- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിന്ദുത്വവാദികൾ അഭിപ്രായ സ്വാതന്ത്ര്യം മുൻനിർത്തിയല്ല, ഇസ്ലാമോഫോബിയ മുൻനിർത്തിയാണ് മാക്രോണിനെ പിന്തുണയ്ക്കുന്നത്; ഹിന്ദുത്വവാദികൾ ഇന്ത്യയെ കുറിച്ചുള്ള ഫ്രീഡം ഹൗസ് റിപ്പോർട്ട് കൂടി വായിക്കണം; പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: ഫ്രാൻസിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും ഷാർലി എബ്ദോയെയും പിന്തുണക്കുമ്പോൾ ഹിന്ദുത്വ ദേശീയവാദികൾ ഇന്ത്യയെ കുറിച്ചുള്ള ഫ്രീഡം ഹൗസ് റിപ്പോർട്ട് വായിക്കണമെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ.
ഹിന്ദുത്വവാദികൾ അഭിപ്രായ സ്വാതന്ത്ര്യം മുൻനിർത്തിയല്ല, ഇസ്ലാമോഫോബിയ മുൻനിർത്തിയാണ് മാക്രോണിനെ പിന്തുണക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനവും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പങ്കുവെച്ചു. ഹിന്ദുക്കളല്ലാത്തവർക്ക് നേരെയുള്ള മതപരമായ ആക്രമണം വർധിക്കുന്നതോടൊപ്പം ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്കും സർക്കാർ വിമർശകർക്കും എതിരായ ആക്രമണവും വർധിച്ചെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഭൂഷൺ ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ടു ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിന്റെ വിമർശനം.
നേരത്തെ, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഏത് സാഹചര്യത്തിലായാലും ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും പ്രസ്താവനയിൽ പറഞ്ഞിരുന്നു.