ടി ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക - ക്ഷേമ സംഘടനയായ പ്രതിധ്വനി യുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ ആറാമത്തെ എഡിഷൻ ആയ - ജാവ ശിൽപ്പശാല ഓഗസ്റ്റ് 19 ശനിയാഴ്ച നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശിൽപ്പശാല ഐ ടി ജീവനക്കാർക്ക് പൂർണമായും സൗജന്യമാണ്.

ബാംഗ്ലൂർ ഒറാക്കിലെ എഞ്ചിനീയർ മാരായ വൈഭവ് ചൗധരിയും , വിവേക് തെയ്യാരത്തുമാണ് ശിൽപ്പശാല നയിക്കുന്നത്. 2017 ഓഗസ്റ്റ് 19 ന് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09 :30 മുതൽ വൈകുന്നേരം 04:30pm വരെയാണ് ശിൽപ്പശാല. ജാവ പ്രോഗ്രാമിംങ്ങിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും കോഡിങ് പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശിൽപ്പശാല ക്രമീകരിച്ചിരിക്കുന്നത്.

ജെവി എം ഒപ്ടിമൈസേഷൻ(JVM Optimisation), ഫങ്ങ്ഷണൽ പ്രോഗ്രാമിങ് (Functional programming ), ജാവ-9 (JAVA -9) എന്നീ വിഷയങ്ങളെ അധികരിച്ചു നടത്തുന്ന ശില്പശാല സന്ദർഭോചിത സാധ്യതാ വിഷയങ്ങൾ ആയ ജാവ ഗാർബേജ് കളക്ഷൻ , മെമ്മറി മാനേജ്മന്റ് (Garbage collection and memory management )എന്നീ വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു . രജിട്രേഷനു വേണ്ടി http://techforum.prathidhwani.org സന്ദർശിക്കുക.

ഐ ടി മേഖലയിലെ പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ തൊഴിൽ നഷ്ടമാകലും, പിരിച്ചുവിടലുകളും നടക്കുന്ന അവസ്ഥയിൽ IT മേഖലയിലെ ജീവനക്കാരുടെ സാങ്കേതിക വിജ്ഞാനം ഉയർത്തുന്നതിനും തൊഴിൽ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനും വേണ്ടി ടെക്‌നോപാർക്കിലെ ജീവനക്കാർക്ക് മുന്നിലേക്ക് വിവര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ ടെക്‌നോളജികൾ അവതരിപ്പിക്കുകയും അവയിൽ അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിധ്വനി ഇത്തരം സെഷനുകളും ശില്പശാലകളും സംഘടിപ്പിക്കുന്നത്. ഇത് ടെക്‌നിക്കൽ ഫോറത്തിന്റെ ആറാമത്തെ ട്രെയിനിങ് പരിപാടിയാണ്. ഇതിനു മുൻപ് സെലീനിയം, സോഫ്‌റ്റ്‌വെയർ എസ്‌റിമേഷൻ ടെക്‌നിക്‌സ്, ഗോ ലാംഗ്വേജ് , ഡോക്കർ, അംഗുലർ ജെ എസ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു. തുടർച്ചയായി എല്ലാ മാസവും വിവിധ ടെക്‌നൊളജികളിൽ ശില്പശാലകൾ സംഘടിപ്പിക്കാൻ ആണ് പ്രതിധ്വനിയുടെ പദ്ധതി.

കൂടുതൽ വിവരങ്ങൾക്ക് ബിബിൻ വാസുദേവൻ - 9446084359 ( കൺവീനർ , പ്രതിധ്വനി ടെക്‌നിക്കൽ ഫോറം ) ; രാഹുൽ ചന്ദ്രൻ - 9447699390 ( ജോയിന്റ് കൺവീനർ , പ്രതിധ്വനി ടെക്‌നിക്കൽ ഫോറം )