ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ഫേസ്‌ബുക്കിൽ വളരെ സജീവമായ വ്യക്തിയാണ്. താരപരിവേഷമൊന്നു നോക്കാതെ ശക്തമായ വിമർശനം ഉന്നയിക്കുകയും ചെയ്യും അദ്ദേഹം. അത്തരത്തിൽ മമ്മൂട്ടിയെ കളിയാക്കിയാണ് ഏതാനും ദിവസമായി പ്രതാപ് പോത്തൻ രംഗത്തെത്തിയത്. എന്തായാലും ഈ വിമർശനം വകവച്ച് കൊടുക്കാൻ മമ്മൂട്ടി ഫാൻസുകാർ തയ്യാറാല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പച്ചത്തെറി വിളിച്ചാണ് ചില ആരാധകർ രംഗത്തെത്തിയത്.

എന്തായാലും ഫേസ്‌ബുക്കിൽ താഴെ തെറി വിളിച്ചയാൾക്ക് പ്രതാപ് പോത്തന്മറുപടി നൽകി. തന്റെ പോസ്റ്റിന് താഴെ തെറിയഭിഷേകം നടത്തിയ ആളുടെ കമന്റാണ് പ്രതാപ് പോത്തന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആഷിക് ഷാ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് തന്നെ തെറി വിളിച്ച് കമന്റിട്ടത് എന്നാണ് പ്രതാപ് പോത്തൻ പറയുന്നത്.

മകളുടെ സ്വാകാര്യഭാഗങ്ങളുടെ പ്രത്യേകത വിവരിക്കണമെന്ന് പറഞ്ഞുള്ളതാണ് കമന്റെന്ന് പ്രതാപ് പോത്തൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് അദ്ദേഹം ഇന്ന് തന്റെ അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂട്ടി എന്ന് പേരുള്ള പേജ് കൈകാര്യം ചെയ്യുന്നയാളാണ് തന്നെ തെറി വിളിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഒക്ടോബർ ഏഴിന് പ്രതാപ് പോത്തൻ ഇട്ട പോസ്റ്റിനാണ് തെറിയഭിഷേകം വന്നത്.

ഇതിനെക്കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. മലയാളികളിൽ ബുദ്ധിമാന്മാരും അതേസമയം വിഢികളും ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ എഴുതിയത് വായിക്കാൻ ഇഷ്ടമില്ലെങ്കിൽ തന്റെ പേജ് സന്ദർശിക്കാതിരിക്കുക. അല്ലാതെ വ്യാജ അക്കൗണ്ടുകളിലൂടെ ഇത്തരം ചെയ്തികളല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയേയും ദുൽഖറിനേയും പരിഹസിച്ച അദ്ദേഹത്തിന്റെ പോസ്റ്റ് ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്ന് പ്രതാപ് പോത്തന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിലും മറ്റും ആരാധകർ വിമർശനങ്ങളും തെറികളുമിട്ട് രംഗത്ത് വരികയും ചെയ്തു. പിന്നീട് അദ്ദേഹം മറ്റ് പല താരങ്ങളേയും പുകഴ്‌ത്തി പോസ്റ്റ് ഇട്ടു. തിലകൻ, നെടുമുടി വേണു, പൃഥ്വീരാജ്, ഇന്ദ്രജിത് എന്നീ താരങ്ങളെ കുറിച്ചും വ്യത്യസ്ത പോസ്റ്റുകളിലൂടെ പ്രതാപ് പോത്തൻ പറയുന്നുണ്ട്. സിനിമാ പ്രപഞ്ചത്തിലെ ഏറ്റവും മികച്ച നടനാണ് തിലകനെന്ന് അദ്ദേഹം പറയുന്നു. സുഹൃത്ത് കൂടിയായ നെടുമുടി വേണു എന്റെ താര ഗാലക്‌സിയിലെ ഏറ്റവും മികച്ച നടനാണ്. പൃഥ്വീരാജിന്റെയും ഇന്ദ്രജിത്തിന്റെും ഡിഎൻഎയിൽ സിനിമ അലിഞ്ഞ് ചേർന്നിട്ടുണ്ടെന്നും പ്രതാപ് പോത്തൻ അഭിപ്രായപ്പെടുന്നു. അതിലൊരു പോസ്റ്റിന് താഴെയാണ് പ്രതാപ് പോത്തനെ തെറി പറഞ്ഞ മറുപടിയും പ്രത്യക്ഷമായത്.