- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനിയുടെ സൃഷ്ടി 2016 - അവാർഡുകൾടെക്നോപാർക്കിൽ വിതരണം ചെയ്തു
ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച ടെക്കികളുടെ സാഹിത്യ കലാ മത്സരമായ സൃഷ്ടി 2016ന്റെ അവാർഡ് ദാനം നവംബർ 30 നു വൈകുന്നേരം 6 മണിക്ക് ടെക്നോപാർക്കിലെ ട്രാവൻ കൂർ ഹാളിൽ വച്ച് വിതരണം ചെയ്തു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ കവി ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യാതിഥി ആയിരിന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാര ദാനം നടന്നത്. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ അധ്യക്ഷനായിരുന്ന പുരസ്‌കാര ദാനച്ചടങ്ങിൽ ടെക്നോപാർക്ക് ജനറൽ മാനേജർ നരേഷ് , ജൂറി മെമ്പർമാർമാരായ ചെറുകഥാകൃത്ത് ഡോ.എം.രാജീവ് കുമാർ, കവി വിനോദ് വെള്ളായണി, കാർട്ടൂണിസ്‌റ് സുജിത് [കേരള കൗമുദി] തുടങ്ങിയവർ പങ്കെടുത്തു. സൃഷ്ടി കൺവീനർ ബിമൽ രാജ് സ്വാഗതവും പ്രതിധ്വനി വൈസ് പ്രസിഡന്റ് അജിത് അനിരുദ്ധൻ കൃതജ്ഞതയും രേഖപ്പെടുത്തി. ജോയിന്റ് കൺവീനർ രാഹുൽ ചന്ദ്രൻ അവാർഡ് ജേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ജോഷി എ കെ ,വിനീത് ചന്ദ്രൻ, ജോൺസൺ, റെനീഷ് എ ആർ എന്നിവർ പ്ര
ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച ടെക്കികളുടെ സാഹിത്യ കലാ മത്സരമായ സൃഷ്ടി 2016ന്റെ അവാർഡ് ദാനം നവംബർ 30 നു വൈകുന്നേരം 6 മണിക്ക് ടെക്നോപാർക്കിലെ ട്രാവൻ കൂർ ഹാളിൽ വച്ച് വിതരണം ചെയ്തു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ കവി ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യാതിഥി ആയിരിന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാര ദാനം നടന്നത്.
പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ അധ്യക്ഷനായിരുന്ന പുരസ്‌കാര ദാനച്ചടങ്ങിൽ ടെക്നോപാർക്ക് ജനറൽ മാനേജർ നരേഷ് , ജൂറി മെമ്പർമാർമാരായ ചെറുകഥാകൃത്ത് ഡോ.എം.രാജീവ് കുമാർ, കവി വിനോദ് വെള്ളായണി, കാർട്ടൂണിസ്‌റ് സുജിത് [കേരള കൗമുദി] തുടങ്ങിയവർ പങ്കെടുത്തു. സൃഷ്ടി കൺവീനർ ബിമൽ രാജ് സ്വാഗതവും പ്രതിധ്വനി വൈസ് പ്രസിഡന്റ് അജിത് അനിരുദ്ധൻ കൃതജ്ഞതയും രേഖപ്പെടുത്തി.
ജോയിന്റ് കൺവീനർ രാഹുൽ ചന്ദ്രൻ അവാർഡ് ജേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ജോഷി എ കെ ,വിനീത് ചന്ദ്രൻ, ജോൺസൺ, റെനീഷ് എ ആർ എന്നിവർ പ്രതിധ്വനിയുടെ ഉപഹാരങ്ങൾ വിശിഷ്ട്ടതിഥികളായ എഴാച്ചേരി രാമചന്ദ്രൻ, രാജീവ് കുമാർ , സുജിത് ടി കെ , വിനോദ് വെള്ളായണി എന്നിവർക്ക് നൽകി.
ശ്രീ പോൾ സഖറിയാ അധ്യക്ഷൻ ആയ ജൂറി പാനൽ ആണ് വിവിധ കാറ്റഗറികളിലെ അവാർഡിനായുള്ള സൃഷ്ടികളുടെ മൂല്യ നിർണ്ണയം നടത്തിയത്. അക്ഷരാർതഥത്തിൽ നിറഞ്ഞുകവിഞ്ഞ സദസ്സിനു മുൻപാകെ ജൂറി മെമ്പർമാർ അവരുടെ വിലയിരുത്തലിനോടൊപ്പം അവാർഡ് വിവരം പ്രഖ്യാപിക്കുകയായിരുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു പുറമെ 3 പേർക്ക് വീതം പ്രോത്സാഹന സമ്മാനവും ഓരോ ക്യാറ്റഗറിയിലും ഇത്തവണ ഉണ്ടായിരിന്നു. അതോടൊപ്പം ഒരു മാസത്തോളം നീണ്ടു നിന്ന വോട്ടിങ്ങും കമന്റിങ്ങും വഴി വായനക്കാർ തിരഞ്ഞെടുത്ത റീഡേഴ്സ് ചോയ്സ് അവാർഡുകളും നൽകുകയുണ്ടായി .
