ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്കികളുടെ സാഹിത്യ കലാ മത്സരമായ സൃഷ്ടി 2016 ന്റെ അവാർഡ് ദാനം നവംബർ 30 നു കേരളത്തിന്റെ ധനകാര്യ മന്ത്രിയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ തോമസ് ഐസക് വിതരണം ചെയ്യും. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ മലയാളത്തിന്റെ പ്രിയ കവി ഏഴാച്ചേരി രാമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.

ടെക്നോപാർക്ക് സി ഇ ഓ ഋഷികേശ് നായർ , ജൂറി മെമ്പർമാർ തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും. ടെക്നോപാർക്ക് പാർക്ക് സെന്ററിലെ ട്രാവൻകൂർ ഹാളിൽ നവംബർ 30 വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് അവാർഡ് ദാന ചടങ്ങ്

പോൾ സഖറിയാ അധ്യക്ഷൻ ആയ ജൂറി പാനൽ ആണ് വിവിധ കാറ്റഗറികളിലെ സൃഷ്ടി അവാർഡിനായുള്ള സൃഷ്ടികളുടെ മൂല്യ നിർണ്ണയം നടത്തിയത്. ജൂറി മെമ്പർമാർ അവരുടെ വിലയിരുത്തലിനോടൊപ്പം അവാർഡ് ദാന വേദിയിൽ വച്ച് അവാർഡ് വിവരം പ്രഖ്യാപിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു പുറമെ 3 പേർക്ക് വീതം പ്രോത്സാഹന സമ്മാനവും ഓരോ ക്യാറ്റഗറിയിലും ഉണ്ടായിരിക്കും. അതോടൊപ്പം ഒരു മാസത്തോളം നീണ്ടു നിന്ന വോട്ടിങ്ങും കമന്റിങ്ങും വഴി വായനക്കാർ തിരഞ്ഞെടുത്ത റീഡേഴ്സ് ചോയ്സ് അവാർഡുകളും നൽകും .