കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രതിഭാ കോളേജ് 99 കോമേഴ്‌സ് ബാച്ച് പടന്നക്കാട് ബേക്കൽ ക്ലബിൽ വച്ച് ആ ബാച്ചിൽ പഠിച്ച വിദ്യർത്ഥി കൂട്ടായ്മ സംഘടിച്ചു. പരിപാടി കോളേജിൽ അദ്ധ്യാപകനായിരുന്ന അഡ്വ: സുരേഷ് യു.എം ഉത്ഘാടനം ചെയ്തു. സന്തോഷ് കാറ്റാടി അദ്ധ്യക്ഷത വഹിച്ചു. മധു കെ.വി സ്വാഗതം ആശംസിച്ചു.

പരിപാടിയിൽ വച്ച് അദ്ധ്യാപകർക്കുള്ള സ്‌നഹോപഹാരങ്ങളും വിതരണം ചെയ്തു. ജാഫർ കാഞ്ഞിരായിൽ, രാജേഷ് മണി, രാജൻ മാവുങ്കാൽ, രാജേഷ് അരയിൽ, സുനിൽ കുന്നൂച്ചി, പ്രമോദ് പൊയിനാച്ചി, ശ്രീ ലേഖ, ബീന, സ്മിതാ എന്നിവർ സംസാരിച്ചു.
വിജയൻ അമ്പലത്തര നന്ദിയും പറഞ്ഞു . ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് സ്വാന്തനത്തിന്റെ കൈത്താങ്ങായി നില കൊള്ളാൻ ജീവ കാരുണ്യ ട്രസ്റ്റ് രൂപീകരണവും ചടങ്ങിൽ വച്ചു നടന്നു.