- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്കും നിതീഷിനും അധികാരത്തിൽ എത്താൻ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിന് കോൺഗ്രസിനെ നന്നാക്കാമെന്ന പ്രതീക്ഷ നഷ്ടമായി; കോൺഗ്രസിന്റെ കാംപൈൻ ചുമതല ഉപേക്ഷിച്ച് സ്ഥലം വിടുമെന്ന് സൂചന
ന്യൂഡൽഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതിന് പിന്നലെ തന്ത്രങ്ങൾ ഒരുക്കിയത് പ്രശാന്ത് കിഷോറായിരുന്നു. ബിഹാറിൽ നിതീഷ് കുമാറിനെ അധികാരത്തിലെത്തിച്ച് വീണ്ടും പ്രതിഭ തെളിയിച്ചു. ഇതോടെ പ്രശാന്ത് കിഷോറെത്തിയാൽ ജയിക്കാമെന്ന് കോൺഗ്രസും കരുതി. 2017 ആദ്യം ഉത്തർപ്രദേശ്, പഞ്ചാബ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായി തന്ത്രം മെനയാൻ പ്രശാന്തിനെ നിയോഗിച്ചു. എന്നാൽ അസമിലും കേരളത്തിലും പിന്നോട്ട് പോകുമെന്ന റിപ്പർട്ടുകൾ പ്രശാന്ത് കാര്യമായി തന്നെ എടുത്തു. കോൺഗ്രസുമായുള്ള സഹകണം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് പ്രശാന്ത്. കമൽ നാഥിനെ പോലെ പുറത്തു നിന്നുള്ള നേതാക്കളെ പഞ്ചാബിൽ അവതരിപ്പിക്കണം എന്നും രാഹുൽ ഗാന്ധിയേയോ പ്രിയങ്ക ഗാന്ധിയേയോ അല്ലെങ്കിൽ ഒരു ബ്രാഹ്മണ സമുദായാംഗത്തേയോ യു.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കൊണ്ടുവരണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പ്രശാന്ത് കിഷോർ മുന്നോട്ട് വച്ചിരുന്നു. ഇത് രണ്ടും കോൺഗ്രസ് അംഗീകരിച്ചില്ല. പഞ്ചാബിൽ കോൺഗ്രസിന്റെ ഏറ്റവും പ്രബലനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സ
ന്യൂഡൽഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതിന് പിന്നലെ തന്ത്രങ്ങൾ ഒരുക്കിയത് പ്രശാന്ത് കിഷോറായിരുന്നു. ബിഹാറിൽ നിതീഷ് കുമാറിനെ അധികാരത്തിലെത്തിച്ച് വീണ്ടും പ്രതിഭ തെളിയിച്ചു. ഇതോടെ പ്രശാന്ത് കിഷോറെത്തിയാൽ ജയിക്കാമെന്ന് കോൺഗ്രസും കരുതി. 2017 ആദ്യം ഉത്തർപ്രദേശ്, പഞ്ചാബ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായി തന്ത്രം മെനയാൻ പ്രശാന്തിനെ നിയോഗിച്ചു. എന്നാൽ അസമിലും കേരളത്തിലും പിന്നോട്ട് പോകുമെന്ന റിപ്പർട്ടുകൾ പ്രശാന്ത് കാര്യമായി തന്നെ എടുത്തു. കോൺഗ്രസുമായുള്ള സഹകണം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് പ്രശാന്ത്.
കമൽ നാഥിനെ പോലെ പുറത്തു നിന്നുള്ള നേതാക്കളെ പഞ്ചാബിൽ അവതരിപ്പിക്കണം എന്നും രാഹുൽ ഗാന്ധിയേയോ പ്രിയങ്ക ഗാന്ധിയേയോ അല്ലെങ്കിൽ ഒരു ബ്രാഹ്മണ സമുദായാംഗത്തേയോ യു.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കൊണ്ടുവരണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പ്രശാന്ത് കിഷോർ മുന്നോട്ട് വച്ചിരുന്നു. ഇത് രണ്ടും കോൺഗ്രസ് അംഗീകരിച്ചില്ല. പഞ്ചാബിൽ കോൺഗ്രസിന്റെ ഏറ്റവും പ്രബലനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് ഈ നിർദ്ദേശങ്ങളെ എതിർത്തു.ഇത്തരത്തിൽ തനിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നു എന്ന പരാതിയാണ് പ്രശാന്തിനുള്ളത്. ഇതിനൊപ്പമാണ് കേരളത്തിലും അസമിലും കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്ന സ്ഥിതിയെത്തിയതും.
യു.പി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വേണ്ടി തന്ത്രങ്ങളൊരുക്കാൻ രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് പ്രശാന്ത് കിഷോർ എത്തിയത്. കമൽനാഥ്, ഗുലാംനബി ആസാദ്, ഷീല ദീക്ഷിത് തുടങ്ങിയവരെ രംഗത്തിറക്കണമെന്നാണ് പ്രശാന്ത് കിഷോറിന്റെ ആവശ്യം. പുതിയ ടീമിനെ ഒരു മാസത്തിനകം രംഗത്തിറക്കിയില്ലെങ്കിൽ പാർട്ടിയുമായുള്ള പ്രശാന്തിന്റെ ബന്ധം ഉലഞ്ഞേക്കും. ഇതിനെ കോൺഗ്രസിലെ വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ല.
പ്രശാന്ത് കിഷോർ പാർട്ടിക്ക് വേണ്ടി തന്ത്രങ്ങൾ ഒരുക്കുന്നയാൾ മാത്രമാണെന്നും സംഘടനാ കാര്യങ്ങളിലോ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച കാര്യങ്ങളിലോ അദ്ദേഹത്തിന് യാതൊരു പങ്കും ഉണ്ടാവില്ലെന്നും കോൺഗ്രസ് വക്താവ് ഷക്കീൽ അഹമ്മദ് പറഞ്ഞു. അതേസമയം പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും സഹോദരി പ്രിയങ്കയുടേയും ശക്തമായ പിന്തുണയാണ് പ്രശാന്ത് കിഷോറിനെ കോൺഗ്രസ് ക്യാമ്പിൽ പിടിച്ചുനിർത്തുന്നത്.
പ്രശാന്ത് കിഷോർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ സേവനം പാർട്ടിക്ക് ആവശ്യമുണ്ടെന്നും കോൺഗ്രസ് വക്താവ് പി.സി.ചാക്കോ പറഞ്ഞു.



