പ്രളയ ദുരിതബാധിത പ്രദേശങ്ങളിലെ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്നപ്രതിധ്വനിയുടെ 'മൈ സ്‌കൂൾ കിറ്റ്' പ്രോഗ്രാം വഴി 22 സ്‌കൂളുകൾക്കും 16 കുടുംബങ്ങൾക്കും പ്രതിധ്വനി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും പ്രതിധ്വനി യൂണിറ്റുകൾ സംയുക്തമായി ആണ് പഠനോപകരണങ്ങൾ ശേഖരിച്ചത്.

ഐ ടി പാർക്കുകളിൽ ബിൽഡിങ്ങുകളിൽബോക്‌സ് കൾ വച്ചാണ് പഠനോപകരണങ്ങൾ ശേഖരിച്ചത്.ഓരോ സ്‌കൂളുകളിലെയും ആവശ്യങ്ങൾക്കനുസരിച്ചു പഠനോപകരണങ്ങൾ ബോക്‌സ് കളിൽ നിക്ഷേപിച്ച ഐ ടിജീവനക്കാർക്ക് പ്രതിധ്വന നന്ദി അറിയിച്ചു.

കുട്ടികളുടെയോ സ്‌കൂളുകളുടെയോ ആവശ്യങ്ങൾkeralaneeds.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർചെയ്തവർക്കാണ് സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ എന്നീജില്ലകളിലെ സ്‌കൂളുകളിൽ നേരിട്ടെത്തിയാണ്പ്രതിധ്വനി വോളണ്ടിയർമാർ സ്‌കൂളുകൾ ആവശ്യപ്പെട്ടസാധനങ്ങൾ വിതരണം ചെയ്തത്.

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ 'മൈ സ്‌കൂൾ കിറ്റ്' പ്രോഗ്രാം ഈ മാസം കൂടി തുടരും.