- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ വനിതകളുടെ രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും മേയർ വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്തു
2018 അന്തർദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി ടെക്നോപാർക്കിൽ വനിത ഐ ടി ജീവനക്കാരുടെ രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ടെക്നോപാർക്കിലെ തേജസ്വിനി ബിൽഡിങ്ങിൽനടന്ന രക്തദാന ക്യാമ്പ് ബഹുമാന്യനായ മേയർ വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്തു. വിവിധ കമ്പനികളിൽ നിന്നും രക്തദാനത്തിന് സന്നദ്ധരായി വന്ന 88 വനിതാ ടെക്കികളിൽ നിന്നും 37 പേർ രക്തം ദാനംചെയ്തു. ചിത്ര സായിശേഖർ ( eWit - ഇ വിറ്റ് പ്രസിഡണ്ട് ) , സുദീപ്ത സുബ്രമണ്യൻ ( സെക്രട്ടറി , പ്രതിധ്വനി വനിതാ ഫോറം ), അഭിലാഷ് ( HR മാനേജർ , ടെക്നോപാർക്ക് ), അജീഷ് ( തേജസ്സ് ) എന്നിവർ ഉത്ഘാടനത്തിൽപങ്കെടുത്തു. മെഡിക്കൽ ക്യാമ്പിൽ ഡയറ്റ് കൗൺസിലിങ് , ഐ ടെസ്റ്റ് , ബി പി & ബി എം ഐ ചെക്കപ്പ് , ബ്ലഡ് സ്‌ക്രീനിങ് ടെസ്റ്റ് അതോടൊപ്പം വിവിധ മെഡിക്കൽ ഡിപ്പാർട്ട് മെന്റുകളും പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിൽ നോൺ ഐ ടി വനിതാ ജീവനക്കാരും പങ്കെടുത്തു ഇ വിറ്റ് , പ്രതിധ്വനി വനിതാ ഫോറം , ടാർമോ പെൻപോൾ , ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് , തേജസ്സ് , ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്
2018 അന്തർദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി ടെക്നോപാർക്കിൽ വനിത ഐ ടി ജീവനക്കാരുടെ രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ടെക്നോപാർക്കിലെ തേജസ്വിനി ബിൽഡിങ്ങിൽനടന്ന രക്തദാന ക്യാമ്പ് ബഹുമാന്യനായ മേയർ വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്തു. വിവിധ കമ്പനികളിൽ നിന്നും രക്തദാനത്തിന് സന്നദ്ധരായി വന്ന 88 വനിതാ ടെക്കികളിൽ നിന്നും 37 പേർ രക്തം ദാനംചെയ്തു.
ചിത്ര സായിശേഖർ ( eWit - ഇ വിറ്റ് പ്രസിഡണ്ട് ) , സുദീപ്ത സുബ്രമണ്യൻ ( സെക്രട്ടറി , പ്രതിധ്വനി വനിതാ ഫോറം ), അഭിലാഷ് ( HR മാനേജർ , ടെക്നോപാർക്ക് ), അജീഷ് ( തേജസ്സ് ) എന്നിവർ ഉത്ഘാടനത്തിൽപങ്കെടുത്തു.
മെഡിക്കൽ ക്യാമ്പിൽ ഡയറ്റ് കൗൺസിലിങ് , ഐ ടെസ്റ്റ് , ബി പി & ബി എം ഐ ചെക്കപ്പ് , ബ്ലഡ് സ്‌ക്രീനിങ് ടെസ്റ്റ് അതോടൊപ്പം വിവിധ മെഡിക്കൽ ഡിപ്പാർട്ട് മെന്റുകളും പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിൽ നോൺ ഐ ടി വനിതാ ജീവനക്കാരും പങ്കെടുത്തു
ഇ വിറ്റ് , പ്രതിധ്വനി വനിതാ ഫോറം , ടാർമോ പെൻപോൾ , ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് , തേജസ്സ് , ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നുഅന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ .