ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സംഘടനയായ, പ്രതിധ്വനിയുടെ വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസം ടെക്നോപാർക്കിൽ നടന്നു. തിരുവനതപുരം കോർപ്പറേഷൻ മേയർ വി കെ പ്രശാന്ത് ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്തു.

വിവിധ ബിൽഡിങ്ങുകളിൽ നിന്നായി നൂറിലധികം ഐ ടി ജീവനക്കാർ വാർഷിക കൺവെൻഷനിൽ പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിലെ പരിപാടികളെ കുറിച്ചുള്ള റിപ്പോർട്ട് സെക്രട്ടറിയും അതോടൊപ്പം പ്രതിധ്വനിയുടെ പതിനൊന്നു ഫോറങ്ങളുടെ റിപ്പോർട്ടുകൾ അതാതു ഫോറം കൺവീനർമാർമാരും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടത്തുകയും ഇനി വരുംവർഷങ്ങളിൽ പ്രതിധ്വനി നടത്തേണ്ടതും ഊന്നൽ നൽകേണ്ടതുമായ വിവിധ പരിപാടികളെക്കുറിച്ചു ചർച്ച നടത്തുകയും ചെയ്യുകയുണ്ടായി.

പ്രതിധ്വനി നൽകിയ നിവേദനത്തിൽ നിർദ്ദേശിച്ച പ്രകാരം ടെക്നോപാർക്കിന് സമീപം കൂടുതൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതും ഇടറോഡുകൾ ടാർ ചെയ്തതും ഉദ്ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു. ടെക്നോപാർക് ബാക്ക് ഗേറ്റ് - കാര്യവട്ടം മാതൃക വീഥി, കഴക്കൂട്ടത്തു കുട്ടികളുടെ പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, മാലിന്യ സംസ്‌കരണത്തിനായി എയ്റോബിൻ പ്ലാന്റ്, ബസ് സ്റ്റേഷൻ, ആധുനിക ബസ് സ്റ്റോപ്പും റിഫ്രഷ്‌മെന്റ് സെന്ററും, തെറ്റിയാർ തോട് നവീകരണം തുടങ്ങിയ പ്രതിധ്വനിയുടെ നിർദ്ദേശങ്ങൾ ഉടൻ യാഥാർഥ്യമാക്കുമെന്നും ചർച്ചയ്ക്കുള്ള മറുപടിയായി മേയർ പറഞ്ഞു.

പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു

പ്രസിഡണ്ട് - വിനീത് ചന്ദ്രൻ
വൈസ് പ്രസിഡണ്ടുമാർ - മാഗി വൈ വി , അജിത് അനിരുദ്ധൻ

സെക്രട്ടറി - രാജീവ് കൃഷ്ണൻ
ജോയിന്റ് സെക്രട്ടറിമാർ - റെനീഷ് എ ആർ , ജോഷി എ കെ

ട്രെഷറർ - രാഹുൽ ചന്ദ്രൻ

പുതിയ കോർ കമ്മിറ്റിയേയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും പ്രതിധ്വനി വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.