- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ പ്രതിധ്വനിയുടെ 'ക്ലീൻ തെറ്റിയാർ' ക്യാമ്പയിൻ ആരംഭിച്ചു
തെറ്റിയാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ക്ലീൻ തെറ്റിയാർ ക്യാമ്പയിൻ ഏപ്രിൽ 1 നു രാവിലെ 8 മുതൽ 11 വരെ വരെ ടെക്നോപാർക്കിൽ നടന്നു. ക്യാമ്പയിൻ തിരുവനന്തപുരം കോർപ്പറേഷന്റെ ആരാധ്യനായ മേയർ വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്തു. തെറ്റിയാറിന്റെ ഒഴുക്ക് സുഗമം ആക്കുന്നതിനു ടി സി എസ്സിനോടും ടെക്നോപാർക്കിനോടും കോർപ്പറേഷൻ ആവശ്യപ്പെടുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ തെറ്റിയാറിലേക്കു വലിച്ചെറിയുന്നതിനെതിരെ ശക്തമായ ബോധവൽക്കരണം അത്യാവശ്യമാണെന്നും മേയർ പറഞ്ഞു. ടെക്നോപാർക്കിലെ ജീവനക്കാരിൽ നിന്നും പ്ലാസ്റ്റിക് ശേഖരണത്തിന് പ്രതിധ്വനി യുമായി ചേർന്ന് പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നും മേയർ പറഞ്ഞു. തെറ്റിയാർ മലിനീകരത്തിന്റെ കാര്യം കഴക്കൂട്ടം എം എൽ എ യും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ന്റെ ശ്രദ്ധയിലും പ്രതിധ്വനി കൊണ്ട് വന്നു. സീരിയസ് ആയ വിഷയം ആണെന്നും ഉടൻ സ്ഥലം സന്ദർശിക്കാമെന്നും ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം വരും ദിവസങ്ങളിൽ ത
തെറ്റിയാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ക്ലീൻ തെറ്റിയാർ ക്യാമ്പയിൻ ഏപ്രിൽ 1 നു രാവിലെ 8 മുതൽ 11 വരെ വരെ ടെക്നോപാർക്കിൽ നടന്നു. ക്യാമ്പയിൻ തിരുവനന്തപുരം കോർപ്പറേഷന്റെ ആരാധ്യനായ മേയർ വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്തു. തെറ്റിയാറിന്റെ ഒഴുക്ക് സുഗമം ആക്കുന്നതിനു ടി സി എസ്സിനോടും ടെക്നോപാർക്കിനോടും കോർപ്പറേഷൻ ആവശ്യപ്പെടുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ തെറ്റിയാറിലേക്കു വലിച്ചെറിയുന്നതിനെതിരെ ശക്തമായ ബോധവൽക്കരണം അത്യാവശ്യമാണെന്നും മേയർ പറഞ്ഞു. ടെക്നോപാർക്കിലെ ജീവനക്കാരിൽ നിന്നും പ്ലാസ്റ്റിക് ശേഖരണത്തിന് പ്രതിധ്വനി യുമായി ചേർന്ന് പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നും മേയർ പറഞ്ഞു.
തെറ്റിയാർ മലിനീകരത്തിന്റെ കാര്യം കഴക്കൂട്ടം എം എൽ എ യും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ന്റെ ശ്രദ്ധയിലും പ്രതിധ്വനി കൊണ്ട് വന്നു. സീരിയസ് ആയ വിഷയം ആണെന്നും ഉടൻ സ്ഥലം സന്ദർശിക്കാമെന്നും ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം വരും ദിവസങ്ങളിൽ തന്നെ വിളിച്ചു കൂട്ടാമെന്നും മന്ത്രി ഞങ്ങളോട് പറഞ്ഞു.
വിവിധ കമ്പനികളിൽ നിന്നുള്ള നൂറോളം വോളണ്ടിയർ മാരാണ് ക്ലീൻ ക്യാമ്പയിനിൽ പങ്കെടുത്തത്. തിരുവനന്തപുരം കോർപ്പറേഷനുമായും ടെക്നോപാർക്കു മായും സഹകരിച്ചു കൊണ്ടായിരുന്നു പരിപാടി. ഈ പരിസ്ഥിതി സൗഹാർദ്ദ ക്യാമ്പയിനിൽ പങ്കെടുത്ത എല്ലാ ടെക്നോപാർക്ക് ജീവനക്കാരെയും കോർപ്പറേഷൻ തൊഴിലാളികളെയും കോർപ്പറേഷൻ ഉദ്യോഗസ്ഥരെയും ടെക്നോപാർക്ക് ഉദ്യോഗസ്ഥരെയും പ്രതിധ്വനി നന്ദി അറിയിച്ചു.
ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്നോപാർക്കിലൂടെ ഒഴുകുന്ന തെറ്റിയാർ തോടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഈ ചെറു പുഴയെ വീണ്ടും മലിനമാക്കുന്നതു പ്രതിരോധിക്കുന്നതിനായുമുള്ള ബോധവത്കരണത്തിനും വേണ്ടിയാണ് ക്ലീൻ തെറ്റിയാർ ക്യാമ്പയിൻ ഒന്നാം ഘട്ടം നടത്തിയത്. ഗുരുതര രോഗങ്ങൾക്ക് വഴി വയ്ക്കാവുന്ന മാലിന്യങ്ങൾ നിറഞ്ഞ ഈ ചെറു നദിയുടെ സ്വാഭാവികമായ ഒഴുക്കിനു സംഭവിച്ചിരിക്കുന്ന തടസ്സങ്ങൾ നീക്കുന്നതിനും ഈ നദിയിലേക്കു മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടർന്നുള്ള ഘട്ടങ്ങളിൽ പ്രതിധ്വനി നേതൃത്വം നൽകും.