- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ടി ജീവനക്കാരുടെ ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരിൽ നിന്ന് സമാഹരിച്ച ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ ഫണ്ട് Rs.3,42,400/- രൂപ (മൂന്നുലക്ഷത്തി നാല്പത്തിരണ്ടായിരത്തി നാനൂറു രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ഡിസംബർ 22 നു നേരിട്ട് കണ്ട് കൈമാറി. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ , എക്‌സിക്യുട്ടീവ് അംഗങ്ങളായ സതീഷ് കുമാർ, അരുൺദാസ് , പ്രമിത് പി, ശക്തി ബാലൻ, അരുൺ കേശവൻ, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ എസ് സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക ചുഴലിക്കാറ്റ് ദുരിതം ബാധിച്ച മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനും മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ചിലവഴിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെക്നോപാർക്കിലെ വിവിധ കെട്ടിടങ്ങളിൽ നിന്നും സമാഹരിച്ച തുക കളുടെ വിശദ വിവരം ചുവടെ : കാർണിവൽ - Rs.70500/-നിള - Rs.21500/-ഐ ബി എസ് - Rs.17000/-ഭവാനി - Rs.43500/-ഗംഗ,
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരിൽ നിന്ന് സമാഹരിച്ച ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ ഫണ്ട് Rs.3,42,400/- രൂപ (മൂന്നുലക്ഷത്തി നാല്പത്തിരണ്ടായിരത്തി നാനൂറു രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ഡിസംബർ 22 നു നേരിട്ട് കണ്ട് കൈമാറി. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ , എക്‌സിക്യുട്ടീവ് അംഗങ്ങളായ സതീഷ് കുമാർ, അരുൺദാസ് , പ്രമിത് പി, ശക്തി ബാലൻ, അരുൺ കേശവൻ, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ എസ് സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക ചുഴലിക്കാറ്റ് ദുരിതം ബാധിച്ച മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനും മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ചിലവഴിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെക്നോപാർക്കിലെ വിവിധ കെട്ടിടങ്ങളിൽ നിന്നും സമാഹരിച്ച തുക കളുടെ വിശദ വിവരം ചുവടെ :
കാർണിവൽ - Rs.70500/-
നിള - Rs.21500/-
ഐ ബി എസ് - Rs.17000/-
ഭവാനി - Rs.43500/-
ഗംഗ,യമുന - Rs.29300/-
തേജസ്വിനി - Rs.33900/-
ക്വസ്റ്റ് ഗ്ലോബൽ - Rs.34300/-
യു എസ് ടി ഗ്ലോബൽ ക്യാമ്പസ് -Rs.33800/-
ഇൻഫോസിസ് - Rs.16900/-
ടാറ്റാലെക്‌സി - Rs.28500/-
എം സ്‌ക്വയർ - Rs.4500/-
കിൻഫ്ര - Rs.8700/-
------------------------------------------
ആകെ -- Rs.3,42,400/-
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത ഐ ടി ജീവനക്കാർക്ക് പ്രതിധ്വനി യുടെ ഹൃദയം നിറഞ്ഞ നന്ദി.