വിജയികൾക്ക് ട്രോഫി, കാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, സമ്മാനപുസ്തകങ്ങൾ എന്നിവയാണ് പുരസ്‌കാരമായി ലഭിച്ചത്.
ഓരോ വിഭാഗത്തിലും പുരസ്‌കാരങ്ങൾക്ക് അർഹരായവരുടെ വിവരം ചുവടെ ചേർക്കുന്നു.
മലയാളം ചെറുകഥ
ഒന്നാം സ്ഥാനം - ജോഫിൻ വർഗീസ് [യു.എസ്.ടി ഗ്ലോബൽ] - കറിയാച്ചനും മാലാഖമാരും
രണ്ടാമത്തെ സ്ഥാനം -റിജിൻ എംപി [യു.എസ്.ടി ഗ്ലോബൽ] - കാളി
മൂന്നാം സ്ഥാനം - വിനോദ് നാരായണൻ [സാഫിൻ] - പത്രോഡ - ഒരു പലഹാരത്തിന്റെ കഥ
പ്രത്യേക ജൂറി പരാമർശം - മധു സുധാകരൻ [യു.എസ്.ടി ഗ്ലോബൽ] - ഓൺസൈറ്റ്
പ്രോത്സാഹന സമ്മാനം - ശങ്കരൻ കുട്ടി [ടാറ്റ എലക്‌സി] - ഒടുക്കത്തെ ഫേസ്‌ബുക്ക് പോസ്റ്റ് (പൊലീസ് പിടിച്ചില്ല എങ്കിൽ )
പ്രോത്സാഹന സമ്മാനം - ബിസ്മിത ബി. [ആക്‌സൽ ഫ്രണ്ട് ലൈൻ] - ഒന്ന് പരിശുദ്ധയാകുവാനുള്ള സമയം
വായനക്കാർ തിരഞ്ഞെടുത്തത് - രാഹുൽ കെ. പിള്ള [ഒറാക്കിൾ] - കലി
ഇംഗ്ലീഷ് ചെറുകഥ
ഒന്നാം സ്ഥാനം - സയൻ ഭട്ടാചാര്യ [സാഫിൻ] - Saheb Dadai
രണ്ടാമത്തെ സ്ഥാനം - നിപുൻ വർമ്മ [യു.എസ്.ടി ഗ്ലോബൽ] - Stray Lives
മൂന്നാം സ്ഥാനം - സഞ്ജീബ് ദാസ് [ഇൻഫോസിസ്] - The Dreamer
പ്രത്യേക ജൂറി പരാമർശം - രഞ്ജിത് ആർ.തമ്പി [അപ്ലെക്‌സസ്] - Broken
പ്രോത്സാഹന സമ്മാനം - സിം കെ.കുര്യാക്കോസ് [എം.സ്‌ക്വയർഡ് ] - The Mist
പ്രോത്സാഹന സമ്മാനം - മെറിൻ കെ. [എൻവെസ്‌റ്‌നെറ്റ് ] - The Recurring Transcience
വായനക്കാർ തിരഞ്ഞെടുത്തത് - വിശാഖ് ബി. നായർ[ക്യു ബർസ്‌റ്] - The Choice
മലയാളം പദ്യം
ഒന്നാം സ്ഥാനം - ജിതേഷ് ആർ. വി. [ഒറാക്കിൾ] - കൊക്കും കുളവും
രണ്ടാമത്തെ സ്ഥാനം - ജ്യോതിഷ് കുമാർ [ആർ.എം.] - നായുലകം
മൂന്നാം സ്ഥാനം - പ്രയാഗ് വിശ്വൻ [യു.എസ്.ടി ഗ്ലോബൽ] - കല്ലറച്ചിന്തകൾ
പ്രത്യേക ജൂറി പരാമർശം - പ്രസാദ് ടി.ജെ [പാൽനാർ] - പ്രതീക്ഷയോടെ
പ്രോത്സാഹന സമ്മാനം - വിനീത പി. [ഐ. ബി.എസ്] - ഭയം
പ്രോത്സാഹന സമ്മാനം - ശ്രീജിത്ത് ടി.എസ്. നായർ [അലയൻസ്] - അമ്മേ ഞാൻ സ്വസ്തിക
വായനക്കാർ തിരഞ്ഞെടുത്തത് - നിമ്മി ജോസ് [എക്സ്പീരിയോൻ] - നമ്മുടെ പ്രണയം
ഇംഗ്ലീഷ് പദ്യം
ഒന്നാം സ്ഥാനം - അരവിന്ദ് എം. ആർ [ആർ.എം.] - The Fire Fly
