- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ടി ജീവനക്കാരുടെ ക്ഷേമത്തിനായി പ്രതിധ്വനി മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി, കേരളത്തിലെ ഐ ടി ജീവനാക്കാരുടെ ക്ഷേമത്തിനായി ജീവനക്കാരുമായി കൂടിയാലോചിച്ച് സമാഹരിച്ച നിർദ്ദേശങ്ങൾ താങ്കളുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു. നിലവിൽ കേരളത്തിൽ ജോലി ചെയ്യുന്ന ഐ ടി ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിലധികം വരുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഐ ടി വളർച്ച അനുസരിച്ചു നോക്കുകയാണെങ്കിൽ സമീപ ഭാവിയിൽ തന്നെ ജീവനക്കാരുടെ എണ്ണം കൂടാൻ ആണ് സാധ്യത. സോഫ്റ്റ്‌വെയർ കയറ്റുമതിയിലൂടെയും നികുതിയിലൂടെയും ഈ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ സംസഥാനത്തിന്റെ വളർച്ചയ്ക്കായി നൽകുന്ന സംഭാവന ചെറുതല്ല. തീർത്തും അസംഘടിതമായ സ്വകാര്യമേഖലയായതിനാലും എല്ലാ ജീവനക്കാരുടെയും വരുമാനം വളരെ ഉയർന്നതാണെന്ന തെറ്റിദ്ധാരണ ഉള്ളതിനാലും ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വനു വേണ്ടി നാളിതുവരെ സർക്കാരുകൾ ഒരു പദ്ധതിയും ആലോചിച്ചിട്ടില്ല. താങ്കൾക്കു അറിയുന്നത് പോലെ ഐ.ടി. മേഖല ഏതാണ്ട് പൂർണമായി വിദേശത്തുള്ള ജോലി ക്രമത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള പ്രതിസന്ധികള
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി, കേരളത്തിലെ ഐ ടി ജീവനാക്കാരുടെ ക്ഷേമത്തിനായി ജീവനക്കാരുമായി കൂടിയാലോചിച്ച് സമാഹരിച്ച നിർദ്ദേശങ്ങൾ താങ്കളുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു.
നിലവിൽ കേരളത്തിൽ ജോലി ചെയ്യുന്ന ഐ ടി ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിലധികം വരുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഐ ടി വളർച്ച അനുസരിച്ചു നോക്കുകയാണെങ്കിൽ സമീപ ഭാവിയിൽ തന്നെ ജീവനക്കാരുടെ എണ്ണം കൂടാൻ ആണ് സാധ്യത. സോഫ്റ്റ്‌വെയർ കയറ്റുമതിയിലൂടെയും നികുതിയിലൂടെയും ഈ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ സംസഥാനത്തിന്റെ വളർച്ചയ്ക്കായി നൽകുന്ന സംഭാവന ചെറുതല്ല. തീർത്തും അസംഘടിതമായ സ്വകാര്യമേഖലയായതിനാലും എല്ലാ ജീവനക്കാരുടെയും വരുമാനം വളരെ ഉയർന്നതാണെന്ന തെറ്റിദ്ധാരണ ഉള്ളതിനാലും ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വനു വേണ്ടി നാളിതുവരെ സർക്കാരുകൾ ഒരു പദ്ധതിയും ആലോചിച്ചിട്ടില്ല. താങ്കൾക്കു അറിയുന്നത് പോലെ ഐ.ടി. മേഖല ഏതാണ്ട് പൂർണമായി വിദേശത്തുള്ള ജോലി ക്രമത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള പ്രതിസന്ധികളെല്ലാം തന്നെ ജോലിസ്ഥിരതയെ ബാധിക്കും. നിയമപരമായി സ്ഥാപനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ജീവനക്കാരെ പിരിച്ചു വിടാനും കഴിയും. മാത്രമല്ല പ്രവർത്തി പരിചയം കൂടി വരും തോറും തൊഴിൽ സുരക്ഷിതത്വം കുറഞ്ഞു വരുന്ന ഈ ഐ.ടി.മേഖലയിൽ ഏകദേശം 20 വര്ഷത്തോളമാണ് ഒരു സാധാരണ ഐ ടി ജീവനക്കാരന്റെ ജോലി കാലയളവായി ഞങ്ങൾ മനസ്സിലാക്കുന്നത്.
അത്തരത്തിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള ജീവനക്കാരെ ദീർഘവീക്ഷണത്തോടെ അവരുടെ സാമൂഹ്യ സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി - മറ്റൊരു ഐ ടി ജോലി കണ്ടെത്തുന്നതിനോ മറ്റു മേഖലകളിലേക്ക് മാറുന്നതിനോ - നിലവിലുള്ള മറ്റു തൊഴിൽ മേഖലകളിൽ നടപ്പിലാക്കിയ പദ്ധതികൾ ഐ.ടി. മേഖലയ്ക്ക് കൂടി അനുയോജ്യമായ രീതിയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തിൽ നടപ്പിലാക്കണമെന്ന് പ്രതിധ്വനി വിനീതമായി അഭ്യർത്ഥിക്കുന്നു .
അതിനായി പ്രതിധ്വനിയുടെ നിർദ്ദേശങ്ങൾ ചുവടെ :
1 . ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള ഒരു ക്ഷേമ നിധി ബോർഡ് ഐ ടി എംപ്ലോയീസ് സോഷ്യൽ സെക്ക്യൂരിറ്റി ബോർഡ് എന്ന പേരിൽ രൂപീകരിക്കുക: നിലവിലുള്ള കേരളാ ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യല് എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമപദ്ധതിയിലേക്കുള്ള വിഹിതം കേരളത്തിലെ ഐ ടി ജീവനക്കാർ അടയ്ക്കുന്നുണ്ട്. ഇത് ഐ ടി ഉദ്ദേശിച്ചു ള്ള ഒരു ക്ഷേമ നിധി പദ്ധതി അല്ല . ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള ഒരു ക്ഷേമ പദ്ധതി വിവര സാങ്കേതിക മേഖലക്കു അനുയോജ്യമാകുന്ന രീതിയിൽ നടപ്പിലാക്കുക.
