- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ പ്രതിഭ കേരള ആർട്ട്‌സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ നാടക കളരി തുടങ്ങി
മനാമ: ബഹ്‌റൈൻ പ്രതിഭ കേരള ആർട്ട്‌സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ നാടക പരിശീലന കളരിക്ക് തുടക്കം കുറിച്ചു.സൽമാനിയ മാംഗോ ട്രീ റസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രതിഭ വൈസ് പ്രസിഡന്റും സീനിയർ നേതാവും ആയസി വി നാരായണൻ പരിശീലന കളരി ഉദ്ഘാടനം ചെയതു. ആധുനിക തീയറ്റർ രംഗത്തെ പ്രഗല്ഭനും നിരവധി നാടകങ്ങൾക്ക് രൂപ കല്പന നല്കിയിട്ടുള്ള ഡോ സാംകുട്ടി

മനാമ: ബഹ്‌റൈൻ പ്രതിഭ കേരള ആർട്ട്‌സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ നാടക പരിശീലന കളരിക്ക് തുടക്കം കുറിച്ചു.
സൽമാനിയ മാംഗോ ട്രീ റസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രതിഭ വൈസ് പ്രസിഡന്റും സീനിയർ നേതാവും ആയ
സി വി നാരായണൻ പരിശീലന കളരി ഉദ്ഘാടനം ചെയതു. ആധുനിക തീയറ്റർ രംഗത്തെ പ്രഗല്ഭനും നിരവധി നാടകങ്ങൾക്ക് രൂപ കല്പന നല്കിയിട്ടുള്ള ഡോ സാംകുട്ടി പട്ടംങ്കരി ആണ് നാടക പരിശീലന കളരിക്ക് നേതൃത്വം നല്കുന്ന ക്യാമ്പ് ഡയറക്ടർ.
ഫ്രീ ലാൻസ് തീയറ്റർ പ്രവർത്തകൻ ആയ ഡോ സാംകുട്ടി കേരള സംഗീത നാടക അക്കദമി മുൻ എക്‌സികുട്ടീവ് മെമ്പർ ആണ്. ജവഹർലാൽ നെഹ്‌റു യുണിവേഴ്‌സിറ്റി യിൽ നിന്നും തീയറ്റർ ആർട്‌സിൽ പി എച്ച് ഡി ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് യുണിവേഴ്‌സിറ്റി യിൽ നിന്നും ഒന്നാം റാങ്കോടെ ആണ് തീയറ്റർ ഫിലോസഫിയിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയത്. ദി മെയ്‌ഡ്‌സ് എന്നാ ഇംഗ്ലീഷ് നാടകം അടുത്തിടെ ഡൽഹി ജവഹർലാൽ നെഹ്‌റു യുണിവേഴ്‌സിറ്റി യിൽ അവതരിപ്പിച്ചു വളരെ ഏറെ ശ്രദ്ധ നേടി. മലാല അക്ഷരങ്ങളുടെ മാലാഖ, മഹാകവി പി കുഞ്ഞിരാമനെ ഇതിവൃത്തം ആക്കിയ'കളിയച്ഛൻ', ഒഞ്ചിയം എന്റെ ചുവന്ന മണ്ണ്, തുടങ്ങി അടുത്ത കാലത്ത് നിരവധി നാടകങ്ങൾക്ക് അണിയറ ഒരുക്കി.
ബഹ്‌റൈൻ പ്രവാസി നാടക പ്രവർത്തകനും സംവിധായകനും ആയ മോഹൻ രാജ് ആണ് ക്യാമ്പ് കോ ഓർഡീനെറ്റർ. ഷെരീഫ് കോഴിക്കോട് ആണ് കളരിയുടെ ജനറൽ കൺവീനർ. വിവിധ സബ് കമ്മറ്റികളും പ്രവർത്തിക്കുന്നു .
എഴുപത്തി അഞ്ചോളം കലാകാരന്മാർ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. സ്ത്രീകളും കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. അഭിനയം, സംവിധാനം, പ്രകാശം, മേക്കപ്പ്, വസ്ത്രാലങ്കാരം, സീൻ ഡിസൈൻ, സ്‌ക്രിപ്റ്റ്, സംഗീതം, പശ്ചാത്തലം തുടങ്ങി നാടകത്തിന്റെ എല്ലാ മേഖലകളെയും കുറിച്ചുള്ള സമഗ്ര പരിശീലനം ആണ് ക്യാമ്പിലൂടെ നല്കുന്നത് .
ഉദ്ഘാടന സമ്മേളനത്തിൽ ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് എൻ കെ വീരമണി അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും ക്യാമ്പ് കൺവീനർ ഷെരീഫ് കോഴിക്കോട് നന്ദിയും രേഖപ്പെടുത്തി. പി ടി നാരായണൻ, മോഹൻ രാജ്, ഷീബ രാജീവൻ, മനോഹരാൻ പാവറട്ടി, പി ടി തോമസ്, എസ് പി മനോഹരൻ, സുബർ കണ്ണൂർ, എ വി അശോകൻ, മഹേഷ് തുടങ്ങി നിരവധി പേര്ഡ ആശംസ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിലേക്കുള്ള പ്രവേശന ഉദ്ഘാടനം ആദ്യ ബാഡ്ജു പി ടി തോമസ്സിനു നല്കി ഡോ സാംകുട്ടി പട്ടംങ്കരി നിർവഹിച്ചു. ശ്രീജിത്ത് ഫറൂക്കിന്റെ നേതൃത്വത്തിൽ നാടക ഗാന അവതരണവും നടന്നു.


