ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കും അവരുടെകുട്ടികൾക്കും വേണ്ടി നടത്തിയ 'ചെക്ക് മേറ്റ് 2018' സീസൺ വൺ ഇന്നലെ ( 14 ഒക്ടോബർ) ഞായറാഴ്ച സമാപിച്ചു. തിരുവനന്തപുരം മേയർ ശ്രീ. വി കെ. പ്രശാന്ത് ഉത്ഘാടനം ചെയ്തമത്സരത്തിൽ വിവിധ കമ്പനികളെ പ്രതിനിധീകരിച്ചു 42 ഐ ടി ജീവനക്കാരും 45 കുട്ടികളും പങ്കെടുത്തു. ചെസ്സിന്റെ അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചു ആറു റൗണ്ടുകളിലായി രണ്ടു ദിവസങ്ങളിലായാണ് ടെക്നോപാർക്ക്ക്ലബ്ബിലാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്.

ഐ ടി ജീവനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ ടെക്നോപാർക്കിലെ യൂഎസ് ടി ഗ്ലോബലിലെ കാർത്തിക് എച്ച്എസ് കിരീടം നേടി. സ്റ്റാൻഡ്ഔട്ട് ഐടിയിലെ ഇർഷാദ് രണ്ടാം സ്ഥാനംകരസ്ഥമാക്കി. അഖിൽ വി ശങ്കർ (യൂഎസ് ടി ഗ്ലോബൽ), ഫ്രഡറിക് ജെമാളിയേക്കൽ (ടാറ്റ എലക്‌സി), കെവിൻ ക്രിസ്റ്റൺ (യൂ എസ് ടി ഗ്ലോബൽ) എന്നിവർ യഥാക്രമം മൂന്നു മുതൽ അഞ്ചു വരെസ്ഥാനങ്ങൾ നേടുകയുണ്ടായി.

കുട്ടികൾക്ക് വേണ്ടിയുള്ള മത്സരത്തിൽ ഋഷികേശ് എസ് എ (S/o ശ്രീകുമാർ എം എൻ - ടാറ്റ എലക്‌സി) കിരീടം നേടുകയുണ്ടായി. എം വി ഗുണവർധൻ (S/0 വെങ്കട കൃഷ്ണ - യൂ എസ് ടിഗ്ലോബൽ) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഋത്വിക് വി രാജേഷ് (S/o വീണ ഡാലി, ഐ ബി എസ് ), അനിരുധ് സി മേനോൻ (S/o അഭിഷേക് കള്ളിപ്പറമ്പിൽ - അലയൻസ് ), കൃഷ്ണൻ ശ്രീകുമാർ (S/o ശ്രീകുമാർഎക്സ്സ്പീരിയോൻ) എന്നിവർ യഥാക്രമംമൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങൾനേടുകയുണ്ടായി.

ആദ്യ അഞ്ചു സ്ഥാനങ്ങൾ നേടിയ ഐ ടിജീവനക്കാർക്കും കുട്ടികൾക്കും ക്യാഷ്അവാർഡുകളും സെർട്ടിഫിക്കേറ്റുകളും ട്രോഫിയും വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ ഐ ടി ജീവനക്കാർക്കും കുട്ടികൾക്കും പാർട്ടിസിപ്പേഷൻസർട്ടിഫിക്കറ്റുകളും നൽകി.

അവാർഡ് വിതരണ ചടങ്ങിൽ കാപ്പാബ്ലാങ്കാ ചെസ്സ് സ്‌കൂൾ എം ഡി വിജിൻ ബാബു എസ്, ''പ്രതിധ്വനി ചെക്ക് മേറ്റ് 2018'' കൺവീനർമാരായ ശ്രീനി ഡോണി, നിജിൻ സി, പ്രതിധ്വനിയുടെ പ്രസിഡന്റ് വിനീത് ചന്ദ്രൻ, സെക്രട്ടറി രാജീവ്കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ജോഷി എ കെ, ട്രെഷറർ രാഹുൽ ചന്ദ്രൻ, മത്സരാർത്ഥികൾ, രക്ഷാകർത്താക്കൾ, ഐ ടി ജീവനക്കാർ, പ്രതിധ്വനി അംഗങ്ങൾതുടങ്ങിയവർ പങ്കെടുത്തു. കാപ്പാ ബ്ലാങ്കാ ചെസ്സ് സ്‌കൂളു മായി ചേർന്നാണ് ഐ ടിജീവനക്കാർക്ക് ആദ്യമായി ഒരു ചെസ്സ് ടൂർണമെന്റ് പ്രതിധ്വനി സംഘടിപ്പിച്ചത്.