- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രശാന്ത് കിഷോർ വീണ്ടും പഞ്ചാബിലേക്ക്; പുതിയ ഉത്തരവാദിത്തം അമരീന്ദറിന്റെ ഉപദേഷ്ടാവ് സ്ഥാനം; നിയനസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിയമനം ക്യാബിനറ്റ് റാങ്കോടെ
ചണ്ഡീഗഡ്: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മുഖ്യ ഉപദേഷ്ടാവ്. പഞ്ചാബിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ശേഷിക്കെയാണ് പ്രശാന്ത് കിഷോറിനെ ഉപദേഷ്ടാവായി നിശ്ചയിച്ചത്. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.
2022 ആദ്യം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.ഇത് ലക്ഷ്യം വച്ചാണ് അമരീന്ദറിന്റെ നീക്കമെന്നും സൂചനയുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമരീന്ദറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ വിജയത്തിനു പിന്നിലും പ്രശാന്ത് കിഷോറിന് വലിയ പങ്കുണ്ടായിരുന്നു.
പ്രശാന്ത് കിഷോറിനെ പ്രിൻസിപ്പൽ അഡൈ്വസറായി നിയമിച്ച കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. പഞ്ചാബിന്റെ വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കാര്യം സ്ഥീരീകരിച്ച് അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു. കാബിനറ്റ് റാങ്കോടെയാണ് പ്രശാന്ത് കിഷോറിനെ നിയമിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും ട്വീറ്റ് ചെയ്തു.