- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് അവസാന ഗഡു വിതരണവും വിദ്യാർത്ഥികൾക്കു കരിയർ ഗൈഡൻസ് ക്ലാസ്സും ഇന്ന് ഉച്ചകഴിഞ്ഞ്
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' അവസാന ഗഡു വിതരണവും സ്‌കോളർഷിപ്പിനായി സാമ്പത്തിക സഹായം നൽകിയ ടെക്നോപാർക് ജീവനക്കാരെ ആദരിക്കലും ഇന്ന് ഉച്ചക്ക് 2 മണിക്ക് ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വെച്ച് സഹകരണം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. തുടർന്നു 2.30 മുതൽ വൈകുന്നേരം 4 :30 വരെ കരിയർ ഗൈഡൻസ് സ്‌പെഷ്യലിസ്റ്റ് ഗോപകുമാർ കാരക്കോണത്തിന്റെ കരിയർ ഗൈഡൻസ് ക്ലാസ്സും 80 വിദ്യാർത്ഥികൾക്കായി ഉണ്ടായിരിക്കുന്നതാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' . 2015 എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ബിപിഎൽ കുടുംബങ്ങളിൽ ഉള്ള കുട്ടികൾക്ക് പ്രതിമാസം 1000 രൂപ വച്ച് രണ്ടു വർഷത്തേക്ക് നല്കുന്ന വി
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' അവസാന ഗഡു വിതരണവും സ്‌കോളർഷിപ്പിനായി സാമ്പത്തിക സഹായം നൽകിയ ടെക്നോപാർക് ജീവനക്കാരെ ആദരിക്കലും ഇന്ന് ഉച്ചക്ക് 2 മണിക്ക് ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വെച്ച് സഹകരണം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. തുടർന്നു 2.30 മുതൽ വൈകുന്നേരം 4 :30 വരെ കരിയർ ഗൈഡൻസ് സ്‌പെഷ്യലിസ്റ്റ് ഗോപകുമാർ കാരക്കോണത്തിന്റെ കരിയർ ഗൈഡൻസ് ക്ലാസ്സും 80 വിദ്യാർത്ഥികൾക്കായി ഉണ്ടായിരിക്കുന്നതാണ്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' . 2015 എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ബിപിഎൽ കുടുംബങ്ങളിൽ ഉള്ള കുട്ടികൾക്ക് പ്രതിമാസം 1000 രൂപ വച്ച് രണ്ടു വർഷത്തേക്ക് നല്കുന്ന വിദ്യാഭ്യാസ പദ്ധതിയാണിത്. 24000 രൂപയാണ് ഒരു കുട്ടിക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നത്. 80 വിദ്യാർത്ഥികളാണ് സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്.
സ്‌കോളര്ഷിപ്പിന്റെ ആദ്യ ഘട്ടത്തിൽ 50 തിരഞ്ഞെടുക്കപെട്ട കുട്ടികൾക്ക പി, വിജയൻ ഐപിഎസ് 2015 ഒക്ടോബർ 14 ന് സ്‌കോളർഷിപ്പിന്റെ ആദ്യ ഗഡു (6000രൂപ ) വിതരണം ചെയ്തിരുന്നു. ആ ചടങ്ങിൽ പങ്കെടുത്തവരും ടെക്നോപാർക്കും കൂടുതൽ കുട്ടികളെ സഹായിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. അങ്ങനെ കൂടുതൽ തുക ലഭിച്ചതോടെ 30 തിരഞ്ഞെടുക്കപെട്ട കുട്ടികൾക്ക് കൂടി 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' വിതരണം ചെയ്യാൻ സാധിച്ചു. അങ്ങനെ മൊത്തം 80 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ന്റെ രണ്ടാം ഘട്ട ഉത്ഘാടനം 2015 ഡിസംബർ 21 നു കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ കമ്മിഷണർ ടി വി അനുപമ ഐഎഎസ്, ടെക്‌നോപാർക്ക് സിഇഒ ഗിരീഷ് ബാബു എന്നിവർ ചേർന്നാണ് കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.
ഈ പദ്ധതി വിചാരിച്ച പോലെ വലിയ വിജയത്തിൽ എത്തിക്കാൻ ഞങ്ങളെ സഹായിച്ച ടെക്നോപാർക്ക് അധികൃതർക്കും ഞങ്ങളെ സഹായിച്ച ടെക്നോപാർക് ജീവനക്കാരായ സ്‌പോൺസർ മാർക്കും പ്രതിധ്വനിയുടെ നന്ദി അറിയിക്കുന്നു. ടെക്‌നോപാർക്കിന്റെ ഈ അഭിമാന മുഹൂർത്തത്തിൽ പങ്കെടുക്കാൻ എല്ലാ ടെക്നോപാർക്ക് ജീവനക്കാരെയും പ്രതിധ്വനി ടെക്‌നോപാർക്കിനുള്ളിലെ പാർക്ക് സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.