രണ്ടാമത്തെ സ്ഥാനം ജയദേവ് ചന്ദ്രശേഖരൻ [യു.എസ്.ടി ഗ്ലോബൽ] - The Inner War
മൂന്നാം സ്ഥാനം - ജിനു ആൻ മാത്യു [ഇൻഫോസിസ്] - Ode to Dear
പ്രത്യേക ജൂറി പരാമർശം - ആസിഫ ക്വറേഷി [ഫാബി ടെക്നോളജീസ്] - Ballad for Kashmir
പ്രോത്സാഹന സമ്മാനം - അരുൺ ജയചന്ദ്രൻ [അലയൻസ്] - The Forbidden Kingdom
പ്രോത്സാഹന സമ്മാനം - മെറിൻ കെ. [എൻവെസ്‌റ്‌നെറ്റ് ] - Locks of Love
വായനക്കാർ തിരഞ്ഞെടുത്തത് - അരവിന്ദ് എം. ആർ [ആർ.എം.] - The Fire Fly
മലയാളം ലേഖനം
ഒന്നാം സ്ഥാനം - നിപുൻ വർമ്മ [യു.എസ്.ടി ഗ്ലോബൽ]
രണ്ടാമത്തെ സ്ഥാനം - ഹേമന്ദ് രത്‌ന കുമാർ [എക്‌സ്പീരിയൻ]
മൂന്നാം സ്ഥാനം - അനൂപ് ടി.എസ് [ക്വസ്‌റ് ഗ്ലോബൽ]
വായനക്കാർ തിരഞ്ഞെടുത്തത് - ഹേമന്ദ് രത്‌ന കുമാർ [എക്‌സ്പീരിയൻ]
ഇംഗ്ലീഷ് ലേഖനം
ഒന്നാം സ്ഥാനം - മൊഹമ്മദ് മുസ്ഫിർ [ക്രിയാരാ]
രണ്ടാമത്തെ സ്ഥാനം - നിപുൻ വർമ്മ [യു.എസ്.ടി ഗ്ലോബൽ]
മൂന്നാം സ്ഥാനം - ജയ് ദേവ് ചന്ദ്രശേഖരൻ [യു.എസ്.ടി ഗ്ലോബൽ]
വായനക്കാർ തിരഞ്ഞെടുത്തത് - അജീഷ് ജേക്കബ് [അലയൻസ്]
കാർട്ടൂൺ രചന
ഒന്നാം സ്ഥാനം - ജ്യോതിഷ് കുമാർ [ആർ. എം]
രണ്ടാമത്തെ സ്ഥാനം - നാരായണൻ തേവന്നൂർ [ഏരീസ് എപ്പിക്ക]
മൂന്നാം സ്ഥാനം - അഭിലാഷ് കുമാർ [സ്വാമി സൈബർ സൊല്യൂഷൻസ്]
പെൻസിൽ ഡ്രായിങ്ങ്
ഒന്നാം സ്ഥാനം - യദു കൃഷ്ണൻ [കൊഗ്നബ്]
രണ്ടാമത്തെ സ്ഥാനം - അനില വി. [ടി.സി.എസ്]
മൂന്നാം സ്ഥാനം - രശ്മി പ്രിയ [ഇൻഫോസിസ്]
താഴെ പറയുന്ന പ്രമുഖരായിരുന്നു ജൂറി മെമ്പർമാർ
മലയാളം ചെറുകഥ: എം. രാജീവ് കുമാർ
ഇംഗ്ലീഷ് ചെറുകഥ: പോൾ സക്കറിയ
മലയാളം കവിത: വിനോദ് വെള്ളായണി
ഇംഗ്ലീഷ് കവിത: ഗോപി കോട്ടൂർ
മലയാളം ലേഖനം: പ്രതാപ് വി ആർ
ഇംഗ്ലീഷ് ലേഖനം: ഭവാനി ചീരാത്
കാർട്ടൂൺ: സുജിത് ടി കെ
പെൻസിൽ ഡ്രായിങ്: പ്രൊഫ. മനോജ്
വിവിധ കാറ്റഗറികളിൽ താഴെ പറയുന്ന എണ്ണം സൃഷ്ടികളാണ് ഈ സാഹിത്യ കലാ മത്സരത്തിൽ മാറ്റുരച്ചത്.
മലയാളം ചെറുകഥ - 62
ഇംഗ്ലീഷ് ചെറുകഥ - 33
മലയാളം കവിത - 54
ഇംഗ്ലീഷ് കവിത - 34
മലയാളം ലേഖനം - 9
ഇംഗ്ലീഷ് ലേഖനം -12
കാർട്ടൂൺ - 12
പെൻസിൽ ഡ്രോയിങ് - 31
സൃഷ്ടി യിൽ പങ്കെടുത്ത സൃഷ്ടി യുമായി സഹകരിച്ച മുഴുവൻ പേർക്കും ടെക്നോപാർക്ക് അധികൃതർക്കും പ്രതിധ്വനി നന്ദി രേഖപ്പെടുത്തി