- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കൂട്ടം എന്ന സമ്മർക്യാമ്പിനായി ടെക്നോപാർക്കിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
വേനൽച്ചൂടിനെ തോൽപ്പിക്കാൻ രുചിയേറും പച്ചമാങ്ങാ ജ്യൂസും പാഷൻഫ്രൂട്ട് ജ്യൂസും സംഭാരവും. മധുരത്തിനു കടല, സേമിയ പായസങ്ങൾ കൂട്ടത്തിൽ വ്യത്യസ്തനായ ബീറ്റ്രൂട്ട് പായസം. ഒപ്പം പൊതിച്ചോറും വിവിധ ബിരിയാനികളുമുൾപ്പെടെ മറ്റ് വിഭവങ്ങളും എല്ലാ കൗണ്ടറിലും നല്ല തിരക്ക്..ഇതേതെങ്കിലും ഹോട്ടൽ കഥയല്ല. പാലിയം ഇന്ത്യയും ടെക്നോപാർക്കിലെ ഐറ്റി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും സംയുക്തമായി ടെക്നോപാർക്കിലെ ഭവാനി ബിൽഡിങ്ങിൽ സംഘടിപ്പിച്ച ഭക്ഷ്യ മേളയിലെ കാഴ്ചയാണു. കിടപ്പു രോഗികളുടെ പുനരധിവാസത്തിനും അവരുടെ മക്കളുടെ പഠനത്തിന് സഹായിക്കുകയും ചെയ്യുന്ന സംഘടനയാണ് പാലിയം ഇന്ത്യ. പാലിയം ഇന്ത്യയിലെ കിടപ്പു രോഗികളുടെ കുട്ടികളുടെ പഠനച്ചെലവ്ക്കും അവർക്കായുള്ള 'കുട്ടിക്കൂട്ടം' എന്ന സമ്മർക്യാമ്പിനുമുള്ള ധനശേഖരണാർത്ഥമായിരുന്നു ഏപ്രിൽ 12 നു റ്റെക്‌നോപാർക്കിലെ ഭവാനി ഏട്രിയത്തിൽ നടന്ന ചാരിറ്റി ഫുഡ് ഫെസ്റ്റ്. വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ട് വന്ന വിഭവങ്ങളായിരുന്നു മേളയിൽ അതിനാൽ തന്നെ ആവശ്യക്കാരേറെയായിരുന്നു. ഐ ടി ജീവനക്കാരുടെ
വേനൽച്ചൂടിനെ തോൽപ്പിക്കാൻ രുചിയേറും പച്ചമാങ്ങാ ജ്യൂസും പാഷൻഫ്രൂട്ട് ജ്യൂസും സംഭാരവും. മധുരത്തിനു കടല, സേമിയ പായസങ്ങൾ കൂട്ടത്തിൽ വ്യത്യസ്തനായ ബീറ്റ്രൂട്ട് പായസം. ഒപ്പം പൊതിച്ചോറും വിവിധ ബിരിയാനികളുമുൾപ്പെടെ മറ്റ് വിഭവങ്ങളും എല്ലാ കൗണ്ടറിലും നല്ല തിരക്ക്..ഇതേതെങ്കിലും ഹോട്ടൽ കഥയല്ല. പാലിയം ഇന്ത്യയും ടെക്നോപാർക്കിലെ ഐറ്റി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും സംയുക്തമായി ടെക്നോപാർക്കിലെ ഭവാനി ബിൽഡിങ്ങിൽ സംഘടിപ്പിച്ച ഭക്ഷ്യ മേളയിലെ കാഴ്ചയാണു.
കിടപ്പു രോഗികളുടെ പുനരധിവാസത്തിനും അവരുടെ മക്കളുടെ പഠനത്തിന് സഹായിക്കുകയും ചെയ്യുന്ന സംഘടനയാണ് പാലിയം ഇന്ത്യ. പാലിയം ഇന്ത്യയിലെ കിടപ്പു രോഗികളുടെ കുട്ടികളുടെ പഠനച്ചെലവ്ക്കും അവർക്കായുള്ള 'കുട്ടിക്കൂട്ടം' എന്ന സമ്മർക്യാമ്പിനുമുള്ള ധനശേഖരണാർത്ഥമായിരുന്നു ഏപ്രിൽ 12 നു റ്റെക്‌നോപാർക്കിലെ ഭവാനി ഏട്രിയത്തിൽ നടന്ന ചാരിറ്റി ഫുഡ് ഫെസ്റ്റ്.
വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ട് വന്ന വിഭവങ്ങളായിരുന്നു മേളയിൽ അതിനാൽ തന്നെ ആവശ്യക്കാരേറെയായിരുന്നു. ഐ ടി ജീവനക്കാരുടെ സജീവ പങ്കാളിത്തം കൊണ്ട് പെട്ടെന്ന് തന്നെ വിഭവങ്ങളെല്ലാം തീരുകയും അറുപത്തി അയ്യായിരം രൂപ ( Rs.65,000/-) ഫണ്ട് സ്വരൂപിക്കുകയും ചെയ്തു.ഫുഡ് ഫെസ്റ്റിവലിനോട് സഹകരിച്ച ഐ ടി ജീവനക്കാർക്ക് പ്രതിധ്വനി യുടെ നന്ദി .