- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ഞി വിളമ്പിയ ഞാൻ ഹിന്ദുവല്ല.. ഭക്ഷണം കഴിക്കാനെത്തിയപ്പോൾ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങൾ ആരാഞ്ഞതുമില്ല.. സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയിൽ കയറി ഹിന്ദു സഖാവ് വിളമ്പിയ കഞ്ഞി കുടിച്ചെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥന് മറുപടിയുമായി ജയൻ തോമസ്; ഭക്ഷണത്തിലും വർഗീയ വിഷം ചീറ്റിയ ഹിന്ദു ഹെൽപ് ലൈൻ സ്ഥാപകനെ കണ്ടം വഴി ഓടിച്ച് സോഷ്യൽ മീഡിയ
ചേർത്തല: പ്രിയ ചങ്ങാതി ജനകീയ ഭക്ഷണശാലയിൽ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണെന്ന് ജയൻ തോമസ് പറയുന്നു. ഞാൻ ഏതായാലും നിങ്ങൾ പറയുന്ന ഹിന്ദുവല്ല. ഭക്ഷണം കഴിക്കാനെത്തിയപ്പോൾ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങൾ ആരാഞ്ഞതുമില്ല. വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിർവരമ്പുകൾ നാം തകർക്കണ്ടേ ചങ്ങാതിയെന്നും ജയൻ ചോദിച്ചു. ചേർത്തലയിൽ സിപിഎം തുടങ്ങിയ ജനകീയ ഭക്ഷണ ശാലയിൽ കയറി ഭക്ഷണം കഴിച്ച ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥൻ ഫേസ്‌ബുക്കിൽ കുറിച്ചിട്ട വർഗീയതയുടെ വാക്കുകൾക്കുള്ള മറുപടിയാണ് ജയൻ തോമസ് നൽകിയത്. ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ലഒരു മനുഷ്യരുടെയും രക്തം വീഴാത്ത കാലത്തിനെ കാംക്ഷിക്കുന്ന ഒരു സ്നേഹജാലകം പ്രവർത്തകനാണെന്ന് താൻ എന്നു പറഞ്ഞു കൊണ്ടാണ് ജയൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയിൽ കഞ്ഞി കുടിക്കാൻ കയറി തനിക്ക് ഇരിപ്പിടം ഒരുക്കി നൽകിയത് നെറ്റിയിൽ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവാണെന്ന് അവകാശപ്പെട്ട് പ്രതീഷ് ഫേസ്
ചേർത്തല: പ്രിയ ചങ്ങാതി ജനകീയ ഭക്ഷണശാലയിൽ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണെന്ന് ജയൻ തോമസ് പറയുന്നു. ഞാൻ ഏതായാലും നിങ്ങൾ പറയുന്ന ഹിന്ദുവല്ല. ഭക്ഷണം കഴിക്കാനെത്തിയപ്പോൾ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങൾ ആരാഞ്ഞതുമില്ല. വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിർവരമ്പുകൾ നാം തകർക്കണ്ടേ ചങ്ങാതിയെന്നും ജയൻ ചോദിച്ചു. ചേർത്തലയിൽ സിപിഎം തുടങ്ങിയ ജനകീയ ഭക്ഷണ ശാലയിൽ കയറി ഭക്ഷണം കഴിച്ച ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥൻ ഫേസ്‌ബുക്കിൽ കുറിച്ചിട്ട വർഗീയതയുടെ വാക്കുകൾക്കുള്ള മറുപടിയാണ് ജയൻ തോമസ് നൽകിയത്.
ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ലഒരു മനുഷ്യരുടെയും രക്തം വീഴാത്ത കാലത്തിനെ കാംക്ഷിക്കുന്ന ഒരു സ്നേഹജാലകം പ്രവർത്തകനാണെന്ന് താൻ എന്നു പറഞ്ഞു കൊണ്ടാണ് ജയൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയിൽ കഞ്ഞി കുടിക്കാൻ കയറി തനിക്ക് ഇരിപ്പിടം ഒരുക്കി നൽകിയത് നെറ്റിയിൽ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവാണെന്ന് അവകാശപ്പെട്ട് പ്രതീഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു .അവിടെയുള്ള മറ്റു ഹിന്ദു സഖാക്കളെയും പരിചയപെട്ടു. ഇനി രാഷ്ട്രീയത്തിന്റെ പേരിൽ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ. ഭക്ഷണം നൽകിയ ഹിന്ദു സഖാക്കൾക്ക് നന്മ വരട്ടെയെന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഇതിനെതിരെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയിൽ രംഗത്തു വന്നത്. ഭക്ഷണത്തിൽ പോലും വർഗീയത കലർത്തുന്ന നിലപാടിനെ അതിരൂക്ഷമായിട്ടാണ് ആളുകൾ വിമർശിച്ചിരുന്നു. സൈബർ ലോകത്ത് പ്രതീഷിനെതിരെ കടുത്ത വിമർശനം ഉയരുന്ന ഘട്ടത്തിലാണ് ഭക്ഷണം വിളമ്പിയ ആൾ തന്നെ താൻ ഹിന്ദുവല്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയതോടെ പ്രതീഷ് വിശ്വനാഥിന്റെ വർഗീയ വാദം പൊളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞദിവസമാണ് പ്രതീഷ് ജനകീയ ഭക്ഷണശാലയിൽ നിന്ന് കഞ്ഞികുടിച്ച കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രതീഷിന്റെ വർഗീയ പോസ്റ്റിനെതിരെ സോഷ്യൽമീഡിയയിൽ ആകെ വൻ വിമർശനം ഉയർന്നിരുന്നു. ഭക്ഷണത്തെ പോലും വർഗീയവൽകരിക്കുന്ന പ്രതീഷിന്റെ നിലപാടാണ് ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായത്. ഒരു ഹിന്ദുവും പട്ടിണി കിടക്കരുത് എന്നുപറഞ്ഞ് ഹിന്ദുക്കൾക്ക് മാത്രം അരി നൽകുന്ന പദ്ധതി നടപ്പാക്കുന്ന ഹിന്ദു ഹെൽപ്പ്ലൈനിന്റെ നിലപാടിനെതിരെ ഹിന്ദു സമൂഹത്തിൽ നിന്നുതന്നെ ശക്തമായ വിമർശനം ഉണ്ടാകുന്നതിനിടെയാണ് ഭക്ഷണത്തെ ആധാരമാക്കിയുള്ള പ്രതീഷിന്റെ അടുത്ത വർഗീയ പോസ്റ്റ്.