ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രതിധ്വനിയുടെ 'കളിമുറ്റം' പരിപാടി മേയർ വി കെ പ്രശാന്ത് മെയ് 19 ശനിയാഴ്ച രാവിലെ 9.30നു ടെക്നോപാർക്കിൽ ഉദ്ഘാടനം ചെയ്തു. ''കളിമുറ്റം 2018''ജനറൽ കൺവീനർ നസിൻ ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം കുമാരി മീര എം എസ് അധ്യക്ഷയായി. അശ്വതി സ്റ്റുഡിയോ മാനേജിങ് ഡയറക്ടർ നിൽ കുമാർ, പ്രതിധ്വനി സെക്രട്ടറി രാജീവ്കൃഷ്ണൻ എന്നിവർ പങ്കെടുത്ത ചടങ്ങിന് പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം പി രജിത് നന്ദി പറഞ്ഞു.

അതിനു ശേഷം പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ -നഴ്‌സറിക്കവിത, കഥപറച്ചിൽ ,പദ്യപാരായണം,പ്രസംഗം ,മോണോ ആക്ട് ,ചിത്രരചന - പെൻസിൽ, പെയിന്റിങ് - എന്നിവ നടന്നു.മലയാളം, തമിഴ് , ഇംഗ്ലീഷ് ഭാഷകളിലായി ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. നൂറിലധികം ഐ ടി ജീവനക്കാരുടെ കുട്ടികളാണ് വിവിധ മത്സരങ്ങളിലും കളികളിലും പങ്കെടുത്തത്. ടെക്നോപാർക്ക് ക്ലബ്ബിലെ നാലു സ്റ്റേജുകളിലായി ആണ്കളിമുറ്റം മത്സരങ്ങൾ നടത്തിയത്.

കുട്ടികളിലെ സർഗാത്മകത പരിപോഷിപ്പിക്കുക, കുട്ടികളുടെ സൗഹൃദത്തിന് കളമൊരുക്കുക അതോടൊപ്പം കുട്ടികൾക്കു മധ്യവേനലവധിയുടെ ഒരു ഗംഭീര പരിസമാപ്തിയും ആണ് കളിമുറ്റം പരിപാടിയിലൂടെ പ്രതിധ്വനി ഉദ്ദേശിച്ചത്.പുതിയ കാലഘട്ടത്തിൽ കുട്ടികളുടെ ഇടയിൽ നിന്നും പ്രാധാന്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹിത്യ വാസനകൾക്കു ഊന്നൽ നൽകിക്കൊണ്ടുള്ള മത്സരങ്ങളും കലാപരിപാടികളും കളികളുമാണ് പ്രതിധ്വനി കുട്ടികൾക്ക് വേണ്ടിഒരുക്കിയത്.

കലാസാഹിത്യപ്രഭാഷണ മേഖലകളിൽ കഴിവ് തെളിയിച്ച ഐ ടി ജീവനക്കാരായ ജ്യോതിഷ് കുമാർ, അഞ്ചു ഗോപിനാഥ്, ബിനു എം പി, മീര എം എസ്, സുവിൻ ദാസ്, ഹെർമിയ അജിൻ, സൂര്യകുമാർ തൊപ്പൻ , നെസിൻ ശ്രീകുമാർ, ബിമൽ രാജ് , സുദിപ്ത എസ്, റോഷ്നി നായർ , അജിൻ തോമസ് എന്നിവരായിരുന്നു ജഡ്ജിങ് പാനൽ നിയന്ത്രിച്ചത്.

വൈകുന്നേരം 5 മണിക്ക് വിജയികൾക്കും മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും നിരവധി സമ്മാനങ്ങളും നൽകി. കളിമുറ്റത്തിൽ പങ്കെടുത്തു ടെക്നോപാർക്കിലെ ഈ കളിയുത്സവം വൻ വിജയമാക്കിയകുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പ്രതിധ്വനിയുടെ നന്ദി. എല്ലാ കുട്ടികൾക്കും സന്തോഷം നിറഞ്ഞ ഒരു അക്കാദമിക് വർഷം പ്രതിധ്വനി ആശംസിക്കുന്നു.

ഇത് രണ്ടാം തവണയാണ് പ്രതിധ്വനി ഐ ടി ജീവനക്കാരുടെ മക്കൾക്കായി കളിമുറ്റം സംഘടിപ്പിക്കുന്നത്.നെസിൻ ശ്രീകുമാർ (''കളിമുറ്റം 2018'' ജനറൽ കൺവീനർ ) - 96333-05-944.