കേരളത്തിലെ ഐ റ്റി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കല് ഫോറം ടെക്‌നോപാര്ക്കിനുള്ളില് ഐ ടി ജീവനക്കാർക്കായിസംഘടിപ്പിച്ച 'സോഫ്റ്റ് സ്‌കിൽ' ശില്പശാലയിൽ 42 കമ്പനികളിൽ നിന്നായി 162 ഐ ടി ജീവനക്കാർപങ്കെടുത്തു. 2018 നവംബർ 28 ബുധനാഴ്ചടെക്‌നോപാര്ക്കിലെ ട്രാവൻകൂർ ഹാളിൽ വെച്ച്ഉച്ചയ്ക്ക് 01:45 മുതൽ വൈകിട്ട് 06:00 വരെ ആയിരുന്നു ശില്പശാല സംഘടിപ്പിച്ചത്. സോഫ്റ്റ് സ്‌കിൽസ്‌ട്രെയിനിങ് വിദഗ്ദ്ധ ആയ സംഗീതഎലിസബത്ത് പണിക്കർ ആണ് ശില്പശാലക്ക് നേതൃത്വം നൽകിയത് .

കേരളത്തിലെ ഐ റ്റി ജീവനക്കാര്ക്ക് ഇംഗ്ലീഷ്ഭാഷയിലുള്ള പരിജ്ഞാനവും ഉപയോഗരീതിയുംഅതിനൊപ്പം അവരുടെ വ്യക്തിത്വവുംവികസിപ്പിക്കേണ്ടത് ഈ തൊഴില് മേഖലയില്‌നിലനില്ക്കാന് അത്യന്തം അനിവാര്യമാണ് എന്നതിരിച്ചറിവോടെ ആണ് ഇത്തരത്തില് ഒരു പരിശീലനപരിപാടി ഐ ടി ജീവനക്കാർക്കായി സംഘടിപ്പിക്കാന്പ്രതിധ്വനി തീരുമാനിച്ചത്.

ബിസിനസ് പരമായ ആശയ വിനിമയം, ക്ലെയിന്റുമായുള്ള ആശയ വിനിമയം, വ്യത്യസ്തസംസ്‌കാരങ്ങളുടെ ഇടപെടലുകളില് പുലര്‌ത്തേണ്ടപെരുമാറ്റ മര്യാദകള്, അസ്സെർട്ടീവ് സ്‌കിൽസ് എന്നിങ്ങനെയുള്ള നാലു പ്രധാന മേഖലകളിലാണ് ഈപരിശീലന പരിപാടി ഊന്നല് നല്കിയത്. പ്രതിധ്വനിഎക്‌സിക്യൂട്ടീവ് അംഗം ഉണ്ണിമായ, ട്രെയിനർ സംഗീതഎലിസബത്തിനെയും വർക്ക് ഷോപ്പിനെത്തിയ ഐ റ്റിജീവനക്കാരെയും സ്വാഗതം ചെയ്തു. പ്രതിധ്വനി ട്രഷറർ രാഹുൽ ചന്ദ്രൻ ട്രെയിനർക്കുള്ള ഉപഹാരം നൽകി. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം കുമാരി ഷെൽജകൃതജ്ഞത രേഖപ്പെടുത്തി.

ടെക്‌നോപാര്ക്കിനുള്ളിലെ ചെറുതും വലുതുമായകമ്പനികളില് ജോലി ചെയ്യുന്ന ഐ റ്റി ജീവനക്കാര്ക്ക്തങ്ങളുടെ കഴിവുകള് വികസിപ്പിക്കാനും പുത്തന്‌സാങ്കേതിക വിദ്യകളില് പരിശീലനം നേടുവാനും ഉള്ളഅവസരങ്ങള് ഒരുക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെടെക്‌നോപാര്ക്കിനുള്ളില് കഴിഞ്ഞ രണ്ടു വര്ഷമായിപ്രതിധ്വനിയുടെ ടെക്‌നിക്കല് ഫോറം ഇത്തരത്തില്‌നിരവധി പരിശീലന പരിപാടികളും ശില്പശാലകളുംസംഘടിപ്പിച്ചു വരുന്നു. ഐ റ്റി ജീവനക്കാരുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം നടന്നശില്പശാല ഇത്തരത്തിലെ പന്ത്രണ്ടാമത് പരിപാടിയാണ്. ഇതിനു മുന്പ് സെലീനിയം ഓട്ടോമേഷന് ടെസ്റ്റിങ്, സോഫ്റ്റ് വെയര് എസ്റ്റിമേഷന് ടെക്‌നിക്‌സ്, ഗൂഗിളിന്റെഗോ ലാംഗ്വേജ്, സ്വതന്ത്ര സോഫ്റ്റ് വെയര് ആയഡൊക്കര്, ആംഗുലര് ജാവ, റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ്, മൈക്രോ സര്വീസസ്, ബ്ലോക്ക് ചെയിന്, ലോഡ് റണ്ണര്എന്നി വിഷയങ്ങളില് ഐ റ്റി ജീവനക്കാര്ക്കായിപ്രതിധ്വനി ടെക്‌നിക്കല് ഫോറം പരിശീലന പരിപാടികള്വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്.


പ്രൊഗ്ഗ്രാമിങ് ലാംഗ്വേജായ പൈത്തണ്, പെര്‌ഫൊര്മന്‌സ് ടെസ്റ്റിങ് ടൂള് ആയ ജെ മീറ്റര്എന്നിവയെ അധികരിച്ചായിരിക്കും പ്രതിധ്വനിടെക്‌നിക്കല് ഫോറത്തിന്റെ അടുത്ത പരിശീല പരിപാടിഎന്ന് സംഘാടകര് അറിയിച്ചു