കേരളത്തിലെ ഐടി ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ച പ്രതിധ്വനിയുടെ 'ക്വിസ' ചലച്ചിത്രമേളയിൽ, വച്ച് 32 തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്‌ക്രീനിങ് 2016 ഡിസംബർ 3ന് ( ശനിയാഴ്ച ) ടെക്നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽവച്ച് നടക്കും. ഹാളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

മുൻവർഷങ്ങളിൽ ഇത് ടെക്നോപാർക്കിലെ ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള മേളയായിരുന്നു എങ്കിൽ ഇത്തവണ കേരളത്തിലെ മുഴുവൻ IT സ്ഥാപനങ്ങ ളിൽ നിന്നുമുള്ള ഐ ടി ജീവനക്കാർ മാറ്റുരയ്ക്കുന്ന വേദിയായി മാറുകയാണ്.

പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ സനൽകുമാർ ശശിധരൻ , ശ്രീബാല കെ. മേനോൻ എന്നിവരും അംഗങ്ങളാണ്.

ഡിസംബർ 3ന് ( ശനിയാഴ്ച ) രാവിലെ 9 മണിക്ക് തുടങ്ങുന്ന സ്‌ക്രീനിങ് , വൈകുന്നേരം 7 നു അവസാനിക്കും. 07:30നു ജൂറി ചെയർമാൻ എം എഫ് തോമസ് അവാർഡുകൾ പ്രഖ്യാപിക്കും.

2016ഡിസംബർ 8 നു വൈകുന്നേരം 6 മണിക്ക് ടെക്നോപാർക്കിൽ വച്ച് മലയാളത്തിലെ പ്രശസ്ത സംവിധായകൻ ജയരാജ് വിജയികൾക്ക് അവാർഡ് ദാനം നിർവഹിക്കും. അന്നേ ദിവസം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ച ചിത്രങ്ങളോടൊപ്പം സിദ്ധാർഥ് ശിവയുടെ 'ചതുരം' കേരളത്തിൽ ആദ്യമായി പ്രദർശിപ്പിക്കുന്നതാണ്.

എല്ലാ ഐ ടി ജീവനക്കാരെയും ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിലേക്ക് പ്രതിധ്വനി സഹർഷം സ്വാഗതം ചെയ്യുന്നു.

(ഷെഡ്യൂൾ അറ്റാച്ച് ചെയ്തിട്ടുണ്ട് )

പ്രദർശിപ്പിക്കുന്ന 32 ചിത്രങ്ങളുടെയും പോസ്റ്ററുകൾ താഴെ കാണുന്ന ലിങ്കിൽ ഉണ്ട്