ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ കെ എസ് ആർ ടി സി ഫോറം , ടെക്നോപാർക്കിലൂടെ പുതിയ ബസ്സുകൾ അനുവദിക്കുന്നതിനും വീക്കെൻഡ് ബസ്സുകൾക്ക് റിസർവേഷൻ അനുവദിക്കുന്നതിനും ബസ്സുകളുടെ സമയക്രമം പുനഃ ക്രമീകരിക്കുന്നതിനും വേണ്ടി കെ എസ് ആർ ടി സി എക്‌സികുട്ടീവ് ഡയറക്ടർ ( ഓപ്പറേഷൻസ് ) ഉം ചീഫ് ട്രാഫിക് മാനേജരുമായ ജി അനിൽ കുമാറിന് നിവേദനം നൽകുകയും അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തു. ആവശ്യങ്ങൾ ഉടൻ പരിഗണിക്കാമെന്നും യാത്രക്കാരുണ്ടെങ്കിൽ കൂടുതൽ ബസ്സുകൾ അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ ചുവടെ :

1. ബൈപ്പാസ് വഴി കിൻഫ്ര 'ഇ & വൈ' (E&Y) യിലേക്ക് രാവിലെയും വൈകിട്ടും ബസ് സർവീസ് അനുവദിക്കുക .

2. ടെക്നോപാർക്കിലൂടെ കോട്ടയത്തേക്ക് എം സി റോഡിലൂടെ എല്ലാ വീക്കെൻഡും പുതിയ ബസ് അനുവദിക്കുക.
3. എല്ലാ ദിവസവും രാവിലെ കാട്ടാക്കടയിൽ നിന്നും പാളയം, ബൈപാസ്സ്, ഇൻഫോസിസ് , ടെക്നോപാർക്ക്(9.30യോടു കൂടി എത്തുന്ന രീതിയിൽ) ടെക്‌നോപാർക് ബാക്ക് ഗേറ്റ് വഴി കഴക്കൂട്ടത്തേക്കും വൈകുന്നേരം ഇതേ വഴി തിരിച്ചു കാട്ടാക്കടയിലേക്കും (6മണിക്ക് കഴക്കൂട്ടം നിന്നു പുറപ്പെടുന്ന രീതിയിൽ)ഒരു പുതിയ ബസ് സർവീസ് ആരംഭിക്കുക.

4. സാധാരണയായി രാവിലെ 8 മണിക്ക് നു പേരൂർക്കടയിൽ നിന്നും യാത്ര ആരംഭിച്ചു ശ്രീകാര്യം വഴി 9 മണിക്ക് കഴക്കൂട്ടത്തേക്കെത്തുന്ന , വൈകുന്നേരം നു തിരിച്ചു പേരൂർക്കടയ്ക്കും പോകുന്ന എ സി ലോ ഫ്‌ളോർ ബസ് ഇടയ്ക്കിടക്ക് മുടങ്ങുന്നു. ഇത് കൃത്യമായി ഓടാൻ നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഈ ബസ് രാവിലെ ഇൻഫോസിസ് നു മുന്നിൽ യാത്ര അവസാനിപ്പിക്കാനും തിരിച്ചു വൈകുന്നേരം ഇൻഫോസിസ് നു മുന്നിൽ നിന്നും യാത്ര ആരംഭിക്കുകയോ പുതിയ ഒരു ബസ് കൂടി നൽകുകയോ ചെയ്താൽ കൂടുതൽ ജീവനക്കാർക്ക് ഉപകാരപ്പെടും.

5.രാവിലെ വട്ടിയൂർക്കാവിൽ നിന്ന് തുടങ്ങി പാളയം ബൈപാസ്സ് വഴി കഴക്കൂട്ടത്തെക്കു പുതിയ ബസ് അനുവദിക്കുക, ബസ് ടെക്നോപാർക്കിനുള്ളിൽ കൂടി കയറി പുറകിലൂടെയുള്ള ഗേറ്റ് വഴി കഴക്കൂട്ടത്തേക്കു പോകുന്ന രീതിയിൽ ക്രമീകരിക്കുക.

