ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനയായ 'പ്രതിധ്വനി'യുടെ ടെക്നിക്കൽ ഫോറം, ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്‌നിക്കൽ ട്രെയിനിങ് പരമ്പരയുടെ ഏഴാമത്തെ എഡിഷൻ ആയ - റസ്റ്റ് പ്രോഗ്രാമിങ് ശിൽപ്പശാല ടെക്നോപാർക്കിൽ നടന്നു. 2017 നവമ്പർ 25 ശനിയാഴ്ച ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09.00 മുതൽ വൈകുന്നേരം 05.30 വരെ ആയിരുന്നു ശിൽപ്പശാല.

റിക്കേസിവ് ലാബ് ഡയറക്ടർ പ്രമോദ് സി. ഇ. ആണ് ശില്പശാല കൈകാര്യം ചെയ്തത്. മോസില്ല പുതിയതായി അവതരിപ്പിച്ച റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ടെക്കികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയായിരുന്നു ശിൽപ്പശാല ക്രമീകരിച്ചിരുന്നത്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ അൻപത്തി രണ്ടു പേർ പരിശീലനം പൂർത്തിയാക്കിയ ശില്പശാല പൂർണ്ണമായും സൗജന്യമായിരുന്നു.

ഐടി മേഖലയിലെ ജീവനക്കാരുടെ സാങ്കേതികവിജ്ഞാനം ഉയർത്തുന്നതിനും അതിലൂടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനും വേണ്ടി ടെക്നോപാർക്കിലെ ഐ ടി ജീവനക്കാർക്കു മുന്നിലേക്ക് വിവര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ ടെക്നോളജികൾ അവതരിപ്പിക്കുകയും  അവയിൽ അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിധ്വനി ടെക്നിക്കൽ ഫോറം,ഇത്തരം സെഷനുകളും ശില്പശാലകളും സംഘടിപ്പിക്കുന്നത്.

ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് ആപ്പ്‌ളിക്കേഷൻ, സോഫ്റ്റ്‌വെയർ എസ്റ്റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ്, ഡോക്കർ, ആംഗുലാർ 4, ജാവാ എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു. തുടർച്ചയായി എല്ലാ മാസവും വിവിധ ടെക്നൊളജികളിൽ ശില്പശാലകൾ സംഘടിപ്പിക്കാനാണ് പ്രതിധ്വനി പദ്ധതിയിടുന്നത്.