- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതീക്ഷ ബഹ്‌റൈന് പുതിയ നേതൃത്വം; ജെറിൻ ഡേവിസ് പ്രസിഡന്റ്, അൻസാർ എരമംഗലം സെക്രട്ടറി
മനാമ: ബഹ്റൈനിലെ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ 'പ്രതീക്ഷ (HOPE) ബഹ്റൈൻ' 2019 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൽമാനിയയിലെ ഇന്ത്യൻ ഡെലൈറ്റ് റെസ്റ്റോറന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്. വിനു ക്രിസ്റ്റിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനും രക്ഷാധികാരി K R നായർ ഉൽഘാടകനുമായി. കഴിഞ്ഞ മുന്ന് വർഷങ്ങളായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന പ്രതീക്ഷ ബഹ്‌റൈന് അതിന്റെ ഏറ്റവും വലിയ വളർച്ചയുടെ പാതയായിരുന്നു 2018 എന്ന് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സെക്രട്ടറി അഷ്‌കർ പൂഴിത്തല അറിയിച്ചു. അംഗങ്ങളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ കഴിഞ്ഞ വർഷം 9200 ദിനാറിന്റെ സഹായങ്ങൾ അർഹതപ്പെട്ടവരിൽ എത്തിക്കാൻ സാധിച്ചു എന്ന് കണക്കവതരിപ്പിച്ചു കൊണ്ട് ട്രഷറർ ജയേഷ് കുറുപ്പ് അറിയിച്ചു. രക്ഷാധികാരി നിസ്സാർ കൊല്ലം മുഖ്യ പ്രഭാഷകനായ യോഗത്തിൽ ഷിബു പത്തനംതിട്ട, രക്ഷാധികാരി ചന്ദ്രൻ തിക്കോടി തുടങ്ങിയവർ ആശംസകൾ
മനാമ: ബഹ്റൈനിലെ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ 'പ്രതീക്ഷ (HOPE) ബഹ്റൈൻ' 2019 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൽമാനിയയിലെ ഇന്ത്യൻ ഡെലൈറ്റ് റെസ്റ്റോറന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്.
വിനു ക്രിസ്റ്റിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനും രക്ഷാധികാരി K R നായർ ഉൽഘാടകനുമായി. കഴിഞ്ഞ മുന്ന് വർഷങ്ങളായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന പ്രതീക്ഷ ബഹ്‌റൈന് അതിന്റെ ഏറ്റവും വലിയ വളർച്ചയുടെ പാതയായിരുന്നു 2018 എന്ന് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സെക്രട്ടറി അഷ്‌കർ പൂഴിത്തല അറിയിച്ചു. അംഗങ്ങളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ കഴിഞ്ഞ വർഷം 9200 ദിനാറിന്റെ സഹായങ്ങൾ അർഹതപ്പെട്ടവരിൽ എത്തിക്കാൻ സാധിച്ചു എന്ന് കണക്കവതരിപ്പിച്ചു കൊണ്ട് ട്രഷറർ ജയേഷ് കുറുപ്പ് അറിയിച്ചു.
രക്ഷാധികാരി നിസ്സാർ കൊല്ലം മുഖ്യ പ്രഭാഷകനായ യോഗത്തിൽ ഷിബു പത്തനംതിട്ട, രക്ഷാധികാരി ചന്ദ്രൻ തിക്കോടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശേഷം നിസ്സാർ കൊല്ലം അവതരിപ്പിച്ച പുതിയ പാനൽ ഐക്യകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടു.
പുതിയ കമ്മറ്റി അംഗങ്ങൾ : പ്രസിഡന്റ് - ജെറിൻ ഡേവിസ്, വൈസ് പ്രസിഡന്റ് - ജോഷി നെടുവേലിൽ, ഷിജു C P. സെക്രട്ടറി - അൻസാർ എരമംഗലം, ജോയിൻ സെക്രെട്ടറി - ലിജോ വർഗീസ്, സാബു ചിറമേൽ. ട്രഷറർ - മനോജ് സാംബൻ. മീഡിയ സെക്രെട്ടറി - സുജേഷ് ചെറോട്ട. രക്ഷാധികാരികൾ - ചന്ദ്രൻ തിക്കോടി, K R നായർ, നിസ്സാർ കൊല്ലം, ഷബീർ മാഹി, അശോകൻ താമരക്കുളം.
പ്രതീക്ഷയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന അംഗങ്ങളുടെയും മറ്റു അഭ്യുദയകാംഷികളുടെയും സംഘടനകളുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് പുതിയ കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.