- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജഗ്ഗി വാസുദേവ് ഒരു ഫ്രോഡാണ്, ഈ തട്ടിപ്പുവീരനെതിരെ ശക്തമായ അന്വേഷണം നടത്തണം; പളനിവേൽ ത്യാഗരാജനു പിന്നാലെ കടുത്ത വിമർശനവുമായി പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: ജഗ്ഗി വാസുദേവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജഗ്ഗി ഒരു തട്ടിപ്പുവീരനാണെന്നും ഇയാൾക്കെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഭൂഷൺ ട്വിറ്ററിലെഴുതി. ന്യൂസ് ലൗണ്ട്രിയുടെ ലേഖനം ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
'സദ്ഗുരു തന്റെ ഇഷ സാമ്രാജ്യം എങ്ങനെ പണിതു. നിയമവിരുദ്ധമായി. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ 150 ഏക്കർ ഭൂമി നിയമവിരുദ്ധമായി കൈയേറിയതാണ്. ഈ തട്ടിപ്പുകാരനെതിരെ ശക്തമായ അന്വേഷണം നടത്തണം', പ്രശാന്ത് ഭൂഷൺ ട്വിറ്ററിലെഴുതി.
മുമ്പ് തമിഴ്നാട് ധനമന്ത്രി പി.ടി.ആർ പളനിവേൽ ത്യാഗരാജനും ജഗ്ഗി വാസുദേവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ജഗ്ഗി വാസുദേവ് നിയമലംഘകൻ തന്നെയാണെന്നും ഇന്നല്ലെങ്കിൽ നാളെ അയാളതിന് പിഴയൊടുക്കേണ്ടി വരുമെന്നും പളനിവേൽ പറഞ്ഞിരുന്നു.
നേരത്തെ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ജഗ്ഗി വാസുദേവ് ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി എന്തും ചെയ്യുന്ന കപട സന്യാസിയാണെന്നും പണം കണ്ടെത്താൻ എന്ത് ചെയ്യാമെന്നാണ് അദ്ദേഹം ആലോചിച്ചു കൊണ്ടിരിക്കുന്നതെന്നും പളിനിവേൽ പറഞ്ഞിരുന്നു.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഡിപാർട്ട്മെന്റിന്റെ പരിധിയിൽ നിന്ന് ചില ക്ഷേത്രങ്ങളെ ഒഴിവാക്കി നടത്തിപ്പ് അവകാശം ഭക്തർക്ക് നൽകണമെന്നും ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്നും ഇഷ യോഗ സെന്റർ സ്ഥാപകൻ ജഗ്ഗി വാസുദേവ് അടക്കമുള്ളവർ ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു പി.ടി.ആർ പളനിവേൽ പറഞ്ഞത്.
മറുനാടന് ഡെസ്ക്