- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനിയുടെ ആറാമത് ഹ്രസ്വ ചലച്ചിത്ര മത്സരം; പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തനും നടൻ അലൻസിയറും പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു
പ്രതിധ്വനിയുടെ ആറാമത് ഹ്രസ്വ ചലച്ചിത്ര മത്സരത്തിനു PQFF 2017 ( Prathidhwani Qisa Film festival 2017) ന് ആവേശകരമായ സമാപനം. കേരളത്തിലെ ടെക്കികളുടെ ഇടയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി പ്രതിധ്വനി സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര മത്സരത്തിന് 35 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ്, പ്രശസ്ത ചലച്ചിത്ര സംവിധായകരായ വിധുവിൻസെന്റ്, നേമം പുഷ്പരാജ് എന്നിവർ അടങ്ങുന്ന ജൂറി പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. ഡിസംബർ 7 ന് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വച്ച് പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തൻ, നടൻ അലൻസിയർ, M F തോമസ് എന്നിവർ വിജയികൾക്കു പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ വൈ വി മാഗി അധ്യക്ഷയായിരുന്ന ചടങ്ങിൽ ജനറൽ കൺവീനർ അശ്വിൻ എം സി സ്വാഗതം പറഞ്ഞു. ഒരു ചെറിയ അഭിനന്ദനം പോലും ഒരു കലാകാരന് മുന്നോട്ടു പോകാൻ വളരെ വലിയ ഊർജമാണ് നൽകുന്നതെന്ന് ദിലീഷ് പോത്തൻ അഭിപ്രായപ്പെട്ടു. പുറത്തു പറയാൻ പറ്റാത്ത തെറ്റുകൾ കടന്നു കൂടിയ ആദ്യ ടെലി ഫിലിം
പ്രതിധ്വനിയുടെ ആറാമത് ഹ്രസ്വ ചലച്ചിത്ര മത്സരത്തിനു PQFF 2017 ( Prathidhwani Qisa Film festival 2017) ന് ആവേശകരമായ സമാപനം. കേരളത്തിലെ ടെക്കികളുടെ ഇടയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി പ്രതിധ്വനി സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര മത്സരത്തിന് 35 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ്, പ്രശസ്ത ചലച്ചിത്ര സംവിധായകരായ വിധുവിൻസെന്റ്, നേമം പുഷ്പരാജ് എന്നിവർ അടങ്ങുന്ന ജൂറി പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഡിസംബർ 7 ന് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വച്ച് പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തൻ, നടൻ അലൻസിയർ, M F തോമസ് എന്നിവർ വിജയികൾക്കു പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ വൈ വി മാഗി അധ്യക്ഷയായിരുന്ന ചടങ്ങിൽ ജനറൽ കൺവീനർ അശ്വിൻ എം സി സ്വാഗതം പറഞ്ഞു.
ഒരു ചെറിയ അഭിനന്ദനം പോലും ഒരു കലാകാരന് മുന്നോട്ടു പോകാൻ വളരെ വലിയ ഊർജമാണ് നൽകുന്നതെന്ന് ദിലീഷ് പോത്തൻ അഭിപ്രായപ്പെട്ടു. പുറത്തു പറയാൻ പറ്റാത്ത തെറ്റുകൾ കടന്നു കൂടിയ ആദ്യ ടെലി ഫിലിം സംവിധാനത്തെ പറ്റിയും തുടർന്ന് തെറ്റുകളൊന്നും പറ്റരുതെന്ന വാശിയോടെ മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്തതിനെ കുറിച്ചും ഉള്ള സംവിധാന അനുഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അദ്ദേഹം സദസിനോടു പങ്കു വെച്ചു. കാഴ്ചയുടെ ശീലം മാറുമ്പോഴുള്ള ആസ്വാദന അനുഭവം വളരെ വലുതായിരിക്കും , അതായിരിക്കും എന്റെ സിനിമകൾ കൂടുതൽ ആസ്വാദ്യമാക്കിയിട്ടുണ്ടാകുക എന്നും ദിലീഷ് പറഞ്ഞു.
നാടകരംഗത്തു നിന്നും സിനിമയിലേയ്ക്കു എത്തിച്ചേർന്ന നടൻ അലൻസിയറും സദസിനോടു അനുഭവങ്ങൾ പങ്കുവെച്ചു. 25 വർഷങ്ങൾക്കു മുൻപ് ബാബ്റി മസ്ജിദ് തകർക്കപെട്ടപ്പോൾ സെക്രെട്ടറിയേറ്റിനു ചുറ്റും തോർത്തുടുത്തു മൂന്നു വലതു ഓടി പ്രതിഷേധിച്ചതിനെ പറ്റി അദ്ദേഹം ഓർത്തു. കഴിഞ്ഞ രണ്ടു വർഷമായി പുറത്തു വന്ന സിനിമകളിലൂടെ പ്രശസ്തനായതുകൊണ്ടാണ് എന്റെ പ്രതിഷേധങ്ങൾ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സമൂഹത്തോട് ബാധ്യതയുള്ള കലാകാരനെന്ന നിലയിൽ അംഗീകരിക്കാൻ പറ്റാത്ത നിലപാടുകളോട് പണ്ട് മുതലേ പ്രതിഷേധം നടത്തിയിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണാധികാരികളുടെ തെറ്റായ നയങ്ങൾക്കെതിരെ കലാകാരന്മാർ എപ്പോഴും പ്രതിഷേധിക്കണമെന്നും പ്രതിധ്വനി പോലുള്ള സംഘടനകൾ സമൂഹത്തിൽ എതിർധ്വനി യാവുകയാണ് വേണ്ടതെന്നും അലൻസിയർ അഭിപ്രായപ്പെട്ടു.