6. ബൈപാസ് വഴി കഴക്കൂട്ടത്ത് അവസാനിക്കുന്ന വിവിധ ഡിപ്പോകളിൽ നിന്നുള്ള പ്രധാന കെ എസ് ആർ ടി സി ബസ് സർവീസുകൾ, രാവിലെ കഴക്കൂട്ടം പോകുമ്പോൾ ടെക്നോപാർക്കിനുള്ളിൽ കൂടി കയറി പുറകിലൂടെയുള്ള ഗേറ്റ് വഴി കഴക്കൂട്ടത്തേക്കു പോകുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്യുക. സമാന രീതിയിൽ വൈകിട്ടു 5 മണിക്കും 8 മണിക്കും ഇടയിൽ കഴക്കൂട്ടത്ത് നിന്നു ബൈപാസ് വഴിയും എൻ എച് വഴിയും പ്രധാന സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സുകൾ ടെക്നോപാർക്കിനകത്തു കൂടി ആക്കിയാൽ ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവർക്കു വളരെ ഉപകാരപ്രദം ആയിരിക്കും

7. ബൈ പാസ്സ് വഴി പോകുന്ന ദീർഘ ദൂര ബസ്സുകൾ ടെക്നോപാർക് ഫേസ് 3 യിൽ കൂടി സ്റ്റോപ്പ് അനുവദിക്കുക. ( പ്രധാനമായും വെള്ളിയാഴ്ച വൈകുന്നേരം )

8, വീക്കെൻഡ്/അവധിക്കാല സ്പെഷ്യൽ ബസ്സുകൾ ആയ മുണ്ടക്കയം ലോ ഫ്‌ളോർ ബസ്സിനും തൊടുപുഴ ലോ ഫ്‌ളോർ ബസ്സിനും മറ്റു ദീർഘ ദൂര വീക്കെൻഡ് ബസുകൾക്കും ഓൺലൈനായി റിസെർവഷൻ അനുവദിക്കുക

9, കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ നിന്നും 09.30 നു പുറപ്പെട്ടു കഴക്കൂട്ടം വഴി ടെക്നോപാർക്കിലേക്ക് പോകുന്ന വഞ്ചിനാട് ട്രെയിൻ കണക്ഷൻ കെ എസ് ആർ ടി സി ബസ്, ട്രെയിൻ സ്റ്റേഷനിൽ എത്തി യാത്രക്കാർക്ക് ബസിൽ കയറാനുള്ള സാവകാശം കൂടി കഴിഞ്ഞു പുറപ്പെടാൻ ഉള്ള നിർദ്ദേശം കൊടുക്കുക.

10.പുതിയതായി അനുവദിച്ച ഡബിൾ ഡക്കർ ബസ്സിനു വൈകുന്നേരം 04:45pm ഒരു ട്രിപ്പ് കൂടി അനുവദിക്കുക.

പ്രതിധ്വനി കെ എസ് ആർ ടി സി ഫോറം കൺവീനർ നാരായണ സ്വാമി ആർ പി , പ്രമിത് പി , ഹരീഷ് മോഹൻ , റെനീഷ് എ ആർ , രാജീവ് കൃഷ്ണൻ എന്നിവരാണ് കെ എസ് ആർ ടി സി ഭവനിലെത്തി നിവേദനം നൽകി ചർച്ച നടത്തിയത്. ടെക്നോപാർക്കിലെ ജീവനക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രതിധ്വനി കെ എസ് ആർ ടി സി ഫോറം കഴിഞ്ഞ നാലു വർഷമായി തുടർച്ചയായി കെ എസ് ആർ ടി സി ക്കു നിവേദനം നൽകുകയും നിരവധി നിർദ്ദേശങ്ങൾ വിജയകരമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ടെക്നോപാർക്കിലൂടെയുള്ള കെ എസ് ആർ ടി സി ബസ്സുകളുടെ കൂടുതൽ നിർദ്ദേശങ്ങൾക്ക് - നാരായണ സ്വാമി - 9947950604