- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരന്റെ ഭാര്യ ജീവനൊടുക്കിയതിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി; വീണ്ടും വീടിന്റെ ജനാലയിലെ ഷാളിൽ തുങ്ങി മരണം വിവാദത്തിൽ
കണ്ണൂർ: പൊലീസുകാരന്റെ ഭാര്യ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരുഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. ചന്തേര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കോറോം എൻജിനീയറിങ് കോളജിന് സമീപത്തെ തുളുവടുക്കത്തെ എൻ.എം രമേശന്റെ ഭാര്യ പ്രസീതയെ(35)യാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്‌ച്ച രാത്രി പതിനൊന്നു മണിയോടെയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടക്കുമ്പോൾ രമേശൻ വീട്ടിലുണ്ടായിരുന്നു. വീടിന്റെ ജനാലയിൽ ഷാളിൽ തൂങ്ങിയതാണെന്നാണ് ഇയാൾ നൽകിയ മൊഴി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് മാവുങ്കാൽ പള്ളോട്ട് സ്വദേശിയായ മുൻ പഞ്ചായത്തംഗം കെ.എം ഗോപാലൻ-തങ്കമണി ദമ്പതികളുടെ മകളാണ് പ്രസീത.
മക്കൾ: നിരഞ്ജൻ, നിരുപമ. സഹോദരങ്ങൾ: പ്രദീപൻ, പ്രമോദ്. യുവതിയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന യുവതിയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് പയ്യന്നൂർ എസ്‌ഐ വി.യദുകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.