അവാർഡ് ദാന ചടങ്ങിനെത്തിയ അതിഥികളായ ദിലീഷ് പോത്തന് പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം നിസ്സാം ഉം അലൻസിയർക്കു എക്‌സിക്യൂട്ടീവ് അംഗം മീര എം എസ്സും എം എഫ് തോമസിന് പ്രതിധ്വനി വുമൺ ഫോറം പ്രസിഡന്റ് പ്രശാന്തി പ്രമോദും പ്രതിധ്വനിയുടെ ഉപഹാരങ്ങൾ നൽകി. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം രാഹുൽ ചന്ദ്രൻ നന്ദി പറഞ്ഞ ചടങ്ങിൽ പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
അവാർഡിനർഹമായ ഹ്രസ്വ ചിത്രങ്ങൾ
മികച്ച സിനിമ - 'എവേക്നിങ്' സംവിധാനം സൂരജ് നായർ (ഇൻഫോസിസ്)
മികച്ച രണ്ടാമത്തെ സിനിമ - 'രോധം' സംവിധാനം സരിൻ (യു എസ് ടി ഗ്ലോബൽ)മികച്ച സംവിധായകൻ - ദീപക് എസ് ജയ് (അപ്ലെക്‌സസ് ടെക്നോളജീസ്) ചിത്രം '45 സെക്കൻഡ്സ്'മികച്ച തിരക്കഥ - ഫ്രഡി എബ്രഹാം (എൻവെസ്റ്റ്‌നെറ്റ്) ചിത്രം 'പ്രേത വീട്'മികച്ച അഭിനേതാവ് :- മണി നായർ, ചിത്രം 'ജൂൺ 1' സംവിധാനം രതീഷ് സി ബി (എൻവെസ്റ്റ്‌നെറ്റ്) & പാർവതി കൃഷ്ണൻ ചിത്രം 'എവേക്നിങ്' സംവിധാനം സൂരജ് നായർ (ഇൻഫോസിസ്)
മികച്ച ഛായാഗ്രഹണം- സിബിൻ ചന്ദ്രൻ, ചിത്രം 'യാർ' സംവിധാനം അമൽ ജെ പ്രസാദ് (അലാമി ഇമേജസ്)മികച്ച എഡിറ്റർ - അപ്പു ഭട്ടതിരി, ചിത്രം '45 സെക്കൻഡ്സ്' ദീപക് എസ് ജയ് (അപ്ലെക്‌സസ് ടെക്നോളജീസ്)സ്‌പെഷ്യൽ ജൂറി അവാർഡ് 'ദി അൺ സങ് ഹീറോസ്' സംവിധാനം ബാബുരാജ് അസറിയ (അലയൻസ് )
പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങൾ-
ചിത്രം 'ബോംബ് കഥ 2 ദി എലിയൻ സാഗ!' സംവിധാനം - ജോഫിൻ വർഗീസ് ( യു എസ് ടി ഗ്ലോബൽ ) ; ചിത്രം 'ചക്ഷുശ്രവണങ്കളസ്ഥമാം ദർദ്ദുരം' സംവിധാനം - പോൾ കെ തോമസ് ( ടാറ്റാലെക്‌സി)
അവാർഡ് വിതരണത്തിനു ശേഷം അവാർഡ് ലഭിച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മുൻവർഷങ്ങളെക്കാൾ മികച്ച പ്രതികരണമാണ് സംസ്ഥാന വ്യാപകമായിട്ടുള്ള IT ജീവനക്കാരിൽ നിന്നും എൻട്രികൾ ക്ഷണിച്ച പ്രതിധ്വനിയുടെ ചലച്ചിത്രമേളയ്ക്ക് ഇത്തവണ ലഭിച്ചത്. ടെക്കികൾ സംവിധാനം ചെയ്ത 160 ലഘു ചിത്രങ്ങളാണ് ഇത് വരെ നടന്ന പ്രതിധ്വനിയുടെ ക്വിസ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഷാജി എൻ കരുൺ (2012), വിനീത് ശ്രീനിവാസൻ (2013), അടൂർ ഗോപാലകൃഷ്ണൻ(2014) , ശ്യാമപ്രസാദ് (2015), ജയരാജ് (2016) എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ 'പ്രതിധ്വനി ക്വിസ' ചലച്ചിത്ര മേളയുടെ അവാർഡുകൾ വിതരണം ചെയ്തത്.