ഗൂഗിളിന്റെ പുതിയ പ്രോഗ്രാമിങ് ലാംഗ്വേജ് ആയ 'ഗോ' യിൽ പ്രാവീണ്യം നേടുന്നതിനായി വേണ്ടി ടെക്നോപാർക്കിൽ വർക്ക് ഷോപ് നടന്നു. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ 93 പേരാണ് ലൈവ് വർക്ക് ഷോപ്പിൽ പങ്കെടുത്തു ഗോ ലാംഗ്വേജ് സ്വായത്തമാക്കിയത്.

2016 ഡിസംബർ 10, ശനിയാഴ്ച ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09:30 നു ആരംഭിച്ച വർക്ക് ഷോപ് വൈകുന്നേരം 5pm നു സമാപിച്ചു. ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായയുടെ ടെക്‌നിക്കൽ ഫോറം ആണ് ട്രെയിനിങ് സംഘടിപ്പിച്ചത്. പരിശീലനം പൂർണ്ണമായി സൗജന്യമായിരുന്നു

പൈതൺ , ജാവ , റൂബി , പി എച് പി ( Python, Java, Ruby, PHP ) മുതലായ പ്രോഗ്രാമിങ് ഭാഷകൾക്ക് പകരക്കാരനായി ഗൂഗിൾ അവതരിപ്പിച്ച ഗോ ലാംഗ്വേജ് ( Go Language ) ഇതിനോടകം കൂടുതൽ കമ്പനികളും ജീവനക്കാരും കൈകാര്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. റെഡ് ഹാറ്റ് ( Red Hat ) ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ബൈജു മുതുകാടനാണു ഈ സാങ്കേതിക ശിൽപശാല കൈകാര്യം ചെയ്തത് . വർക്ഷോപ്പിനു ശേഷം പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായി മറുപടി നൽകിയാണ് ബൈജു മുതുകാടൻ മടങ്ങിയത്.

മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലിക്കേഷൻ, സോഫ്‌റ്റ്‌വെയർ എസ്റ്റിമേഷൻ ടെക്‌നിക്‌സ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു. പ്രതിധ്വനി ടെക്‌നിക്കൽ ഫോറം നടത്തിയ മൂന്നാതാമത് ട്രെയിനിങ് വർക്ഷോപ്പാണ് ശനിയാഴ്ച കഴിഞ്ഞത് . ടെക്‌നിക്കൽ വർക്ക് ഷോപ് സ് , ടെക്‌നിക്കൽ ടാൽക്‌സ് , മീറ്റ് അപ്സ്, കോൺഫറൻസ് , ഹാക്കത്തോൺ , ടെക്‌നിക്കൽ പേപ്പർ സബ്മിഷൻ മത്സരം എന്നിവ തുടർച്ചയായ ഇടവേളകളിൽ നടത്താൻ പ്രതിധ്വനി ടെക്‌നിക്കൽ ഫോറം തീരുമാനിച്ചിട്ടുണ്ട്. അതിലേക്കു എല്ലാ ടെക്നോപാർക്ക് ജീവനക്കാരുടെയും സഹായ സഹകരണങ്ങൾ പ്രതിധ്വനി ടെക്‌നിക്കൽ ഫോറം അഭ്യർത്ഥിക്കുന്നു.