കേരളത്തിലെ ഐടി ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ച പ്രതിധ്വനിയുടെ 'ക്വിസ' ചലച്ചിത്രമേളയിൽ, ഐ ടി ജീവനക്കാർ 2017 ഇൽ സംവിധാനം ചെയ്ത 35 തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്‌ക്രീനിങ് ശനിയാഴ്ച ടെക്നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ ഉണ്ടായിരിക്കുന്നതാണ്. ഐ ടി ജീവനക്കാരുടെ സാമൂഹ്യ -സാംസ്കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി ഇത് ആറാമത് തവണയാണ് ഐ ടി ജീവനക്കാർക്കായി ഫിലിം ഫെസ്റ്റിവൽ ( പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ) നടത്തുന്നത്.

മുൻവർഷങ്ങളെക്കാൾ മികച്ച പ്രതികരണമാണ് സംസ്ഥാന വ്യാപകമായിട്ടുള്ള IT ജീവനക്കാരിൽ നിന്നും എൻട്രികൾ ക്ഷണിച്ച പ്രതിധ്വനിയുടെ ചലച്ചിത്രമേളയ്ക്ക് ഇത്തവണ ലഭിച്ചത്. പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ നേമം പുഷ്പരാജ് , വിധു വിൻസെന്റ് എന്നിവരും അംഗങ്ങളാണ്.

രാവിലെ 9 മണിക്ക് തുടങ്ങുന്ന സ്‌ക്രീനിങ് , വൈകുന്നേരം 7.30 നു അവസാനിക്കും. അന്നേ ദിവസം വൈകുന്നേരം 8 മണിക്ക് ജൂറി ചെയർമാൻ ശ്രീ എം എഫ് തോമസ് അവാർഡുകൾ പ്രഖ്യാപിക്കും. ഡിസംബർ 7നു വൈകുന്നേരം 6 മണിക്ക് ടെക്നോപാർക്കിൽ വച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ മലയാളത്തിലെ പ്രശസ്ത സംവിധായകൻ ശ്രീദിലീഷ് പോത്തനും പ്രശസ്ത നടൻ അലെൻസിയറും പങ്കെടുക്കും.

ടെക്കികൾ സംവിധാനം ചെയ്ത 125 ലഘു ചിത്രങ്ങളാണ് ഇത് വരെ നടന്ന പ്രതിധ്വനിയുടെ ക്വിസ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഷാജി എൻ കരുൺ (2012), ശ്രീ വിനീത് ശ്രീനിവാസൻ (2013),അടൂർ ഗോപാലകൃഷ്ണൻ(2014) , ശ്യാമപ്രസാദ് (2015),ജയരാജ് (2016) എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ 'പ്രതിധ്വനി ക്വിസ' ചലച്ചിത്ര മേളയുടെ അവാർഡുകൾ വിതരണം ചെയ്തത് .

മുഴുവൻ ഐ ടി ജീവനക്കാരെയും സിനിമ പ്രേമികളെയും ഫിലിം ഫെസ്റ്റിവൽ ആസ്വദിക്കുന്നതിനു പ്രതിധ്വനി സഹർഷം സ്വാഗതംചെയ്യുന്നു. ഹാളിലേക്കുള്ള പ്രവേശനം സൗജന്യമാണ്, ഡെലിഗേറ്റുകൾ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.

http://qisa.prathidhwani.org/delegate-registration/

വിശദ വിവരങ്ങൾക്കും ഷെഡ്യൂളിനും :

Website : http://qisa.prathidhwani.org/
Facebook : www.facebook.com/technoparkprathidhwani

കൂടുതൽ വിവരങ്ങൾക്ക്

അശ്വിൻ എം സി - (ജനറൽ കൺവീനർ PQFF 2017)-9645203315
മാഗി വൈ വി - (ഫെസ്റ്റിവൽ ഡയറക്ടർ PQFF 2017) - 9846500087

PQFF - Prathidhwani Qisa Film Festival

(ഫെസ്റ്റിവലിന്റെ ഷെഡ്യൂൾ, വിവിധ സിനിമകളുടെ പോസ്റ്റേഴ്സ് എന്നിവ അറ്റാച്ച് ചെയ്തിട്ടുണ്ട് )