- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ടി ജീവനക്കാരുടെ ക്വിസ ചലച്ചിത്രമേളയിൽ ഇക്കുറി ചലച്ചിത്രനിരൂപണ മത്സരവും
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യസാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന പ്രതിധ്വനി ക്വിസ ഹ്രസ്വചലച്ചിത്ര മേളയുടെ ആറാമത് എഡിഷന്റെ ഭാഗമായി ടെക്നോപാർക്കിൽ ആദ്യമായി ചലച്ചിത്രനിരൂപണ മത്സരവും നടത്തുന്നു. കേരളത്തിലെ IT മേഖലയിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ് എൻട്രികൾ സ്വീകരിക്കുന്നത്. നിരൂപണം നടത്തേണ്ടത് രണ്ട് സിനിമകളെയാണ്. 1) Birdman (English, 2014) 2) തിരഞ്ഞെടുക്കുക :-a) തൊണ്ടിമുതലും ദൃക്സാക്ഷിയും (മലയാളം, 2017)b) വിസാരണൈ (തമിഴ്, 2015)c) ഡിറ്റക്ടീവ് ബിയോംകേഷ് ബക്ഷി (ഹിന്ദി, 2015 ) പ്രശസ്ത ചലച്ചിത്ര നിരൂപകരായ മനീഷ് നാരായണൻ, ഡാൽട്ടൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് രചനകൾ വിലയിരുത്തുക. നിരൂപണങ്ങൾ അയക്കേണ്ട അവസാന തീയതി ഡിസംബർ 1. വിശദമായ വിവരങ്ങൾ qisa.prathidhwani.org എന്ന സൈറ്റിൽ ലഭ്യമാണ്. അന്യോഷണങ്ങൾക്ക് 9645203315(അശ്വിൻ), 7736696402(അമൽ ജെ പ്രസാദ് ) എന്നിവരുമായി ബന്ധപ്പെടുക. മുൻവർഷങ്ങളെക്കാൾ മികച്ച പ്രതികരണമാണ് സംസ്ഥാന വ്യാപകമായിട്ടുള്ള IT ജീവനക്കാരിൽ നിന്നും എൻട്രികൾ ക്ഷണിച്ച പ്രതിധ്
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യസാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന പ്രതിധ്വനി ക്വിസ ഹ്രസ്വചലച്ചിത്ര മേളയുടെ ആറാമത് എഡിഷന്റെ ഭാഗമായി ടെക്നോപാർക്കിൽ ആദ്യമായി ചലച്ചിത്രനിരൂപണ മത്സരവും നടത്തുന്നു. കേരളത്തിലെ IT മേഖലയിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ് എൻട്രികൾ സ്വീകരിക്കുന്നത്.
നിരൂപണം നടത്തേണ്ടത് രണ്ട് സിനിമകളെയാണ്.
1) Birdman (English, 2014)
2) തിരഞ്ഞെടുക്കുക :-
a) തൊണ്ടിമുതലും ദൃക്സാക്ഷിയും (മലയാളം, 2017)
b) വിസാരണൈ (തമിഴ്, 2015)
c) ഡിറ്റക്ടീവ് ബിയോംകേഷ് ബക്ഷി (ഹിന്ദി, 2015 )
പ്രശസ്ത ചലച്ചിത്ര നിരൂപകരായ മനീഷ് നാരായണൻ, ഡാൽട്ടൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് രചനകൾ വിലയിരുത്തുക. നിരൂപണങ്ങൾ അയക്കേണ്ട അവസാന തീയതി ഡിസംബർ 1. വിശദമായ വിവരങ്ങൾ qisa.prathidhwani.org എന്ന സൈറ്റിൽ ലഭ്യമാണ്. അന്യോഷണങ്ങൾക്ക് 9645203315(അശ്വിൻ), 7736696402(അമൽ ജെ പ്രസാദ് ) എന്നിവരുമായി ബന്ധപ്പെടുക.
മുൻവർഷങ്ങളെക്കാൾ മികച്ച പ്രതികരണമാണ് സംസ്ഥാന വ്യാപകമായിട്ടുള്ള IT ജീവനക്കാരിൽ നിന്നും എൻട്രികൾ ക്ഷണിച്ച പ്രതിധ്വനിയുടെ ചലച്ചിത്രമേളയ്ക്ക് ഇത്തവണ ലഭിക്കുന്നത്. പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ സിദ്ധാർഥ് ശിവ , വിധു വിൻസെന്റ് എന്നിവരും അംഗങ്ങളാണ്. ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി 2017 നവംബർ 25 ആണ്. 2017 ഡിസംബർ 2ന് ടെക്നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്‌ക്രീനിങ് ഉണ്ടായിരിക്കുന്നതാണ്.
ടെക്കികൾ സംവിധാനം ചെയ്ത 125 ലഘു ചിത്രങ്ങളാണ് ഇത് വരെ നടന്ന പ്രതിധ്വനിയുടെ ക്വിസ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഷാജി എൻ കരുൺ (2012), വിനീത് ശ്രീനിവാസൻ (2013), അടൂർ ഗോപാലകൃഷ്ണൻ(2014) , ശ്യാമപ്രസാദ് (2015), ജയരാജ് (2016) എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ 'പ്രതിധ്വനി ക്വിസ' ചലച്ചിത്ര മേളയുടെ അവാർഡുകൾ വിതരണം ചെയ്തത് .
ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും കേരളത്തിലെ ഐ ടി സ്ഥാപനത്തിലെ ഐ ടി ജീവനക്കാരായിരിക്കണം എന്നത് പ്രധാന നിബന്ധനയാണ്. ചിത്രങ്ങളുടെ സമയ ദൈർഘ്യം 2 മിനുറ്റിനും 45 മിനുറ്റിനും ഇടയിലായിരിക്കണം. കഴിഞ്ഞ ക്വിസ മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ഇത്തവണ പരിഗണിക്കില്ല.