ഐ ടി രംഗത്ത് നിന്നും സിനിമ രംഗത്തേക്ക് എത്തി സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയ ചലച്ചിത്ര പ്രതിഭകളെ പ്രതിധ്വനി ആദരിക്കുന്നു. മികച്ച ചിത്രത്തിനുള്ള 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ 'ഒറ്റമുറിവെളിച്ച'ത്തിന്റെ സംവിധായകൻ രാഹുൽ റിജിനായരെയും രാഹുലിനൊപ്പം സിനിമയിൽ വർക്ക്‌ചെയ്ത മറ്റു ഐ ടി ജീവനക്കാരെയും ഐ ടിജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിആദരിക്കുന്നു.

ഐ ടി ജീവനക്കാരുടെ ഫിലിം ഫെസ്റ്റിവൽ ആയ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലിൽ മുൻവർഷങ്ങളിൽ അവാർഡ് നേടിയവരും പ്രതിധ്വനിഫിലിം ക്ലബ് അംഗങ്ങളുമാണ് ഒറ്റമുറിവെളിച്ചത്തിലെ നല്ലൊരു ഭാഗം അണിയറപ്രവർത്തകരും. 2015 ലെ പ്രതിധ്വനി ക്വിസ ഫിലിംഫെസ്റ്റിവലിൽ രണ്ടാം സമ്മാനം നേടിയത് രാഹുൽ റിജി നായരുടെ ' റുപ്പീസ് ടു ' എന്ന ഷോർട്ട്ഫിലിമായിരുന്നു.

2015 ലെ പ്രതിധ്വനി ക്വിസ ഫിലിംഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്‌ക്കാരം ലഭിച്ചത് ഇത്തവണ സംസ്ഥാന പുരസ്‌ക്കാരത്തിന് അർഹനായ അപ്പു ഭട്ടതിരിക്കാണ്. പ്രതിധ്വനിക്കും പ്രതിധ്വനി ഫിലിംക്ലബ്ബിനും ഇത് അഭിമാന നിമിഷമാണ്. അതോടൊപ്പം ഐ ടി യിൽ നിന്ന് സിനിമ സ്വപ്നങ്ങൾ നെയ്യുന്ന മറ്റനവധി പ്രതിഭാധനർക്കു പ്രചോദനവും.

പ്രതിധ്വനി ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരി കുമാറിന്റെയും പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന ആദരിക്കൽ ചടങ്ങു - ബുധനാഴ്ച , ഏപ്രിൽ 4-ന് ടെക്നോപാർക്കിൽ ട്രാവൻകൂർ ഹാളിൽ വൈകിട്ട് 6 മണിക്ക് നടക്കുന്നതാണ്.

തുടർന്ന് IFFK അടക്കമുള്ള നിരവധി മേളകളിൽപ്രദർശിപ്പിച്ചതും ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ നിന്ന്മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരംഏറ്റുവാങ്ങിയതുമായ പ്രശാന്ത് വിജയ് യുടെ 'അതിശയങ്ങളുടെ വേനൽ' എന്ന ചലച്ചിത്രത്തിന്റെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. പ്രശാന്ത്വിജയ് യും ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ചു സിനിമ രംഗത്തേക്ക് ഇറങ്ങിയ ആളാണ്.പ്രോഗ്രാമിനെ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് - അശ്വിൻ എം സി - 9645203315 ; അജിത്അനിരുദ്ധൻ - 9947806429.എല്ലാ സിനിമ പ്രേമികളെയും ഐ ടിജീവനക്കാരെയും ചടങ്ങിലേക്ക് സാദരംക്ഷണിക്കുന്നു.