- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Classifieds
- /
- FOR RENT
'പ്രതിധ്വനി'യുടെ വർക്ക് ഫ്രം ഹോം സർവേ
കോവിഡ് കാലഘട്ടത്തിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് ഐ ടി ജീവനക്കാരുടെ പ്രതികരണം അറിയുന്നതിന്റെ ഭാഗമായിരുന്നു.ഐ.ടി. ജീവനക്കാരുടെ ക്ഷേമ സംഘടന ആയ 'പ്രതിധ്വനി'യുടെ വർക്ക് ഫ്രം ഹോം സർവേ. കോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതൽ, ഏകദേശം രണ്ടു വർഷമായി ഐ.ടി. ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി. മറ്റു പല തൊഴിൽ മേഖലകളിലും ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും ഐ.ടി.യിലെ 'വർക് ഫ്രം ഹോം' തുടരുകയാണ്.
322 ഐ.ടി. കമ്പനികളിൽനിന്നുള്ള 3819 ഐ ടി ജീവനക്കാരാണ് സർവേയിൽ പങ്കാളികളായത്. കേരളത്തിലെ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവയ്‌ക്കൊപ്പം ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നും ജീവനക്കാരുടെ പങ്കാളിത്തം സർവേയിലുണ്ടായി. പങ്കെടുത്തവരിൽ 36% വനിതകളും 64% പുരുഷന്മാരുമാണ്. ഓരോരുത്തരുടെയും പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ എൻട്രി ലെവൽ (0 to 4 years)-18% , മിഡ് ലെവൽ (4 to 8 years)-33%, സീനിയർ ലെവൽ (8+ years)-48% എന്നിങ്ങനെയാണ് ജീവനക്കാർ പങ്കെടുത്തത്.
'പ്രതിധ്വനി' ജീവനക്കാർക്കിടയിൽ നടത്തിയ സർവേയിൽ ഭൂരിഭാഗത്തിന്റെ പിന്തുണ ഹൈബ്രിഡ് മാതൃകയ്ക്കാണ്. നിശ്ചിത ദിവസം ഓഫീസിലും ശേഷിക്കുന്ന ദിവസങ്ങളിൽ വീട്ടിലുമിരുന്ന് ജോലിയെന്ന 'ഹൈബ്രിഡ്' മാതൃകയെ പിന്തുണയ്ക്കുന്നവർ 53 ശതമാനമാണ്. വർക് ഫ്രം ഹോം തുടരട്ടെ എന്ന അഭിപ്രായം 36 ശതമാനത്തിനു മാത്രമാണ്. പൂർണമായും ഓഫീസിലേക്കെന്ന പഴയ രീതിക്ക് പിന്തുണ 11 ശതമാനം മാത്രവും.
ഹൈബ്രിഡ് മാതൃകയിൽ ആഴ്ചയിൽ ചില ദിവസങ്ങൾ ഓഫീസിലെന്ന് 45 ശതമാനം പറയുന്നു. മാസത്തിൽ ചില ദിവസങ്ങളെന്നാണ് 47 ശതമാനത്തിന്റെ അഭിപ്രായം. വല്ലപ്പോഴുമെന്ന് 8 ശതമാനം പേർ നിർദേശിക്കുന്നു.
ജോലിയും വീടും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നുവെന്നതാണ് വർക് ഫ്രം ഹോം പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ജോലി ചെയ്യാം, കൂടുതൽ വർക്ക് - ലൈഫ് ബാലൻസ്, യാത്രാ സമയം ലാഭിക്കാമെന്നതെല്ലാം പലരും നേട്ടങ്ങളായി പറയുന്നു.
വിവിധ ചോദ്യങ്ങൾക്കുള്ള ഐ ടി ജീവനക്കാരുടെ മറുപടി ചുവടെ
-----------------------------------------------------------=--
#ജീവനക്കാരുടെ പ്രോഡക്റ്റിവിറ്റി കൂടിയോ എന്ന ചോദ്യത്തിന് 73% പേർ കൂടി എന്ന് അഭിപ്രായപ്പെട്ടു
#വർക്ക് - ലൈഫ് ബാലൻസ് കൂടിയോ എന്ന ചോദ്യത്തിന് അതെ എന്നു 62% പേർ അഭിപ്രായപ്പെട്ടു
#ജോലി സമയം കൂടിയോ എന്ന ചോദ്യത്തിന് 78% പേരും അതെ എന്നാണ് രേഖപ്പെടുത്തിയത്
#മെന്റൽ ഡിപ്രെഷൻ /സ്ട്രെസ്സ് അനുഭവപ്പെടുന്നുണ്ടെന്നു 44% പേർ പറഞ്ഞു
#ശാരീരിക ആരോഗ്യം കൂടിയോ എന്ന ചോദ്യത്തിന് 52% പേർ കൂടി എന്ന് രേഖപ്പെടുത്തി
# ഓഫീസ് യാത്ര സമയം വളരെ ലാഭമായി എന്ന് 97% ജീവനക്കാരും അഭിപ്രായപ്പെട്ടു
#വീക്കെൻഡ് ജോലി കൂടിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് 63% പേർ പറഞ്ഞത്
#സാമൂഹിക ജീവിതം കുറഞ്ഞു എന്ന് 73% പേർ അഭിപ്രായപ്പെട്ടു
#ശരിയായ ട്രെയിനിങ് കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന്, അതെ എന്ന് 60% പേർ രേഖപ്പെടുത്തി
#സഹപ്രവർത്തകരുമായുള്ള ബന്ധം കുറഞ്ഞു എന്ന് 67% പേർ അഭിപ്രായപ്പെട്ടു
#വീട്ടിൽ ഇന്റർനെറ്റ് കണക്ടിവിറ്റി പ്രശ്‌നങ്ങൾ ഇല്ല എന്ന് 53% പേർ രേഖപ്പെടുത്തി
#ഓഫീസിലെ കോഫി ബ്രേക്ക് സമയങ്ങൾ നഷ്ട്ടമാണ് എന്ന് 67% പേർ അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക് - വിനീത് ചന്ദ്രൻ - 9895374679 /റനീഷ് എ ആർ -9947006353