹോസ്റ്റൽ അധികാരകൾ ഉത്തരവിട്ടതിന് പിന്നാലെ ഹോസ്റ്റലിലെ പെൺകുട്ടികൾ സമരം ആരംഭിച്ചിരിക്കുകയാണ്. എന്നാലിപ്പോൾ സമരം കൂടുതൽ ശ്രദ്ധ നേടിയത് കോഴിക്കോട് മുൻ കലക്ടറായ പ്രശാന്ത് നായർ പിന്തുണയുമായി രംഗത്തെത്തിയതോടെയാണ്.

പ്രായ പൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളില്ലേ എന്നും അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കുവാൻ ഇവരെന്താ പഴക്കുലയോ കോഴിക്കുഞ്ഞുങ്ങളെന്നോ എന്നും പ്രശാന്ത് നായർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

പ്രശാന്ത് നായരുടെ ഫേസ്‌ബുക്ക് കുറിപ്പ്

പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാൻ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? സ്ത്രീ സുരക്ഷയെന്നാൽ പൊന്നും പണ്ടോം ബാങ്കിൽ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലർക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി.