ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി യുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ ഒമ്പതാമത്തെ എഡിഷൻ - ബ്ലോക്ക്‌ചെയിൻ, ബിറ്റ് കോയിൻ, ക്രിപ്‌റ്റോകറൻസി (Bitcoin, Blockchain, Cryptocurrencies) ശില്പശാല ഏപ്രിൽ 5 വ്യാഴാച നടന്നു.

ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്ന ശിൽപ്പശാലക്ക് ബ്ലോക്ക് ചെയിൻ വിദഗ്ദ്ധൻ സതീഷ് വി ജെനേതൃത്വം നൽകി. ടെക്നോപാർക്കിലെ അൻപതിലധികം കമ്പനികളിലെ 178 പേർ ശിൽപ്പശാലയിൽ പങ്കെടുത്തു. ബ്ലോക്ക് ചെയിൻ ടെക്‌നോളജിയുടെ പ്രാധാന്യം , ബിറ്റ് കോയിൻ പിന്നിലെ നൂലാമാലകൾ, ക്രിപ്‌റ്റോകറൻസിഇക്കോണമിയിൽ വരുത്തുന്ന മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചയും നടന്നു.

ബ്ലോക്ക് ചെയിൻ, ബിറ്റ് കോയിൻ, ക്രിപ്‌റ്റോകറൻസി മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശില്പശാല ക്രമീകരിച്ചത്. .ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചത്.

പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം അരുൺ ദാസ് പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു, ട്രൈനെർ ശ്രീ സതീഷ് വി ജെ യ്ക്ക് പ്രതിധ്വനി ടെക്‌നിക്കൽ ഫോറം ജോയിന്റ് കൺവീനർ ഗണേശ് എച് പ്രതിധ്വനിയുടെ ഉപഹാരം നൽകി. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം സിനു ജമാൽ വർക്ക് ഷോപ്പിൽ പങ്കെടുത്തവർക്കും ട്രൈനെർക്കും നന്ദി പറഞ്ഞു.

ഇത് പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന്റെ ഒമ്പതാമത്തെ ട്രെയിനിങ് പരിപാടിയാണ്. ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലികേഷൻ , സോഫ്‌റ്റ്‌വെയർ എസ്റ്റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ് , ഓപ്പൺ സോഴ്‌സ് ടെക്ക്‌നോളജി ഡോക്കർ, അംഗുലർ ജെ എസ് , ജാവ , റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി കഴിഞ്ഞ മാസങ്ങളിൽ ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു. അനുദിനം മാറി മാറി വരുന്ന വിവിധപുതിയ ടെക്‌നൊളജികളിൽ ഐ ടി ജീവനക്കാരെ പരിചയപ്പെടുത്തുക / പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതിധ്വനി എല്ലാ മാസവും ടെക്‌നിക്കൽ ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്.