- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം മാണി 13 ബജറ്റുകൾ വിറ്റയാൾ; രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ ഒരേക്കർ മാത്രം ഭൂമി ഉണ്ടായിരുന്ന മാണി ഇപ്പോൾ ഏറ്റവും വലിയ ഭൂവുടമ: രാജിവച്ച മാണിയെ വിമർശിച്ച് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഇന്നലെ ധനമന്ത്രിസ്ഥാനം രാജിവച്ച കെ എം മാണിക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ മാണിക്ക് ഒരേക്കർ ഭൂമി പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ മാണി സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂവുടമയാണെന്ന് പ്രതാപ് പോത്തൻ പറയുന്നു. ഒരു മാദ്ധ്യമം പ്രസിദ്
തിരുവനന്തപുരം: ഇന്നലെ ധനമന്ത്രിസ്ഥാനം രാജിവച്ച കെ എം മാണിക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയപ്പോൾ മാണിക്ക് ഒരേക്കർ ഭൂമി പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ മാണി സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂവുടമയാണെന്ന് പ്രതാപ് പോത്തൻ പറയുന്നു.
ഒരു മാദ്ധ്യമം പ്രസിദ്ധീകരിച്ച 'ദി ഫാൾ ഓഫ് മാണി സാർ' എന്ന ലേഖനം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് പ്രതാപ് പോത്തൻ മാണിയെ പരിഹസിച്ചത്. 13 ബജറ്റുകൾ വിറ്റയാളാണ് മാണിയെന്ന് പോസ്റ്റിൽ പറയുന്നു. അധികാരത്തിന് വേണ്ടി പാർട്ടി സ്ഥാപക നേതാവ് കെ എം ജോർജ്ജിനെ പുറകിൽ നിന്ന് കുത്തിയ ബ്രൂട്ടസാണ് മാണിയെന്നും അദ്ദേഹം ആരോപിച്ചു.
മുൻപ് മാണിക്കെതിരെ പോസ്റ്റ് ഇട്ടതിന് ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നയാളാണ് പ്രതാപ് പോത്തൻ. അതുകൊണ്ടുതന്നെ മാണിയുടെ രാജിയിൽ താരത്തിനു സന്തോഷവുമുണ്ട്. നേരത്തെ മാണിക്കെതിരെ പോസ്റ്റ് ചെയ്തതിന് എതിരെയുണ്ടായ തെറിവിളികൾ ഓർമ്മിപ്പിച്ചാണ് പുതിയ പോസ്റ്റ്. തന്റെ അച്ഛന്റെ പണം കൊണ്ടാണ് കേരളകോൺഗ്രസ് പാർട്ടി രൂപീകരിച്ചത്. മാണിക്ക് ആദ്യമായി മത്സരിക്കാൻ പണം നൽകിയത് തന്റെ സഹോദരനാണ്. ഇപ്പോൾ മാണി രാജി വച്ചു. സത്യം എപ്പോഴും ജയിക്കുമെന്നും പ്രതാപ് പോത്തൻ പോസ്റ്റിൽ പറയുന്നു.
Six months ago i put up a status message about the finance Minister of Kerala ...K.M Mani ...i got hate mail ....I was...
Posted by Pratap Pothen on Tuesday, November 10, 2015