കൊച്ചി: സിനിമാ ഇൻഡസ്ട്രിയിലെ വാഗ്വാദം കനക്കുകയാണ്. ഇപ്പോൾ പാർവതി-ജൂഡ് ആന്റണിയിൽ നിന്ന് രംഗം പ്രതാപ് പോത്തൻ-ജുഡ് ആന്റണിയിലേക്ക് വഴിമാറിയിരിക്കുകയാണ്.

ജൂഡ് ആന്റണിയെ പച്ചത്തെറി വിളിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയാണ് പ്രതാപ് പോത്തൻ ചെയ്തത്. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും ഇൻഡസ്ട്രിയിൽ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണ് നീ എന്നുമാണ് പ്രാതാപ് പോത്തൻ പറയുന്നത്.

കസബ വിഷയത്തിന് ശേഷം മലയാള സിനിമ രണ്ട് തട്ടിലായി മാറിയിരിക്കുകയാണ്.പാർവതി ഐ.എഫ്.എഫ്.കെ വേദിയിൽ വച്ചാണ് കസബ സിനിമയേയും മമ്മൂട്ടിയേയും വിമർശിച്ച് സംസാരിച്ചത്. തുടർന്ന് നിരവധി പേർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തത്് എന്നും എന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ചെയ്തത് എന്നും പറഞ്ഞ് പാർവതി രംഗത്തെത്തിയിരുന്നു.

ഈ സമയത്താണ് പാർവതിയെ കുരങ്ങിനോട് സാമ്യം കാട്ടി സംവിധായകൻ ജൂഡ് ആന്റണി ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തുന്നത്. ഈ പോസ്റ്റിന് മറുപടിയുമായി പാർവതിയും കൂടെ എത്തിയതോടെ രംഗം ചൂട് പിടിക്കുകയായിരുന്നു. അതിന്റെ ബാക്കി പത്രമായാണ് പ്രതാപ് പോത്തനും കടന്ന് വന്നിരിക്കുന്നത്.

എന്നാൽ സോഷ്യൽ മീഡിയ പ്രതാപ് പോത്തൻ ക്രിസ്മസിന്റെ ഹാങ് ഓവറിലാണ് ഇത് ചെയ്തത് എന്നാണ് പറയുന്നത്. അടിച്ച ബ്രാൻഡ് ഏതാണെന്നും ചിലർ സ്‌ക്രീൻഡ ഷോട്ടുകൾ പ്രചരിപ്പിച്ച് ചോദിക്കുന്നു.