- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ ഐടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ സെലീനിയം ശില്പശാല മാർച്ച് 3 ന്
ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ എട്ടാമത്തെ എഡിഷൻ - സെലീനിയം ശില്പശാല മാർച്ച് 3 ശനിയാഴ്ച നടക്കും.ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10 :00 മുതൽ വൈകുന്നേരം 05:00pm വരെയാണ് ശില്പശാല. ശിൽപ്പശാലക്ക് ടെസ്റ്റ് ഓട്ടോമേഷൻ കൺസൾട്ടന്റ് ആയ ബിനു ലക്ഷ്മി നേതൃത്വം നൽകും. ടെസ്റ്റിങ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശിൽപ്പശാല ക്രമീകരിച്ചിരിക്കുന്നത് .ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി ICFOSS(International Centre for Free and Open Source Software), DAKF(Democratic Allianz for Knowledge& Freedom) സഹകരണത്തോടെ പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ രജിട്രേഷനു ht
ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ എട്ടാമത്തെ എഡിഷൻ - സെലീനിയം ശില്പശാല മാർച്ച് 3 ശനിയാഴ്ച നടക്കും.ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10 :00 മുതൽ വൈകുന്നേരം 05:00pm വരെയാണ് ശില്പശാല. ശിൽപ്പശാലക്ക് ടെസ്റ്റ് ഓട്ടോമേഷൻ കൺസൾട്ടന്റ് ആയ ബിനു ലക്ഷ്മി നേതൃത്വം നൽകും.
ടെസ്റ്റിങ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശിൽപ്പശാല ക്രമീകരിച്ചിരിക്കുന്നത് .ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി ICFOSS(International Centre for Free and Open Source Software), DAKF(Democratic Allianz for Knowledge& Freedom) സഹകരണത്തോടെ പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സൗജന്യ രജിട്രേഷനു http://techforum.prathidhwani.org സന്ദർശിക്കുകകൂടുതൽ വിവരങ്ങൾക്ക് വിഷ്ണു- 8086107770 ഗണേശ്- 9446242358, സജിൻ- 9746105777
ഇത് ടെക്‌നിക്കൽ ഫോറത്തിന്റെ എട്ടാമത്തെ ട്രെയിനിങ് പരിപാടിയാണ്. ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലികേഷൻ , സോഫ്‌റ്റ്‌വെയർ എസ്‌റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ് , ഓപ്പൺ സോഴ്‌സ് ടെക്ക്‌നോളജി ഡോക്കർ, അംഗുലർ, ജാവ , റസ്‌റ് പ്രോഗ്രാമിങ് ലാംഗ്വേജ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ജീവനക്കാരുടെ തന്നെ ആവശ്യപ്രകാരം ഇത് രണ്ടാം തവണയാണ് സെലീനിയം ട്രെയിനിങ് പ്രതിധ്വനി സംഘടിപ്പിക്കുന്നത്.