നാട്ടിലേക്ക് പോകുന്നതിന്റെ തലേദിവസം മലയാളി കുഴഞ്ഞ് വീണ് മരിച്ചു.കൊല്ലം കടയ്്ക്കൽ തുടയന്നൂർ അയോധ്യ ഭവനിൽ പ്രശാന്തനാണ് മരിച്ചത്. പരേതന് 52 വയസായിരുന്നു പ്രായം.

ഇയാൾ വെള്ളിയാഴ്‌ച്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം എത്തിയത്. പ്രശാന്തിന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 18 വർഷമായി ഒമാനിലുള്ള പ്രശാന്തിൻ ഖസബിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്നു.

ഗിരിജാമ്മയാണ് ഭാര്യ. മക്കൾ സീത, ഉണ്ണികുട്ടൻ, മരുമകൻ മിഥുൻ, സഹോദരങ്ങൾ ഒമാമിലുണ്ട്.മൃതദേഹം നാട്ടിലെത്തിക്കും.