കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും കാപാബ്‌ളാങ്ക ചെസ്സ് സ്‌കൂളും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ ഐ ടി ജീവനക്കാർക്കും അവരുടെ കുട്ടികൾക്കും വേണ്ടി ചെക്ക് മേറ്റ് എന്നപേരിൽ ഐ ടി മേഖലയിലെ ഏറ്റവും വലിയ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 13, 14 തീയതികളിലായി ടെക്നോപാർക്കിലെ ക്ലബ് ഹൗസിൽ വച്ചാണ് ടൂർണമെന്റ് നടക്കുന്നത്. വിവിധ റൗണ്ടുകളോട് കൂടിയ ടൂർണമെന്റ് അന്താരാഷ്ട്ര നിലവാരത്തിലുള്ള രീതിയിലാണ് സംഘടിപ്പിക്കുന്നത്. ഐ ടി ജീവനക്കാർ മത്സരത്തിനായി https://www.yepdesk.com/checkmate-tvm എന്ന വെബ് സൈറ്റിലും കുട്ടികളുടെ മത്സരത്തിനായി https://www.yepdesk.com/checkmate-kids-tvm എന്ന വെബ് സൈറ്റിലും പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 10 ബുധനാഴ്ച.

വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുന്നതായിരിക്കും.

ചെക്ക് മേറ്റ് ടൂർണമെന്റിലേക്ക് എല്ലാ ഐ ടി ജീവനക്കാരെയും അവരുടെ കുട്ടികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - നിജിൻ : +91 90723 31625, ശ്രീനി : +91 96567 30449