- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രസിലയുടെ മരണവും ഐ ടി സുരക്ഷിതത്വവും ; പ്രതിധ്വനിയുടെ സിഗ്നേച്ചർ ക്യാമ്പയിൻ
തിരുവനന്തപുരം: ജനുവരി 29ന് പൂണെയിലെ ഇൻഫോസിസിൽ കാമ്പസിൽ കൊലചെയ്യപ്പെട്ട കോഴിക്കോട് സ്വദേശിനിയായ രസീല എന്ന യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ടെക്നോപാർക്കിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സിഗ്നേച്ചർ കാമ്പയിൻ നടത്തുന്നു. മാർച്ച് പത്തു വരെ നീണ്ടു നിൽക്കുന്ന സിഗ്നേച്ചർ കാമ്പയിനിൽ പ്രതിധ്വനി വെബ്സൈറ്റ് വഴിയും ഫേസ്‌ബുക് പേജ് വഴിയും ഐ ടി ജീവനക്കാർക്ക് പങ്കെടുക്കാം. രസീലയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് പ്രതിധ്വനി വനിതാ ഫോറം ടെക്നോപാർക്കിനുള്ളിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുകയുണ്ടായി. മെഴുകു തിരി കത്തിച്ച് കൊണ്ടുള്ള കേവലം പ്രതീകാത്മകമായ ഒരു പ്രതിഷേധത്തിനപ്പുറം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഇത് പോലെയുള്ള മറ്റു അനാരോഗ്യ പ്രവണതകൾക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്ന തുടർ നടപടികൾ അന്ന് തന്നെ പ്രതിധ്വനി തീരുമാനിച്ചിരുന്നു. അതിന്മേൽ വിശദമായ ചർച്ചകൾ നടക്കുവാനും പരിഹാര നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കേരള സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ടെക്നോപാർക്ക്
തിരുവനന്തപുരം: ജനുവരി 29ന് പൂണെയിലെ ഇൻഫോസിസിൽ കാമ്പസിൽ കൊലചെയ്യപ്പെട്ട കോഴിക്കോട് സ്വദേശിനിയായ രസീല എന്ന യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ടെക്നോപാർക്കിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സിഗ്നേച്ചർ കാമ്പയിൻ നടത്തുന്നു. മാർച്ച് പത്തു വരെ നീണ്ടു നിൽക്കുന്ന സിഗ്നേച്ചർ കാമ്പയിനിൽ പ്രതിധ്വനി വെബ്സൈറ്റ് വഴിയും ഫേസ്‌ബുക് പേജ് വഴിയും ഐ ടി ജീവനക്കാർക്ക് പങ്കെടുക്കാം.
രസീലയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് പ്രതിധ്വനി വനിതാ ഫോറം ടെക്നോപാർക്കിനുള്ളിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുകയുണ്ടായി. മെഴുകു തിരി കത്തിച്ച് കൊണ്ടുള്ള കേവലം പ്രതീകാത്മകമായ ഒരു പ്രതിഷേധത്തിനപ്പുറം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഇത് പോലെയുള്ള മറ്റു അനാരോഗ്യ പ്രവണതകൾക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്ന തുടർ നടപടികൾ അന്ന് തന്നെ പ്രതിധ്വനി തീരുമാനിച്ചിരുന്നു. അതിന്മേൽ വിശദമായ ചർച്ചകൾ നടക്കുവാനും പരിഹാര നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കേരള സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ടെക്നോപാർക്ക് അധികൃതർക്കും വിവിധ കമ്പനി മേധാവികൾക്കും അയക്കുവാനും വേണ്ടിയുള്ള മാസ് സിഗ്‌നേച്ചർ കാമ്പയിനാണ് പ്രതിധ്വനി തുടക്കമിട്ടിരിക്കുന്നത്.
ജീവനക്കാരുടെ സുരക്ഷയ്ക്കായി താഴെ പറയുന്ന കാര്യങ്ങൾ എല്ലാ ഐ ടി കമ്പനികളും കർശനമായി നടപ്പാക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണം എന്ന് പ്രതിധ്വനി ഗവണ്മെന്റുകളോട് അഭ്യർത്ഥിക്കുന്നു.
1. റസിലയുടെ മരണം സമഗ്രമായി അന്വേഷിക്കുക
2. ഐ ടി കമ്പനികളിലെ അക്രമങ്ങളും പീഡനങ്ങളും ഒഴിവാവാക്കുന്നതിനായി എല്ലാ കമ്പനികളും എല്ലാ തരത്തിലുള്ള ജീവനക്കാരുടെയും ബാക് ഗ്രൗണ്ട് വെരിഫിക്കേഷൻ കമ്പനികളുടെ മേൽ നോട്ടത്തിൽ നടത്തുക.
3. സ്ത്രീ ജീവനക്കാരുടെ പരാതികൾ സ്വീകരിക്കുന്നതിനായി വുമൺ കംപ്ലൈന്റ് സെൽ എല്ലാ കമ്പനികളിലും ആരംഭിക്കുക, അത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഓഡിറ്റ് ചെയ്യുക.
4. സാധാരണ ജോലി സമയത്തിനു കൂടുതൽ നേരം ജോലി ചെയ്യുന്ന ജീവക്കാരുടെ കൂടെ അവരുടെ മേലുദ്യോഗസ്ഥർ പ്രൊജക്റ്റ് മാനേജരോ HR മാനേജരുടെയോ സാന്നിധ്യം ഉറപ്പു വരുത്തുക,
5. വൈകി വീട്ടിലേക്കു പോകുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷിതത്വം കമ്പനികൾ ഉറപ്പുവരുത്തുക.
6. ഗവൺമെന്റ് എല്ലാ ഐ ടി നഗരങ്ങളിലും ഗ്രിവൻസ് സെല്ലുകൾ ആരംഭിക്കുക
7. ഗവൺമെന്റ് തന്നെ നേരിട്ട് ഐ ടി കമ്പനികളിലെ ജീവനക്കാരുടെ സുരക്ഷയെ പറ്റി പഠിച്ചു പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.
ഒരാഴ്‌ച്ച നടക്കുന്ന ഒപ്പു ശേഖരണത്തിന് ശേഷം ഈ നിർദ്ദേശങ്ങൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നല്കാൻ പ്രതിധ്വനി തീരുമാനിച്ചിട്ടുണ്ട് .