- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി ഐ ടി ഫ്രഷേഴ്സ് മീറ്റ്, ഫെബ്രുവരി 13 ന്
ഐടി രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കായി പ്രതിധ്വനി ഫ്രഷേഴ്സ് ഫോറം . ഉദ്യോഗാര്ഥികളെയും തൊഴിൽദാതാക്കളെയും ഒരുപോലെ ലക്ഷ്യം വച്ചുള്ള ഈ സംരംഭം ശനിയാഴ്ച, 13 ഫെബ്രുവരി 2021 രാവിലെ 10 മണിക്ക് കേരള ഐ ടി പാർക്കുകളുടെ സി ഇ ഓ ശ്രീ. ശശി മീതൽ ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി തലവൻ ശ്രീ. സജി ഗോപിനാഥും പങ്കെടുക്കും. ഉദ്യോഗാർഥികൾക്കായി തൊഴിൽരംഗത്തെ പരിചയപ്പെടുത്താൻ ഐ ടി ഇൻഡസ്ട്രി വിദഗ്ദ്ധരായ സുനിൽ രവീന്ദ്രനും ബിനീഷ് മൗലനയും ചടങ്ങിൽ സംസാരിക്കും. പ്രതിധ്വനി ഫേസ്‌ബുക്ക് പേജിൽ https://fb.com/technoparkprathidhwani ലൈവ് ആയിരിക്കും പരിപാടി.
വർഷങ്ങളായി ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന ക്ഷേമ സംഘടനയായ പ്രതിധ്വനി ജീവനക്കാർക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. പുതിയ തൊഴിൽ കണ്ടെത്താനായി ഉദ്യോഗാർത്ഥികളെ സഹായിക്കാൻ നിർമ്മിച്ച ജോബ് പോർട്ടലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളിലേക്ക് എത്തിക്കാൻ ഇത് വഴി സാധിച്ചു .
കോവിഡ് കാരണം മാറിയ തൊഴിൽമേഖലയിൽ തൊഴിൽ പരിശീലനം ലഭിക്കാത്തവർക്ക് അവസരങ്ങൾ കുറഞ്ഞ് വന്നതും, പുതിയ ഉദ്യോഗാർത്ഥികളെ ലഭിക്കുന്നതിൽ കമ്പനികൾക്ക് നേരിട്ട ബുദ്ധിമുട്ടുകളും പരിഹരിച്ച് , ഇരുകൂട്ടർക്കും സഹായകമാകുന്ന തരത്തിലാണ് പ്രതിധ്വനി ഫ്രഷേഴ്സ് ഫോറം രൂപകൽപന ചെയ്തിട്ടുളത്. രജിസ്ടർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിശീലനം നല്കുന്നതടക്കമുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട് . കമ്പനികൾക്കായി പരിശീലനം ലഭിച്ച ഉദ്യോഗാർഥികളുടെ പൂൾ രൂപീകരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നു.
ഐ ടി മേഖലയിൽ ജോലി തേടുന്ന കുട്ടികൾക്ക് താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം:
https://jobs.prathidhwani.org/signUp
ഫ്രഷേഴ്സ് ജോബ് ടെലിഗ്രാം ഗ്രൂപ്പ് : https://t.me/Prathidhwani
കൂടുതൽ വിവരങ്ങൾക്ക് - രഞ്ജിത് ജയരാമൻ - +918086832662 അല്ലെങ്കിൽ technopark.prathidhwani@gmail.com എന്ന ഇമെയിൽ ഐ ഡി യിലോ ബന്ധപ്പെടാം