ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി യുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി ടെക്‌നിക്കൽ ട്രെയിനിങ് പരമ്പര ആരംഭിക്കുന്നു. ഒരു ദിവസം നീണ്ടു നിൽക്കുന്ന ഗോ ലാംഗ്വേജ് പരിശീലന പരിപാടിയോടെ ഈ പരമ്പരക്ക് തുടക്കമാകും.

2016 ഡിസംബർ 10, ശനിയാഴ്ച ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09:30 മുതൽ വൈകുന്നേരം 4.30pm വരെയാണ് വർക്ക്‌ഷോപ്. പൈതൺ, ജാവ , റൂബി , പി എച് പി ( Python, Java, Ruby, PHP ) മുതലായ പ്രോഗ്രാമിങ് ഭാഷകൾക്ക് പകരക്കാരനാണ് ഗൂഗിൾ അവതരിപ്പിച്ച ഗോ ലാംഗ്വേജ് ( Go Language ) ഇതിനോടകം തന്നെ ടെക്കികൾക്കിടയിൽ ഒരു ശ്രദ്ധേയ സാന്നിധ്യമായിട്ടുണ്ട്.

റെഡ് ഹാറ്റ് ( Red Hat ) ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ബൈജു മുതുകാടനാണു ഈ സാങ്കേതിക ശിൽപശാല കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ പൈതൺ സൊസൈറ്റി പൈതൺ പ്രോഗ്രാമിങ്ങിനു നൽകുന്ന സംഭാവന പരിഗണിച്ചു നൽകുന്ന കെന്നത്ത് ഗോൺസാൽവസ് അവാർഡ് ആദ്യം ലഭിച്ചത് ശ്രീ ബൈജു മുതുകാടനാണ്.സ്വതന്ത്ര സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളുടെ രചയിതാവ്, ഇന്ത്യൻ python കമ്മ്യൂണിറ്റി യുടെ സജീവ അംഗം എന്നിവ കൂടാതെ മലയാള ഭാഷാ അടിസ്ഥാനത്തിൽ നിരവധി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പദ്ധതികളുടെ സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനാണ് ബൈജു മുതുകാടൻ. FOSS.IN, PyCon India, GopherCon India എന്നീ വേദികളിൽ Python, Golang പരിശീലന പരിപാടികളിലൂടെയും ശ്രദ്ധേയനായ വ്യക്തിത്വമാണ്.

ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും , സാങ്കേതിക രംഗത്ത് പ്രവർത്തിക്കാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂർണ്ണമായും സൗജന്യമായിരിക്കും.

രജിട്രേഷനു www.techforum.prathidhwani.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബിബിൻ വാസുദേവൻ - 9446084359 ( കൺവീനർ , പ്രതിധ്വനി ടെക്‌നിക്കൽ ഫോറം) ; വിശാൽ വിജയൻ - 9447778993 ( ജോയിന്റ് കൺവീനർ , പ്രതിധ്വനി ടെക്‌നിക്കൽ ഫോറം )

കഴിഞ്ഞ വർഷങ്ങളിൽ സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലികേഷൻ , സോഫ്‌റ്റ്‌വെയർ എസ്‌റിമേഷൻ ടെക്‌നിക്‌സ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ഹാക്കത്തോൺ , ടെക്‌നിക്കൽ ടാൽക്‌സ് , മീറ്റ് അപ്സ്, ടെക്‌നിക്കൽ വർക്ക് ഷോപ്‌സ് , കോൺഫറൻസ് , ടെക്‌നിക്കൽ പേപ്പർ സബ്മിഷൻ മത്സരം എന്നിവ പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന്റെ ഭാവി പദ്ധതികളാണ്