(ജീവനക്കാരുടെ വിഹിതവും കമ്പനി വിഹിതവും ചേര്ന്നുള്ള അംശാദായം ഐ ടി മേഖലക്കനുസരിച്ചു വർധിപ്പിക്കുക, പെൻഷന്റെ കാലാവധി 60 വയസിൽ നിന്ന് അനുയോജ്യമായി പരിഷ്‌ക്കരിക്കുക, തൊഴിൽ നഷ്ടത്തിൽ നിന്നും പരിരക്ഷ ലഭിക്കുന്നതിനായി അംശാദായത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ആയോ ലോൺ ആയോ സാമ്പത്തിക സഹായം നൽകുക, ക്ഷേമ ബോർഡുകളിൽ നിലവിലുള്ള അംഗത്വ ആനുകൂല്യങ്ങൾ അംശാദായത്തിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുക).
2, ഈ മേഖലയില് ജോലി ചെയ്യുന്ന എല്ലാ സ്ഥിരം ജീവനക്കാര്ക്കും നാഷണല് പെന്ഷന് പദ്ധതി പോലെയുള്ള പദ്ധതികള് നിര്ബന്ധമാക്കുക. സംസ്ഥാന സർക്കാർ തന്നെ സ്വകാര്യ മേഖലയ്ക്കായി ഒരു പെൻഷൻ പദ്ധതി തുടങ്ങുന്നതിന്റെ സാദ്ധ്യതകൾ തേടുക.
3, ഗ്രാറ്റിവിറ്റി നിയമങ്ങള് പരിഷ്‌കരിക്കുക: പൊതു മേഖലയില് നിന്നും വ്യത്യസ്ഥമായി വിവര സാങ്കേതിക മേഖലയില് ഭൂരിഭാഗവും ഒരു കമ്പനിയില് തന്നെ മുഴുവന് കാലവും ജോലി ചെയ്യാതെ മികച്ച തൊഴിലവസരങ്ങള്ക്കായി കമ്പനികള് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗ്രാറ്റിവിറ്റി അനുകൂല്യത്തിനായി വേണ്ട ഒരേ കമ്പനിയിലുള്ള ദീർഘ നാളത്തെ സേവനം എന്നത് പ്രായോഗികമായി പരിഷ്‌ക്കരിക്കുക.
4, 2008 നവമ്പറിൽ സംസ്ഥാന സർക്കാർ ഐ.ടി കമ്പനികളിലെ തൊഴിൽ പ്രശ്‌നങ്ങൾ വരുമ്പോൾ ചർച്ച ചെയ്തു പരിഹരിക്കാൻ രൂപീകരിച്ച പ്രത്യേക സമിതി ഐ ടി ജീവനക്കാരെ കൂടി ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കുക.
2012 മുതൽ ഐ ടി ജീവനക്കാരുടെ ക്ഷേമത്തിനും ജീവനക്കാരുടെ കലാ കായിക പ്രവർത്തനനത്തിനും സാമൂഹ്യ നന്മയ്കായും പ്രവർത്തിക്കുന്ന ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സംഘടന ആണ് പ്രതിധ്വനി.
വിശ്വസ്തതയോടെ,
രാജീവ് കൃഷ്ണൻ
( സെക്രട്ടറി, പ്രതിധ്വനി)
വിനീത് ചന്ദ്രൻ
( പ്രസിഡന്റ്, പ്രതിധ്വനി)
നിവേദനത്തിലെ നിർദ്ദേശങ്ങൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ, ട്രെഷറർ റെനീഷ് എ ആർ, വൈസ് പ്രസിഡന്റ് മാഗി വൈ വി, ശ്രീജിത്ത് കെനോത്, ആതിര എൻ രാജ് എന്നിവരാണ് പ്രതിധ്വനി പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
അതോടൊപ്പം സ്ത്രീ ജീവനക്കാരുടെ സുരക്ഷയ്ക്കായി രസീല രാജുവിന്റെ കൊലപാതകത്തെത്തുടർന്നു പ്രതിധ്വനി നടത്തിയ പ്രതിഷേധ റാലിയിൽ സമാഹരിച്ച നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് തദവസരത്തിൽ സമർപ്പിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ഒരു വനിതാ പൊലീസ് ഓഫീസറുടെ സേവനം, പിങ്ക് പട്രോളിങ് സമയം രാത്രി 11 മണി വരെ ദീർഘിപ്പിക്കൽ, ഐ ടി പാർക്കുകൾക്കു സമീപം സ്ഥിരം പൊലീസ് പട്രോളിങ് സംവിധാനം, സദാചാര പൊലീസിങ് നെതിരെ കർശന നടപടി, സുരക്ഷാ ജീവനക്കാരുടെ ബാക് ഗ്രൗണ്ട് പരിശോധന, രാത്രി ജോലി സമയം കഴിയുന്നവർക്ക് സുരക്ഷിതമായ ക്യാബ് സൗകര്യം ഇതൊക്കെയാണ് സ്ത്രീ സുരക്ഷിതത്വത്തിനു വേണ്ടി പ്രതിധ്വനി സമർപ്പിച്ച നിർദ്ദേശങ്ങൾ.