- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ച ശക്തി ഇല്ലാത്ത ബിന്ദുവിന് വീട് ലഭിക്കാൻ ടെക്നോപാർക്ക് പ്രതിധ്വനിയുടെ സഹായം
കാഴ്ച ശക്തി ഇല്ലാത്ത ബിന്ദുവിന് തിരുവനന്തപുരം കോർപ്പറേഷൻ അനുവദിച്ച ഫ്‌ലാറ്റ് ലഭിക്കാൻ അവർ നൽകേണ്ട ഉപഭോക്തൃ വിഹിതം ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി നൽകി. കാഴ്ച ശക്തി ഇല്ലാത്ത നിർധനയായ യുവതി ബിന്ദുവിന് (25) തിരുവനന്തപുരം കോർപറേഷൻ കല്ലടിമുഖത്തു നിർമ്മിച്ച പുതിയ ഫ്‌ലാറ്റ് സമുച്ചയത്തിൽ ഒരു ഫ്‌ലാറ്റ് അനുവദിച്ചു എങ്കിലും ഉപഭോക്തൃ വിഹിതം Rs.37000/- രൂപ അടയ്ക്കാൻ കഴിയാത്തതിനാൽ , അനുവദിച്ച ഫ്‌ലാറ്റ് ലഭിക്കാത്ത സ്ഥിതി വന്നു. ജോലിക്കു പോകാൻ സാധിക്കാത്ത വയോധികരായ മാതാപിതാക്കൾ വിക്രമൻ ആശാരിയും (75 ) രാധയും (70 ) ആണ് കാഴ്ച ശക്തി നഷ്ടപെട്ട ബിന്ദുവിന് കൂട്ട്. ഇവർക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ബിന്ദുവും കുടുംബവും ചെല്ലമംഗലം വാർഡിൽ ചെമ്പഴന്തി പൊറ്റയിൽ എന്ന സ്ഥലത്തു ഒരു പഴയ ആസ്ബറ്റോസ് കെട്ടിടത്തിൽ വാടകയ്ക്കാണ് താമസിക്കുന്നത്. കോർപറേഷന്റെ ബി എസ് യു പി ഭവന പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക് ഫ്‌ലാറ്റ് നിർമ്മിച്ചു കൊടുക്കുന്നത്തിന്റെ ഭാഗമായാണ് നഗരസഭാ ഈ കു
കാഴ്ച ശക്തി ഇല്ലാത്ത ബിന്ദുവിന് തിരുവനന്തപുരം കോർപ്പറേഷൻ അനുവദിച്ച ഫ്‌ലാറ്റ് ലഭിക്കാൻ അവർ നൽകേണ്ട ഉപഭോക്തൃ വിഹിതം ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി നൽകി.
കാഴ്ച ശക്തി ഇല്ലാത്ത നിർധനയായ യുവതി ബിന്ദുവിന് (25) തിരുവനന്തപുരം കോർപറേഷൻ കല്ലടിമുഖത്തു നിർമ്മിച്ച പുതിയ ഫ്‌ലാറ്റ് സമുച്ചയത്തിൽ ഒരു ഫ്‌ലാറ്റ് അനുവദിച്ചു എങ്കിലും ഉപഭോക്തൃ വിഹിതം Rs.37000/- രൂപ അടയ്ക്കാൻ കഴിയാത്തതിനാൽ , അനുവദിച്ച ഫ്‌ലാറ്റ് ലഭിക്കാത്ത സ്ഥിതി വന്നു. ജോലിക്കു പോകാൻ സാധിക്കാത്ത വയോധികരായ മാതാപിതാക്കൾ വിക്രമൻ ആശാരിയും (75 ) രാധയും (70 ) ആണ് കാഴ്ച ശക്തി നഷ്ടപെട്ട ബിന്ദുവിന് കൂട്ട്. ഇവർക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ബിന്ദുവും കുടുംബവും ചെല്ലമംഗലം വാർഡിൽ ചെമ്പഴന്തി പൊറ്റയിൽ എന്ന സ്ഥലത്തു ഒരു പഴയ ആസ്ബറ്റോസ് കെട്ടിടത്തിൽ വാടകയ്ക്കാണ് താമസിക്കുന്നത്. കോർപറേഷന്റെ ബി എസ് യു പി ഭവന പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക് ഫ്‌ലാറ്റ് നിർമ്മിച്ചു കൊടുക്കുന്നത്തിന്റെ ഭാഗമായാണ് നഗരസഭാ ഈ കുടുംബത്തിനും ഫ്‌ലാറ്റ് നൽകിയത്.
ഉപഭോക്താവിന്റെ വിഹിതമായ Rs.37000/- കൊടുക്കാനില്ലാതെ ഈ കുടുംബത്തിന് ഫ്‌ലാറ്റ് നഷ്ടപെടുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി കെ പ്രശാന്താണ് ബിന്ദുവിന്റെ യും കുടുംബത്തിന്റെയും കാര്യം ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി യുടെ ശ്രദ്ധയിൽ പെടുത്തിയത് .
മേയറുടെ കത്ത് ലഭിച്ച ഉടൻ തന്നെ പ്രതിധ്വനി അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും ഇതിനാവശ്യമായ തുക 49000 രൂപ സ്വരൂപിക്കുകയും ഉപഭോക്ത്യ വിഹിതം Rs.37000/- രൂപയും അധികമായി ലഭിച്ച Rs.12000/- രൂപ ആ കുടുംബത്തിനും നൽകുകയും ചെയ്തു. മേയർ വി കെ പ്രശാന്താണ് കഴിഞ്ഞ ശനിയാഴ്ച ഉപഭോക്തൃ വിഹിതവും കുടുബ സഹായവും ബിന്ദുവിന്റെ വീട്ടിൽ എത്തി ബിന്ദുവിന് കൈമാറിയത് . ചെല്ലമംഗലം വാർഡ് കൗൺസിലർ സുദർശനൻ , പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ വിനീത് ചന്ദ്രൻ , റെനീഷ് എ ആർ , ബിമൽ രാജ്, ജോഷി എ കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.