തിരുവനന്തപുരം: പൊലീസും കോടതിയും ആയിട്ടും നടി പാർവതി ഉയർത്തി വിട്ട കസബ വിവാദം ഇനിയും അവസാനിക്കില്ല. നടൻ പ്രതാപ് പോത്തന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

സിനിമയിൽ നായികയുടെ മടിക്കുത്തിൽ നായകൻ പിടിച്ചാൽ സ്ത്രീവിരുദ്ധതയാകും. അപ്പോൾ നായകന്റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലേയെന്നും പ്രതാപ് പോത്തൻ ചോദിച്ചു. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ എന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ പരിഭവിച്ചു.

പ്രതാപ് പോത്തന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധി പേർ അദ്ദേഹത്തിന്റേ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

ഇംഗ്ലീഷിൽ പോസ്റ്റുകളിടുന്ന പതിവ് ശീലത്തിന് വിപരീതമായി തനി മലയാളത്തിലാണ് പ്രതാപ് പോത്തന്റെ കുറിപ്പ്. ഇതിന് കാരണമെന്താണെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് തന്റെ ആംഗലേയം ആളുകൾക്ക് മനസിലാകില്ലെന്നും അതിനാലാണ് മലയാളത്തിലെ പോസ്‌റ്റെന്നും പ്രതാപ് പോത്തന്റെ കിടിലൻ മറുപടി.